“എനിക്ക് ഉറങ്ങാൻ പറ്റണില്ല കവി ..തലയൊക്കെ വേദനിക്കണൂ ഡാ ”
മഞ്ജുസ് കൊച്ചു പിള്ളേരെ പോലെ ചിണുങ്ങി എന്നെ കെട്ടിപിടിച്ചു ശബ്ദമില്ലാതെ തേങ്ങി !
“അയ്യേ ..എടി മഞ്ജുസേ ഇതൊക്കെ ഇങ്ങനെ തന്നെ അല്ലെ ”
ഞാൻ അവളെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു അവളെ കെട്ടിപിടിച്ചു .
“അതെ..എന്നാലും എനിക്ക് ദേഷ്യം വരുവാ ..നീയും എന്നെ ഒറ്റക്കിട്ടിട്ട് ഇവിടെ വന്നു കിടക്കുവല്ലേ”
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു എന്റെ പുറത്തു നുള്ളി .
“അതിപ്പോ ഉറങ്ങാൻ വേണ്ടി വന്നതല്ലേ മോളെ ..”
ഞാൻ അവളെ ചിരിയോടെ നോക്കി .
“അയ്യടാ..അങ്ങനിപ്പോ ഞാൻ ഉറങ്ങാതെ നീ മാത്രം ഉറങ്ങേണ്ട . എന്റെ മാത്രം അല്ലല്ലോ പിള്ളേര് നിന്റെം കൂടെ അല്ലെ ”
മഞ്ജുസ് കലങ്ങിയ കണ്ണുകൾ തുടച്ചു ചിരിച്ചു .
“ഉവ്വ ഉവ്വ ..നിനക്കിപ്പോ എന്റെ ഉറക്കം കളയണം അത്രയല്ലേ ഉള്ളു..ശരി നടക്ക്”
ഞാൻ കളിയായി പറഞ്ഞു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു .
“എടി മന്ദബുദ്ധി ..ഇതിനൊന്നും പറ്റാത്തവര് പ്രസവിക്കാൻ നിൽക്കരുത് ..അവളുടെ ഒരു തേങ്ങലും മോങ്ങലും ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുവിനെ കെട്ടിപിടിച്ചു .
“പോ കവി ..ചുമ്മാ കളിയാക്കല്ലേ”
മഞ്ജുസ് അത് കേട്ട് ചെറിയ സങ്കടത്തോടെ എന്നെ പുണർന്നു .
“ആര് കളിയാക്കുന്നു ..ഞാൻ ഉള്ള കാര്യമാ പറഞ്ഞത് . നീയാരാടി ? എന്നേക്കാൾ കഷ്ടം ആണല്ലോ ഇപ്പൊ നിന്റെ കാര്യം, വല്യ ടീച്ചർ ആണത്രേ ? പത്തുമുപ്പതു വയസായിട്ട് നിന്ന് മോങ്ങുന്നു ”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ ചുണ്ടിലൊന്നു മുത്തി .
അതോടെ കക്ഷി ഒന്ന് പുഞ്ചിരിച്ചു .
“ന്ന ബാ തടിച്ചീ..പോകാം ”
ഞാൻ അന്നത്തെ അവളുടെ രൂപം ഓർത്തു കളിയായി പറഞ്ഞു .
“പോടാ…”
അതുകേട്ടു മഞ്ജുസ് പയ്യെ ചിണുങ്ങി . പിന്നെ എന്നെയും ചേർത്ത് പിടിച്ചു മുകളിലേക്ക് നടന്നു കയറി .
ബാക് ടു പ്രേസേന്റ്റ് !
ഞാൻ ഇറങ്ങി താഴെയെത്തി റോസിമോളെ അഞ്ജുവിന്റെ കയ്യിൽ ഏൽപ്പിച്ചു . പെണ്ണ് എന്നെ വിട്ടു പോകാൻ ഒന്ന് മടിച്ചെങ്കിലും അത് ഞാൻ കാര്യമാക്കിയില്ല .
“മോനെവിടെ?”
ഡൈനിങ് ടേബിളിനടുത്തിരുന്നു ചോറ് ഉടക്കുന്ന മഞ്ജുസിനോടായി ഞാൻ ചോദിച്ചു .