അനിത ടീച്ചർ :കളിയാക്കിയത് അല്ല കുട്ടാ.. എനിക്ക് ഇതുവരെ അറിയത്തില്ലായിരുന്നു.. കല്ല്യാണം എന്താന്ന്.. ഇത്ര വലുതായിട്ടും ഇത് അറിയാത്ത ഞാൻ ഒരു പൊട്ടി ആണെല്ലോ എന്നോർത്ത് ചിരിച്ചതാ..
മോനുട്ടൻ:ആണോ എന്നാ ചിരിച്ചോ ട്ടോ..
അവർ നടന്ന് അനിത ടീച്ചറെ വീട്ടൽ എത്തുമ്പോൾ ഉമ്മറത്ത് രാമേട്ടൻ ഇരിക്കുന്നു.. മോനുട്ടൻ സന്തോഷത്തോടെ ഓടി അച്ഛന്റെ അടുത്തെത്തി..
ടീച്ചറും വന്നു കയറി, നോക്കുമ്പോൾ ടീച്ചറെ അമ്മയുടെ കാലിൽ ഒരു കെട്ട്..
അനിത ടീച്ചർ :യ്യോ ഇതെന്ത് പറ്റി?
രാമേട്ടൻ :അമ്മ ഒന്ന് വീണു.
അനിത ടീച്ചർ :അയ്യോ എവിടെ?
അമ്മ :സാരല്യ.. മുറ്റത്തൊന്നു തെന്നിയതാ..
അനിത ടീച്ചർ :നോക്കണ്ടേ അമ്മേ..
രാമേട്ടൻ :അമ്മ മഴ വരുന്നുണ്ട് എന്ന് തോന്നിയപ്പോ ഉണക്കാൻ ഇട്ട മുളക് എടുത്തതാ.. കൊഴപ്പില്ല.. ചെറിയ ഒരു ചതവ് ഉണ്ട്.. ഒരാഴ്ച കാൽ അനക്കാതെ വെക്കണം എന്നാ വൈദ്യൻ പറഞ്ഞേ.. ഒഴിച്ച് കൊടുക്കാൻ എണ്ണയും തന്നിട്ടുണ്ട്..
അനിത ടീച്ചർ :നമുക്ക് ഡോക്ടറെ അടുത്ത് പോയിക്കൂടായിരുന്നില്ലേ..?
രാമേട്ടൻ :അത് വേണ്ട.. ഡോക്ടർ ആവുമ്പോ X-ray അത്, ഇത് എന്ന് പറഞ്ഞു പൈസ ഒരുപാട് പോവും.. ഇതാവുമ്പോ ആ പ്രശ്നമില്ല..
അനിത ടീച്ചർ :വേദന ഉണ്ടോ അമ്മേ?
അമ്മ :ഏയ്യ്.. ഇപ്പൊ കുറവുണ്ട്..
അനിത ടീച്ചർ : അല്ല… ജാനകി ചേച്ചിയെ കണ്ടില്ലല്ലോ?
രാമേട്ടൻ: അവള് അവിടെ തന്നെയാ… ആറെഴ് ദിവസത്തെ പരിപാടിയുണ്ട്.. ഞാൻ മോനുട്ടനെ കൂട്ടാനായി വന്നതാ…
അനിത ടീച്ചർ. അപ്പോ സ്കൂളോ..
രാമയേൻ: അതിപ്പം പോയില്ലെങ്കിലും സാരല്യ…
എന്നാ ഞാൻ ചായ ഇടാം ഇതും പറഞ്ഞ് അനിത ടീച്ചർ അടുക്കളയിലേക്ക് നീങ്ങി…
ടാ നീ ഇന്നലെ ആരെ കൂടെയാ കിടന്നേ.. രാമേട്ടൻ മോനുട്ടനോട് ചോയിച്ചു.. “ഞാൻ ടീച്ചറെ കൂടെ.. നമ്മടെ കൂട്ട് പായ അല്ല അച്ഛാ… മെത്ത യാ.. നല്ല സുഗാണ്.. ”
കൊഴപ്പോന്നും ണ്ടായില്ലല്ലോ ല്ലെ.. രാമേട്ടൻ അമ്മയോട് ചോദിച്ചു…
അമ്മ :അവൻ ഇവിടെ പാവാ.. ഒരു കുസൃതിയും ഇല്ല…
രാമേട്ടൻ പോക്കെറ്റിൽ നിന്നു പൈസ എടുത്ത് മോനുട്ടന് കൊടുത്തിട്ട് പറഞ്ഞു “പോയി എന്തേലും വാങ്ങി കഴിച്ചിട്ട് വാ.. വേഗം വരണം ട്ടോ നീ വന്നിട്ട് വേണം നമുക്ക് പോവാൻ ”
അവൻ ചാടി ഓടി..
സ്കൂൾ വിട്ടാ പിന്നെ അവനു ആനയെ തിന്നാനുള്ള വിശപ്പാവും.. രാമേട്ടൻ അമ്മോയോടായി പറഞ്ഞു..