റിസപ്ഷനില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി മാനേജരുടെ മുറിയിലേക്ക് ഞങ്ങളെ പറഞ്ഞു വിട്ടു. കാര്‍ത്തികയ്ക്കാണെങ്കില്‍ ആകെ ഭയം. എങ്കിലും ഞാന്‍ ചെറുതായി വഴക്ക് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു.
‘പേടിച്ചാല്‍ അവര് കരുതും നമ്മള്‍ ഇമ്മോറല്‍ ട്രാഫിക്കിന് വന്നതാണെന്ന് അതിനാല്‍ കൂളായിട്ട് വരണം ‘ എന്നായിരുന്നു എന്റെ ശാസന.
‘ഹാ… വരണം മിസ്റ്റര്‍… ശരിക്കും നിങ്ങളോട് എനിക്ക് ആദ്യമേ ഒരു സോറി പറയാനുണ്ട്…’ ഹോട്ടല്‍ മാനേജര്‍ എന്നോട് അത് പറഞ്ഞപ്പോള്‍ ഞാനാകെ അത്ഭുതപ്പെട്ടുപോയി.
‘എന്തിന് നമ്മള്‍ കാണുന്നത് തന്നെ ആദ്യമായിട്ടല്ലേ…’ ഞാന്‍ ചോദിച്ചു.
‘അതല്ല നിങ്ങളെ ഒത്തിരി ശപിച്ചിട്ടുണ്ട് ഞാന്‍. കാരണം എന്റെ ഭാര്യ ഒരു സീരിയല്‍ ഭ്രാന്തിയാണേ… അവളെ വഴക്ക് പറഞ്ഞ് മടുത്ത് നിങ്ങളുടെ തലപോകണമെന്ന് എത്രയോ തവണ ഞാന്‍ പറഞ്ഞിരിക്കുന്നു…’ എന്നിട്ടയാള്‍ പൊട്ടിച്ചിരിച്ചു.
‘ഹോ… ഹോ… ചുമ്മാതല്ല ശനിയുടെ അപഹാരം വല്ലാണ്ടുണ്ടെന്ന് ജ്യോത്സ്യന്‍ പറഞ്ഞത്… ‘ ഞാനും ചിരിച്ചു.
കാര്‍ത്തിക ഇതെല്ലാം കണ്ട് ആകെ വണ്ടറടിച്ച് നില്‍ക്കയായിരുന്നു.
‘പിന്നെ സിഐ സാറ് പറഞ്ഞതുകൊണ്ടാ വേറൊരു നിര്‍വ്വാഹവും ഇല്ലാത്തോണ്ട് ഞാന്‍ സമ്മതിച്ചത്. ഈ ഹോട്ടലില്‍ ഈയൊരു മുറിയേ ബാക്കിയുള്ളു ഇനി…’
‘ആഹാ… അപ്പോള്‍ സാറോ…’
‘ ഞാന്‍ വീട്ടിലേക്ക് പോവുകയാണ്…. ഇന്നിവിടെ തങ്ങാമെന്ന് കരുതിയതാ… ഇനി സാരമില്ല നിങ്ങള്‍ റെസ്റ്റ് എടുത്തോളൂ… പിന്നെ റെന്റ് ഒന്നും വേണ്ട. ഭക്ഷണം വേണമെങ്കില്‍ റെസ്റ്റോറന്റില്‍ നിന്ന് വരുത്താം. അതിന്റെ ബില്ല് പേ ചെയ്യണം….’
‘ഓ… ഒഫ്‌കോഴ്‌സ്… ‘ ഞാന്‍ സന്തോഷത്താല്‍ അയാള്‍ക്കൊരു ഷേക്ക് ഹാന്‍ഡ് കൊടുത്തു.
******* ******* ******* *******
രാത്രിയില്‍ കുളിക്കാതെ ഉറക്കം വരില്ലെന്ന് വളരെ മടിച്ച് മടിച്ച് കാര്‍ത്തിക എന്നോട് പറഞ്ഞു.
‘മോളേ ആഹാരത്തിന് മുന്‍പല്ലേ കുളിക്കേണ്ടത്… നിനക്ക് നേരത്തേ പറഞ്ഞാലെന്തായിരുന്നു…’
ഞാനവളെ ചെറുതായി ശാസിച്ചു.
എന്റെ ശാസനകള്‍ കേട്ടാവും അവള്‍ക്ക് എന്നോട് ചെറിയൊരു ഭയം.
‘ങാ ഇനി സാരമില്ല. ഞാന്‍ പുറത്ത് നില്‍ക്കാം. ഡ്രസ് മാറിയിട്ട് പോയി കുളിച്ചിട്ട് വാ…’ എന്നോടൊപ്പം ഒരു മുറിയില്‍ കഴിയുവാനും അവള്‍ക്ക് പേടിയും സങ്കോചവും ഉണ്ട്. അതറിഞ്ഞുതന്നെയാണ് ഞാന്‍ അവളെ