കഴിച്ചു കഴിഞ്ഞ പ്ലേറ്റുകളുമായി അവൾ കിച്ചനിലേക്ക് പോകുമ്പോഴേക്കും സുമിത് മൊബൈലുമായി ബൽക്കണിയിലേക്ക് നീങ്ങിയിരുന്നു. അവൻ അവിടെ ഉള്ള കസേരയിൽ ഇരുന്നുകൊണ്ട് സീ പോർട് എയർപോർട്ട് റോഡിലെ തിരക്കിലേക്ക് മിഴി പായിച്ചു. എത്ര വേഗം ആണ് ഈ നഗരത്തിലെ തിരക്ക് വർധിക്കുന്നത്. 10 വർഷം മുൻപ് താൻ കോളേജിൽ പഠിക്കുന്നതിന് ഇവിടേക്ക് വരുമ്പോൾ കക്കാനാടൊന്നും ഇത്ര കണ്ട് വികസിച്ചിരുന്നില്ല. ഇപ്പോൾ ആകെ മാറിയിരിക്കുന്നു. സീ പോർട് എയർപോർട്ട് റോഡിൽ വീതികൂട്ടൽ നടക്കുകയാണ്.
അവൻ സ്വാമിയുടെ നമ്പർ ഡയൽ ചെയ്തു. 2 റിങ്ങിന് ശേഷം കാൾ അറ്റൻഡ് ചെയ്യപ്പെട്ടു.
സുമിത്: ഹലോ സ്വാമി, ഞാൻ സുമിത് കഴിഞ്ഞ ദിവസം ഞാൻ കൊച്ചിയിൽ നിന്നും വന്നിരുന്നു. തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട്.
സ്വാമി ഓർത്തെടുത്തു കൊണ്ട് :”ആ സുമിത് പറയു. ഇന്നലെ താങ്കളുടെ ബന്ധു വിളിച്ചിരുന്നു. കാര്യങ്ങൾ ഞാൻ വിശദമായി നോക്കി. പൂജയ്ക്ക് 17ആം തിയതി നല്ല സമയം ആണ്. നിങ്ങൾ 9 തിയതി വരാൻ ഒക്കില്ലേ.”
സുമിത്:”9 തിയതി എന്നാൽ മറ്റന്നാൾ അല്ലെ. അതു വളരെ അടുതല്ലേ.”
സ്വാമി:”ശുപസ്യ ശീക്രം എന്നല്ലേ സുമിത്. പിന്നെ ഒരു സമയം എന്നൊക്കെ പറഞ്ഞാൽ 2 മാസം കഴിയും. അതു വരെ കാത്തിരിക്കാൻ പറ്റുമോ?”
സുമിത്:”(ആലോചനയോടെ) അതു പറ്റില്ല സ്വാമി. ഞങ്ങൾ 9ആം തിയതി തന്നെ എത്താം. ”
സ്വാമി:”ഹമ്.. 10 മണിയോട് കൂടി എതിക്കോളൂ. ക്യാഷ് 2 ലക്ഷം വരുമ്പോൾ ഓഫീസിൽ റൂമിൽ ഏൽപ്പിച്ചാൽ മതി. അതൊക്കെ റെഡി അല്ലെ.”
സുമിത്:” ഓ . അതൊക്കെ റെഡി ആണ്. സ്വാമി, വിശ്വാസക്കുറവ് കൊണ്ടല്ല ഒരു ആകാംക്ഷയുടെ പുറത്തു ചോദിക്കുന്നതാണ്. ഈ പൂജയ്ക്ക് ശേഷം ഞങ്ങളുടെ ബുദ്ദിമുട്ടുകളൊക്കെ മാറുമോ?”
സ്വാമി:”ഒന്നു കൊണ്ടും പേടിക്കണ്ട സുമിത്. നിങ്ങൾ 100 ശതമാനം ഇതിൽ അർപ്പിച്ചാൽ ഫലം ഇണ്ടാവും.”
സുമിത്:”അങ്ങനെയെങ്കിൽ 9 ആം തിയ്തി കാണാം സ്വാമിജി”.
സ്വാമി:”അങ്ങനെ ആകട്ടെ സുമിത്.”
അദ്ദേഹം കാൾ ഡിസ്കണക്ട് ചെയ്തു.
ശ്രുതിയെയും അവൻ ചെല്ലേണ്ട ദിവസത്തെ പറ്റി ബോധ്യപ്പെടുത്തിയതിന് ശേഷം ATM ൽ പോയി പണം പിൻവലിച്ചു തിരിച്ചെത്തി.
2 ദിവസം പെട്ടെന്ന് തന്നെ കടന്ന് പോയി. 9 ആം തിയതി പുലർച്ചെ തന്നെ അവർ എഴുന്നേറ്റു. കുളിയും കഴിഞ്ഞു വസ്ത്രങ്ങൾ മാറി പോകാനായി തയാറായി. ശ്രുതി ഒരു സ്കൈബ്ലൂ കളർ കോട്ടൻ സാരിയും അതിനോട് ചേർന്ന ബ്ലൗസും ആണ് ധരിച്ചത്. കയ്യിൽ റാൻഡ് വളകളും താലിമലയും കമ്മലും ധരിച്ചു സിംപിൾ ആയി ഒരുങ്ങി. സുമിത് ജീൻസും ബ്ലൂ കളർ ഷർട്ടും ആണ് ധരിച്ചത്. സുമിത് സെക്യൂരിറ്റിയെ വിളിച്ചു ലഗേജ് ഒക്കെ കാറിൽ വക്കാൻ നിർദേശിച്ചു. ശേഷം ശ്രുതിയെയും മോനെയും കൂട്ടി ദേവനങ്കിളിന്റെയും ജയാ ആന്റിയുടെയും ഫ്ലാറ്റിലേക്ക് പോയി പറഞ്ഞിട്ട് 8. 30 ടു കൂടി പിറമാടത്തേക്ക് യാത്ര പുറപ്പെട്ടു. 9.45 ഓട് കൂടി അവർ മനയിലെത്തി. ഓഫീസിൽ റൂമിൽ ക്യാഷ് അടച്ചു സുമിത്തും ശ്രുതിയും സ്വാമിയുടെ മുറിയിലേക്കെത്തി. അവരെ കണ്ട് സ്വാമി പുഞ്ചിരിച്ചു കൊണ്ട് സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ആരാഞ്ഞു. ഒപ്പം മോന്റെ വിശേഷങ്ങളും തിരക്കി. ശേഷം കാര്യത്തിലേക്ക് വന്നു.
“17ആം തിയതി സന്ധ്യയോട് കൂടി പ്രധാന പൂജകൾ ചെയ്യാം അതിനു മുൻപായി ചില തയാറെടുപ്പുകൾ വേണം.” സുമിതും ശ്രുതിയും ശ്രദ്ധയോടെ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചു. “രണ്ടാളും വരുന്ന 7 ദിവസവും നോയമ്പ് നോക്കണം. കൂടാതെ രണ്ടു മുറികളിൽ അയാവും താമസം. ഇടക്ക് പൂജയുടെ കാര്യങ്ങൾക്കായി വിളിക്കുമ്പോൾ മാത്രമേ തമ്മിൽ കാണാവു. ഇവിടെ നടക്കുന്ന കാര്യങ്ങൾ ഇവിടുന്നു പുറത്തു പോകുമ്പോൾ തന്നെ രണ്ടാളും മറക്കുക. ശ്രുതിയുടെയും കുട്ടിയുടെയും സഹായത്തിനായി ഒരു സ്ത്രീ കൂടെ ഉണ്ടാവും. അവർ വേണ്ട നിർദേശങ്ങൾ നൽകി പൂജയ്ക്ക് സജ്ജയാക്കും.” ശ്രുതി തല കുലുക്കി. “ജാനകി”, അദ്ദേഹം മെല്ലെ വിളിച്ചു. വിളികേൾക്കനെന്നോണം ഒരു 50-55 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ആ റൂമിലേക്ക് കടന്നു വന്നു. “ഇവർക്ക് താമസിക്കാനുള്ള മുറികൾ കാണിച്ചു കൊടുക്ക.” അവർ അദ്ദേഹത്തെ നോക്കി തലയാട്ടി. “വരൂ”. അവരെ നോക്കി അവർ ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് ക്ഷണിച്ചു. അവർ സ്വാമിയോട് അനുവാദം വാങ്ങി അവരെ അനുഗമിച്ചു. സുമിത് അവരോടൊപ്പം പോയി കാറിൽ നിന്നും അവരുടെ ലഗേജുകൾ എടുത്തു കൊണ്ട് വന്നു. ശ്രുതിക്കു അനുവദിച്ച മുറിയിലേക്കാണ് അവർ ആദ്യം എത്തിയത്. അവിടെ ശ്രുതിയുടെയും കുട്ടിയുടെയും സാധനങ്ങൾ വച്ചിട്ട് അവരോട് അവിടെ വിശ്രമിക്കുവാൻ പറഞ്ഞു സുമിതിനെ മുറി കാണിക്കാനായി പോയി. ശ്രുതി ആ മുറിയിലേക്ക് പ്രവേശിച്ചു. അത്യാഢംബരം തോന്നുന്ന AC മുറിയായിരുന്നു അവൾക്ക് നൽകിയത്. മുറി രണ്ടായി ഒരു സ്ക്രീൻ വച്ചു ഭാഗിച്ചിരിക്കുന്നു. വളരെ അധികം ചിത്രപ്പണികളോട് കൂടിയ ഒരു കിംഗ് സൈസ് കട്ടിലും കിടക്കയും, മേശയും നിലക്കണ്ണാടിയും ചുവർ അലമാരിയും ഉണ്ടായിരുന്നു. സ്ക്രീനിനപ്പുറത്തു ഒരു ചെറിയ തടിക്കട്ടിലും നിലക്കണ്ണാടിയും ഷെല്ഫുകളും ഉണ്ടായിരുന്നു. അതിനോട് ചേർന്നു തന്നെ അറ്റാച്ചിട് ബാത്രൂം ഉണ്ട്. മുറിയാകെ ചില ചെടികളും ദേവതകളുടെ ശില്പങ്ങളും, കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കൂടാതെ സൗമ്യമായ ഒരു സുഗന്ധം ഒഴുകുന്നു. അവൾക്ക് ആ റൂമിൽ പ്രവേശിച്ചപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്തു. അവൾ ലഗേജും മറ്റും അലമറക്കുള്ളിൽ ഒതുക്കിയിട്ട് ഒന്നു ഫ്രഷ് ആയി അതിനു ശേഷം കുട്ടിക്ക് മുല കൊടുത്തു. എന്നിട്ട് ഒന്നു മയങ്ങി.