പ്രേമിക്കും ഇവരുടെ ഒക്കെ കളി ഇഷ്ടപെടാതിരിക്കാൻ പറ്റോ. പറ്റില്ല മോനെ ഇഷ്ടപ്പെട്ട് പോകും ഏതൊരു ഫുട്‌ബോൾ പ്രേമിയും. അങ്ങനെ ഇഷ്ടപെടാത്തവൻ ഉണ്ടേ അവൻ ഫുട്‌ബോൾ എന്ന കളിയെ പറ്റി ഒരു ചുക്കും അറിയാത്തവനാണ്.
ഞാനും ആഷിയും ഇത്രക്ക് കട്ട അവൻ തന്നെ കാരണം ഫുട്‌ബോളിനോടുള്ള മുഹബത്താണ്. ആഷിയും നല്ലൊരു ഫുട്‌ബോൾ പ്ലയെർ ആണ് അവന്റെ മെയിൻ പൊസിഷൻ ഫോർവേർഡാണ്. നമ്മടെ പൊസിഷൻ സെന്റെർ ബെക്കാണ്.
അങ്ങനെ പറഞ്ഞ് വന്നത് ഞങ്ങൾക് രണ്ട് പേർക്കും MHS Government ചെറുശ്ശേരി കോളേജിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയത് തന്നെ സ്റ്റേറ്റ് ലെവൽ ഫുട്‌ബോൾ മത്സരത്തിൽ കളിക്കാൻ പോയത് കൊണ്ടാണ്. പ്ലസ് ടു സയൻസ് ആയിരുന്നു ഞങ്ങൾ രണ്ടാളും എടുത്തത്. സോഫ്റ്റ് വെറും ഹാക്കിങ്ങും പഠിക്കണം എന്ന ആഗ്രഹം കൊണ്ട് ഡിഗ്രിക് BCA computer എടുത്തു എന്റെ ചെറിയൊരു ഡ്രീം കൂടി ആണ് ഹാക്കിങ് പടിക്കൽ അത് കൊണ്ട് മാത്രമാണ് ആഷിയും എന്റെ കൂടെ BCA എടുത്തത്. ആഷിക് പിന്നെ പ്രതേകിച്ഛ് ഒരു സ്വാപ്ങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് അവനും എന്റെ കൂടെ ഈ കോയിസ് എടുത്തു എന്ന് മാത്രം.
സ്കൂൾ കാലഘട്ടം ഒക്കെ കഴിഞ്ഞ് കോളേജ് ലെവൽ എത്തി പെട്ടു. ഇന്നാണ് ഞങ്ങടെ കോളേജ് കാലഘട്ടത്തിലെ അത്യത്തെ അധ്യയന ദിവസം ഫസ്റ്റ് യേർസിന് ഇന്ന് ക്ലാസ്സ് തുടങ്ങുന്ന ദിവസം അതായത് ഞങ്ങൾക് ഇന്ന് ക്ലാസ്സ് തുടങ്ങാണെന്ന്.
ഏയ് മണിക് തന്നെ എണീറ്റ് കുളിയും നനയും ഒക്കെ കഴിഞ്ഞ് രാവിലത്തെ ഉപ്പുമാവും കഴിച്ഛ് ആഷിയുടെ വീട്ടിലേക് നടന്നു. ഞാൻ താമസിക്കുന്നിടത്ത് നിന്നും ആഷിയുടെ വീട്ടിലേക് പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളു. പത്ത് മിനിറ്റ് കൊണ്ട് തന്നെ അവന്റെ വീടിന്റെ മുമ്ബിൽ എത്തി.
” ഉപ്പ… ആഷി എണീറ്റോ “. ഉമ്മറത്ത് പത്രം വായിച്ഛ് കൊണ്ടിരുന്ന അവന്റെ ഉപ്പാനോട് ചോദിച്ചു.
ആഷിയുടെ വീട്ടിൽ ഒരു പെങ്ങളും കാക്കുവും ഉപ്പയും ഉമ്മയും പിന്നെ വലിയുപ്പയും ആണുള്ളത്.
ഇവരൊക്കെത്തന്നെ എനിക് ഉപ്പയും ഉമ്മയും പെങ്ങളും യേട്ടനുമൊക്കെ തന്നെയാണ്. അവർക് തിരിച്ച എന്നെ ആഷിനെ പോലെയും.
” ഓ അഭിയോ… അവൻ ഇപ്പൊ എണീറ്റിട്ടുണ്ടാവുള്ളു പോയി നോക്ക് ഉള്ളിൽ ഉണ്ടാവും “. ഉപ്പാക് ഒന്ന് ചിരിച്ച കൊടുത്തിട്ട് ഉള്ളിലേക് കയറി.
” പാത്തോ… അഷിയെവിടെടി “. ഉള്ളിൽ കയറിയപ്പോ നമ്മടെ പെങ്ങളുട്ടി ഉണ്ട് സ്റ്റെയർ ഇറങ്ങി വരുന്നു.
” അഭിയേട്ടനോ.. ഇങ്ങളോട് ഞാൻ നൂർ വട്ടം പറഞ്ഞിട്ടില്ലേ ഇന്നേ പാത്തോന്ന് വിളിക്കരുതെന്ന് “. പെങ്ങളുട്ടിയുടെ ശെരിക്കുള്ള പേര് ‘ സന ഫാത്തിമ ‘ എന്നാണ് അവളെ പാത്തു എന്ന് വിളിക്കുന്നത് അവൾക് തീരെ ഇഷ്ടമല്ല. എന്നാലും അവളെ ചൂടാക്കാൻ വേണ്ടി ഞാനും ആഷിയും എപ്പോളും പാത്തു എന്നാണ് വിളിക്കാറ്. പക്ഷെ എന്ത് പറഞ്ഞാലും എന്നെ ഭയങ്കര ഇഷ്ടമാ.
” സോറി പാത്തു.. അല്ല സന മോളെ. ആഷിക്ക എവിടെ “.
” മ്.. കാക്കു ഇപ്പൊന്നേരെ എണീറ്റുള്ളു. ഇപ്പൊ കുളിക്കാൻ വേണ്ടീട്ടാണെന്ന് തോനുന്നു ബാത്റൂമിൽ കയറിയിട്ടുണ്ട് “.
” അനക് ഇന്ന് ക്ലാസ്സ് ഒന്നുമില്ലേ പത്തോ “.
” തേ അഭിയേട്ട പത്തുന്ന് വിളിക്കല്ലെന്ന് പറഞ്ഞിട്ട്…. ക്ലാസ്സ് ഇല്ലന്ന് ആരാ പറഞ്ഞേ… പിന്നെ വെറുതെ ഞാൻ ഇങ്ങനെ മാറ്റി നിക്കോ “. പത്തു പഠിക്കുന്നത് പ്ലസ് വെണ്ണിലാണ് അതവ ഞങ്ങടെ രണ്ട് വയസിന് ഇളയതാണ് എന്ന്.
” ഇല്യ ഇനി വിളികൂല “.