ഇണക്കുരുവികൾ 6 [വെടി രാജ]

Posted by

മാളൂട്ടി അവളെ താൻ ഭയക്കുന്നു ആ സത്യം അവൻ തിരിച്ചറിഞ്ഞു. തൻ്റെ മനസിനെ ചഞ്ചലമാക്കാൻ കഴിവുള്ളവൾ ഹൃദ്യമായ വാക്കുകളുടെ ശരങ്ങൾ എഴ്തവൾ തന്നെ അവളിലേക്ക് ആകർഷിക്കുന്നു. ആരിലും കാണാത്ത പ്രത്യേകത അവളിൽ താൻ കാണുന്നു. കാണാതെ തന്നെ കണ്ടിട്ടുണ്ട് എന്ന് മനസ് പലവട്ടം പറയുന്നു. താനറിയാതെ തൻ്റെ മനസ് അവളോട് കിന്നാരം പറയുന്നു . താൻ അവളെ പ്രണയിക്കുമോ എന്ന് ഭയപ്പെടുന്നു.

വിറക്കുന്ന മനസുമായി ഞാൻ ആ ഫോൺ എടുത്തു നോക്കി അവളുടെ മെസേജ് ഞാൻ കണ്ടു.

അപ്പോ ഇങ്ങോട്ടും മെസേജ് അയക്കും കള്ളൻ
താനാരാടൊ ശരിക്കും
അതിപ്പോ പറഞ്ഞാ രസം പോയില്ലെ കുട്ടാ
താൻ ഞാനെന്തോ തെറ്റു ചെയ്തെന്ന് നേരത്തെ പറഞ്ഞില്ലേ
അതിതു വരെ വിട്ടില്ലേ
അല്ല അതെനിക്കറിയണം
അതൊന്നും ഇല്ലാന്നെ
പറ എനിക്കറിയണം
അത് ചേട്ടൻ്റെ ഇഷ്ടം മനസിലാക്കാതെ അവൾ നോ പറഞ്ഞു
എൻ്റെ ഇഷ്ടം മനസിലാക്കാതെ ചേട്ടനും ആ
തെറ്റാവർത്തിക്കരുത് എന്നാ പറഞ്ഞെ.
ഓ അങ്ങനെ താനെന്തു കണ്ടാ എന്നെ പ്രേമിക്കുന്നത്
അതൊക്കെ ഇണ്ട് , എല്ലാ ജിൻഷയെ എന്തു കണ്ടാ ഇഷ്ടായത്
അതെനിക്കറിയില്ല
അതെന്താ അങ്ങനെ
സത്യസന്ധമായ പ്രണയം അങ്ങനാ കുട്ടി
ഒന്നു പോയേ ചേട്ടാ കള്ളം പറയാതെ
സത്യം ഞാൻ പറയുന്നത് പരമമായ സത്യം .
എനിക്കൊന്നും മനസിലായില്ല.
ഞാൻ പറഞ്ഞു തരാം ” ഒരാളെ സൗന്ദര്യം കണ്ടോ അല്ലെ അവളുടെ
പുറം മുടിയിൽ എന്തും ആവട്ടെ അവയോടു തോന്നുന്ന പ്രണയമാണേ
അതു നശിക്കുന്ന നിമിഷം ആ പ്രണയവും നശിക്കും. എന്നാൽ
എന്താണ് അവളിൽ പ്രണയം തോന്നാൻ കാരണമെന്നറിയില്ലെങ്കിൽ
അവളിലെ മാറ്റം ഒന്നും എന്നിലെ പ്രണയത്തെ കുറക്കില്ല അതല്ലെ യഥാർത്ഥ പ്രണയം ”

സത്യമാ ചേട്ടാ പൊളി എനിക്കിഷ്ടായി
അതു നീ മുന്നേ പറഞ്ഞല്ലോ
ഇപ്പോ ഇഷ്ടം കുടുവാ എനിക്ക്
ആണോ അവസാനം നി കരയരുത്
അതു ഞാൻ നോക്കി കൊള്ളാം, ചേട്ടാ ഞാനൊരു കാര്യം ചോദിച്ചോട്ടെ
ഉം പറ എന്താ
ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടായിരുന്നോ
ജീവനായിരുന്നു
പിന്നെ ഒന്നു പോയേ
സത്യം അവളെ ഞാൻ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു
അപ്പോ ചേച്ചി ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ എന്തു തോന്നി
ഇതൊക്കെ നിനക്കെങ്ങനെ അറിയാ

Leave a Reply

Your email address will not be published. Required fields are marked *