ഇണക്കുരുവികൾ 6 [വെടി രാജ]

Posted by

ഹായ്
രണ്ടു മിനിറ്റുകൾ കഴിയും മുന്നെ
‘ഹൊ വന്നോ മാഷേ
അതെ താൻ ആരാ
ഞാൻ പറഞ്ഞല്ലോ മുന്നെ മാളൂട്ടി
മാളൂട്ടി എന്നു പറയുമ്പോ
എൻ്റെ മാഷേ അപ്പുൻ്റെ സ്വന്തം മാളൂട്ടി അതിലു മാറ്റമില്ല
എടോ തനിക്കെന്നെ പറ്റി എന്തറിയാം
എനിക്കെല്ലാം അറിയാ മാഷേ
ഞാനെപ്പൊളാടി നിന്നെ പഠിപ്പിച്ചത് അവളുടെ ഒരു മാഷേ വിളി’
ദേ മനുഷ്യാ. വെറുതേ ചുടാവല്ലേ
ചൂടായാ നിയെന്താക്കും
ചൂടായിക്കോ എൻ്റ അടുത്തല്ലെ അതു തണുപ്പിക്കാൻ എനിക്കറിയാ
ഓ പിന്നെ നീ എന്നാക്കാനാ
ദേ മനുഷ്യ ഒരുമ്മ തന്നാ അതു തീരും അത്ര തന്നെ
എടി തോന്നിവാസം പറയരുത്
ഞാൻ അതിനെന്താ പറഞ്ഞത് മനുഷ്യ
നീ പിന്നെ ഇപ്പോ പറഞ്ഞതോ
എന്ത് സ്നേഹിക്കുന്ന പുരുഷന് ഉമ്മ കൊടുക്കുമെന്ന് പറഞ്ഞതോ അതു നാട്ടുനടപ്പല്ലേ
അതിനാര് നിന്നെ സ്നേഹിക്കുന്നേ
ഞാൻ അപ്പുവേട്ടനെ , അപ്പുവേട്ടൻ എന്നെയും
ദേ പെണ്ണെ തമാശ അതിരു വിടുന്നുണ്ട്
ആര് അതിരുവിട്ടേ അപ്പേട്ടാ
ആരാടി നിൻ്റെ അപ്പേട്ടൻ
ഇയാളു തന്നെ അല്ലെ ഇയാൾ ഇങ്ങനെ ആണോ ഇപ്പോ ഒന്നേ ഫോൺ
എറിഞ്ഞിട്ടുണ്ടാവും അല്ലെ എന്നെ നല്ല തെറി വിളിച്ചേനേ . അതുമല്ലേ
ഫോൺ സ്വിച്ച് ഓഫ് ചെയ്തേനെ.

സത്യമാണ് അവർ പറഞ്ഞത് എൻ്റെ സ്വഭാവം വെച്ച് ഞാൻ എന്ത് ചെയ്യണമോ അതാണ് അവൾ ഇപ്പോ പറഞ്ഞത് . പക്ഷെ താൻ അങ്ങനെ ഒന്നും പ്രവർത്തിച്ചില്ല പകരം അവളോട് സംസാരിക്കുന്നു എന്തിനു വേണ്ടി. എന്തു കൊണ്ടാണ് തൻ്റെ മനസ് അവളോട് സംസാരിക്കാൻ കൊതിക്കുന്നത്.
എന്താ മാഷേ മറുപടി ഇല്ലാത്തെ
ഞാൻ പറഞ്ഞത് ആലോചിക്കുവാ
വല്ലോം പറ മാഷേ
വീണ്ടും അവളുടെ മെസേജുകൾ നോക്കി. വല്ലാത്ത ആകർഷണം അതിലേക്ക് വലിച്ചടുപ്പിക്കുന്ന പോലെ ആ സംസാര ശൈലി പിന്നെ ഭയം തീരെ ഇല്ലാതെ ധൈര്യമായി അവൾ മുന്നേറുന്നത് എല്ലാം എന്നിൽ ഒരു വല്ലാത്ത ഫീൽ ഉണർത്തി. ഇത് പ്രണയമൊന്നുമല്ല ആരാണെന്ന് അറിയാനുള്ള ത്വര അതു മാത്രം.
താൻ പറഞ്ഞത് സത്യാ ഞാൻ അങ്ങനെ ആണ് ചെയ്യാറ്
അപ്പോ സമ്മതിച്ചോ.
അതു സമ്മതിച്ചു പക്ഷെ തന്നോടുള്ള ഇഷ്ടം കൊണ്ടല്ല
എന്നെ ഇഷ്ടമല്ല എന്നു കള്ളം പറയണ്ട
എടി എനിക്കു വേറെ ഒരാളെ ഇഷ്ടമാണ്
ജീൻഷയല്ലേ

Leave a Reply

Your email address will not be published. Required fields are marked *