സുമിതിനു ഒരു ചെറിയ മുറിയാണ് കിട്ടിയിരുന്നത്. എന്നാൽ അതും വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു.
സമയം ഒരു മണിയോടടുത്തു. വാതിലിൽ തുടർച്ചയായ മുട്ടു കേട്ടു കൊണ്ടാണ് ശ്രുതി ഉണർന്നത്. അവൾ വേഗം വസ്ത്രങ്ങൾ നേരെയാക്കി വാതിൽ തുറന്നു. ഒരു 18 വയസ് പ്രായം തോന്നുന്ന സുന്ദരിയായ പെണ്കുട്ടി അവർക്കുള്ള ഭക്ഷണവും ആയി വന്നതായിരുന്നു. അവൾ അകത്തെ മേശയിൽ ഭക്ഷണം വച്ചു പുഞ്ചിരിയോടെ ശ്രുതിയെ പരിചയപ്പെട്ടു. മായാ എന്നായിരുന്നു കുട്ടിയുടെ പേരു. ഇവിടുത്തെ സ്വാമിയുടെ അനിയന്റെ മകളാണ്. എറണാകുളത്തു ഡിഗ്രി ഫസ്റ്റ് യീയർ പഠിക്കുന്നു. ഒപ്പം ഇവിടുത്തെ പൂജകളിൽ സഹായിക്കാറുമുണ്ടെന്നു അവൾ ശ്രുതിയോട് പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവർ വളരെ ക്ലോസ് ആയി. ശ്രുതി മോനെയും എഴുന്നേൽപ്പിച്ചു മോന് ഭക്ഷണം കൊടുത്തു. കൂട്ടത്തിൽ അവളും കഴിച്ചു. മായാ അവർ ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ അവർക്കൊപ്പം ഇരുന്നു. അവളുടെ കോളേജിലെ വിശേഷങ്ങളും മറ്റും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഭക്ഷണത്തിനു ശേഷം ശ്രുതി പാത്രങ്ങൾ കഴുകുവാനായി എഴുന്നേറ്റപ്പോൾ മായ അവളെ അതിനനുവധിച്ചില്ല. വളരെ നിർബന്ധിച്ചെങ്കിലും മായ സമ്മതിച്ചില്ല. “ഞങ്ങളുടെ അതിഥികളെ ഞങ്ങൾ പണി എടുപ്പിക്കാറില്ല.” മായ പുഞ്ചിരിയോടെ പറഞ്ഞു. “ഒ ആയിക്കോട്ടെ.” ശ്രുതിയും ചിരിച്ചു കൊണ്ട് പറഞ്ഞു എന്നിട്ട് കൈ കഴുകി തിരിച്ചു വന്നു. മായ അവളെ നോക്കി പറഞ്ഞു “ചേച്ചി വളരെ സുന്ദരിയാണ്.” വാത്സല്യത്തോടെ അവളുടെ മുന്നോട്ട് വീണു കിടന്ന മുടി മാടിയൊതുക്കി കൊടുത്തു കൊണ്ട് അവളുടെ കവിളിൽ വാത്സല്യത്തോടെ ചുംബിച്ചു. “പൂജ ഒക്കെ മംഗളമായി നടക്കും. ഒന്നു കൊണ്ടും പേടിക്കണ്ട.” അവൾ പത്രങ്ങളൊക്കെ സഞ്ചിയിലാക്കി പോകാൻ തുടങ്ങി “ഞാൻ പറ്റുന്ന സമയത്തൊക്കെ ചേച്ചിയെ കാണാൻ വരാം. ഇപ്പൊ പോയിട്ട് ഞാൻ ജാനകി ചേച്ചിയെ ഇങ്ങോട് വിടാം. കുറച്ചു കാര്യങ്ങൾ ഒക്കെ ചെയ്യാനുണ്ട്.” അവൾ കള്ളച്ചിരിയോടെ പിൻവാങ്ങി. ശ്രുതിക്കു മായയെ ഒരുപാട് ഇഷ്ടപ്പെട്ടു. എത്ര വേഗം ആണ് അവൾ താനുമായി കമ്പനി ആയത്. പൂജകളിൽ അവൾ സഹായിക്കാറുണ്ടെന്നത് ആശ്ചര്യത്തോടെ അവൾ ഓർത്തു. എന്തു തരം സഹായമാണോ അവൾ ചെയ്യുന്നത്. ശ്രുതി മുറിയിലേക്ക് കടന്നു മോനെ കളിപ്പിച്ചിരിക്കാൻ തുടങ്ങി. അൽപ സമയത്തിനു ശേഷം ജാനകി ശ്രുതിയുടെ മുറിയിലേക്കെത്തി. ഒപ്പം രണ്ട് സ്ത്രീകൾ കൂടി ഉണ്ടായിരുന്നു. അവർ ജാനകിക്ക് ഒപ്പം മുറിയിലേക്ക് വന്നു. അവരുടെ കയ്യിൽ എന്തൊക്കെയോ സാധനങ്ങൾ ഉണ്ടായിരുന്നു. ജാനകി വന്നവരെ ശ്രുതിക്കു പരിചയപ്പെടുത്തി കൊടുത്തു. “ഇതു ലക്ഷ്മിക്കുട്ടി, ഇതു ഇന്ദു”. ശ്രുതി രണ്ടു പേരെയും നോക്കി പുഞ്ചിരിച്ചു, അവർ തിരിച്ചും. രണ്ടു പേർക്കും ജാനകിയെപ്പോലെ 50 വയസ്സിനു മേൽ പ്രായമുണ്ടായിരുന്നു. ഇന്ദു വാതിൽ കുറ്റിയിട്ടു മോനെ കയ്യിലെടുത്തു കൊഞ്ചിക്കാൻ തുടങ്ങി. ചില കളിപ്പാട്ടങ്ങളൊക്കെ കൊടുത്തു കുട്ടിയുമായി കളിച്ചു കൊണ്ടിരുന്നു. അവൻ ഇന്ദുവുമായി ഇണങ്ങി എന്നു കണ്ട ജാനകിയും ലക്ഷ്മി കുട്ടിയും ശ്രുതിയെയും ആയി സ്ക്രീൻ വച്ചു വേർതിരിച്ച മുറിയിലേക്ക് കടന്നു. ലക്ഷ്മിക്കുട്ടി തന്റെ കയ്യിലുള്ള പെട്ടി അവിടെ ഉണ്ടായിരുന്ന ടേബിളിലേക്ക് വച്ചു എന്നിട്ട് അവിടെ ഉണ്ടായിരുന്ന തടിയുടെ ഒരു സ്റ്റൂൾ തുടച്ചു കൊണ്ട് ശ്രുതിയെ അങ്ങോട് വിളിച്ചു. ജാനകിയും