സിന്ദൂരരേഖ [അജിത് കൃഷ്ണ]

Posted by

നോക്കിയില്ല. പക്ഷേ അതിൽ ഒന്നും അവർക്ക് ഒരു പരാതി ആരോടും തന്നെ ഇല്ലായിരുന്നു ഇന്ന് അത് കഴിഞ്ഞ് ഇത്രയും വർഷങ്ങൾ ആയി അവർ അങ്ങനെ തന്നെ സുഖമായി ജീവിച്ചു പോകുന്നു. വൈശാഖൻ സർവീസിലെ നല്ല ഒരു പോലീസ്കാരൻ ആയതു കൊണ്ട് തന്നെ അഞ്ജലിയ്ക്കും അതെ സ്ഥലത്തേക്ക് ട്രാൻസ്ഫർ വാങ്ങി എടുക്കുന്നു. വന്ന അതെ ദിവസം തന്നെ അയാൾ മകളെയും ഭാര്യയും കൂട്ടി ആദ്യം മകൾ പഠിക്കുന്ന കോളേജിലേക്ക് ആണ് പോയത് അവിടെ അഡ്മിഷൻ കാര്യങ്ങൾ എല്ലാം റെഡിആക്കിയ ശേഷം അഞ്ജലിയുടെ സ്കൂളിലേക്ക് ആണ് രണ്ടാമത് പോയത് ഒന്ന് രണ്ടു അലക്കാരെ അഞ്ജലി പരിചയപെട്ടു ഒരു ദിവ്യ ടീച്ചർ കെമിസ്ട്രി ആണ് സബ്ജെക്ട്, പിന്നെ മാലതി ടീച്ചർ ഹിസ്റ്റോറി ആണ് പഠിപ്പിക്കുന്നത് ഹെഡ്മാസ്റ്റർ കണാരപിള്ള സാർ മാത്‍സ് ആണ് സബ്ജെക്ട് അപ്പോൾ അത്രയും പേരെ ആണ് പരിചയപെട്ടത്. അത് കഴിഞ്ഞ് അവർ സ്റ്റേഷനിൽ പോയി ഒരോരുത്തരെ ആയി പരിചയപ്പെട്ടു. ഹെഡ് കോൺസ്റ്റബിൾ അബ്‌ദുല്ല, അസിസ്റ്റന്റ് എസ് ഐ കുട്ടന്പിള്ള, ഡ്രൈവർ ബിജു,കോൺസ്റ്റബിൾ ഗോവിന്ദൻ,കോൺസ്റ്റബിൾ സുന്ദരൻ ഇത്രയും പേരാണ് ആ സ്റ്റേഷനിലെ ജീവനക്കാർ

അബ്ദുള്ള :സാർ, കുടിക്കാൻ എന്തേലും ചായയോ മറ്റും

വൈശാഖൻ :ഓഹ് ഇത് ജനമൈത്രി ആണല്ലോ. അതുകൊണ്ടാണോ അബ്‌ദുള്ള ചേട്ടാ.. (വൈശാഖൻ ഒന്ന് ചിരിച്ചു )

അബ്‌ദുള്ള :അതല്ല സാർ, സാർ മാത്രം ആണെങ്കിൽ പറയാതെ ഇരിക്കാം പക്ഷേ ഇത് ഫാമിലിയോടെ വരുമ്പോൾ ഞങ്ങൾക്ക് അതൊരു കടമ അല്ലേ സാർ.

അഞ്ജലി :അയ്യോ, ചേട്ടാ അങ്ങനെ ഒന്നും വേണ്ട. ഞങ്ങൾ സാധാരണക്കാർ മാത്രം ആണ്. ചേട്ടന്റെ ഫാമിലിയൊക്കെ?

അബ്‌ദുള്ള :ഇവിടെ അടുത്ത് തന്നെ ആണ് ഭാര്യ, മകൾ ഞാൻ അത്രേ ഉള്ളു.

വൈശാഖൻ :അത് തന്നെ ധാരാളം അല്ലെ.

(എല്ലാവരും ഒന്ന് ചിരിച്ചു, വൈശാഖൻ അപ്പോൾ അബ്‌ദുള്ളയുടെ അടുത്ത് ചെന്ന് കൈ തോളിൽ ഇട്ട് )

വൈശാഖൻ :ചേട്ടൻ ഇങ്ങു വന്നേ ഒരു കാര്യം ചോദിക്കട്ടെ.
(അപ്പോളേക്കും കോൺസ്റ്റബിൾ ഗോവിന്ദൻ ചായയും ആയി വന്നു. വൈശാഖൻ ചായയും എടുത്ത് വലതു കൈ അബ്‌ദുള്ളയുടെ ചുമലിൽ വെച്ച് പുറത്തേക്കു നടന്നു. ഗോവിന്ദൻ അഞ്ജലിയ്ക്ക് നേരെ ചായ നീട്ടി )

ഗോവിന്ദൻ :ഇന്നാ ചേച്ചി.

അഞ്ജലി :ഓഹ് താങ്ക്സ് പേരെന്താന്ന പറഞ്ഞത്.

ഗോവിന്ദൻ :ഗോവിന്ദൻ, (എന്ന് പറഞ്ഞിട്ട് ചായ മൃദുലയ്ക്കും കൊടുത്തു )

അഞ്ജലി :വളരെ യങ് ആണാല്ലോ, എത്ര വയസ്സായി
(സ്റ്റേഷനിൽ ഉള്ളവർ എല്ലാം ഒന്ന് ചിരിച്ചു.ഗോവിന്ദൻ തിരിഞ്ഞു എന്നിട്ട് )

ഗോവിന്ദൻ :എന്തിനാ കിടന്ന് ചിരിക്കുന്നത്, കോമഡി ആരും പറഞ്ഞില്ലല്ലോ. (എന്നിട്ട് അഞ്ജലിയുടെ അടുത്തേക്ക് മുഖം തിരിച്ചു പറഞ്ഞു )21.

അഞ്ജലി :വീട്ടിൽ ആരൊക്കെ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *