ഞാനവന്റെ കണ്ണുകളിലേക്ക് നോക്കി.. ആ കണ്ണുകളിൽ ഒരു തിളക്കം എനിക്കനുഭവപെട്ടു..
അവനെന്റെ വലതുകൈ ചേർത്തുപിടിച്ചുകൊണ്ട് എന്നെ നോക്കിപറഞ്ഞു..
“നാദിയ ക്ക് കുഴപ്പമൊന്നുമില്ല.. അപ്പുറത്തുണ്ട്.. ”
ഞാനത് കേട്ട് പെട്ടന്ന് എണീറ്റു.. എന്റെ കണ്ണുകൾ വിടർന്നു.. സന്ദോഷത്താൽ എന്റെ ശരീരവേദനകൾ ഞാൻ മറന്നു.. ഞാൻ അവനോട്..
“എവിടെ.. എനിക്ക് കാണണം..”
പെട്ടന്ന് അവനെന്നെ പിടിച്ച് കിടത്തികൊണ്ട് പറഞ്ഞു..
“ഇപ്പൊ ഏതായാലും വേണ്ട.. വൈകീട്ടൊ അല്ലെങ്കിൽ നാളെ രാവിലെയൊ കാണാം..ഇപ്പൊ നീയിവിടെ കിടക്ക്..”
ജീവനോടെ ഉണ്ട് എന്നറിയുന്നത് തന്നെ വലിയൊരു കാര്യമാണു.. അതുകൊണ്ട് ഞാൻ അവിടെ തന്നെ കിടന്നു.. ആശ്വാസത്തിന്റേയും സമാധാന ത്തിന്റെയും ദീർഘനിശ്വാസം എന്നിൽ നിന്ന് വന്നു.
“നിന്റെ മൂക്കിൻ തുമ്പ് വിയർക്കുന്നുണ്ടെങ്കിൽ ഞാൻ എവിടെയായാലും എനിക്കതറിയാൻ പറ്റും..”
“നീയല്ല തൊറ്റത് , തോറ്റത് ദൈവമാടാ നിങ്ങടെ സ്നേഹത്തിനു മുമ്പിൽ” അവൻ പറഞ്ഞു..
“അന്ന് നമ്മൾ ഇവിടം വിടുമ്പൊ, തന്നെ ഞാൻ മനസിൽ കണ്ടിരുന്നു… ഇങ്ങെനെയെന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യത.. അതുകൊണ്ട്.. ബാഗ്ലൂരുള്ള നമ്മടെ ആ ചങ്ങാതിയുമായി ഞാനെപ്പഴും ബദ്ധപെടാറുണ്ടായിരുന്നു.. ”
ജോർജ്ജ് തുടർന്നു..
“നാദിയാനെ അവർ കടത്തിയ രാത്രി തന്നെ ഞാൻ തിരുവനന്തപുരം ത്തൂന്ന് തൃശ്ശൂർക്ക് പോന്നു.. മുസാഫിർ ന്റെ എല്ലാ സങ്കേതങ്ങളിലും ഓരൊരുത്തരെ പറഞ്ഞ് നിർത്തി.. നാദിയാനെയും കൊണ്ട് അവർ എവിടെയെത്തിയാലും ഉടനെ എനിക്ക് വിവരം കിട്ടുമായിരുന്നു. ” ” പുഴയോരത്തെ ആ ഗോഡൗണിൽ വന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചു എനിക്ക്.ഒട്ടും വൈകാതെ ഞാനവിടേക്ക് പുറപ്പെട്ടു..’”
“ഞാൻ മരക്കാർ ബംഗ്ലാാവിന്റെ ഗേറ്റ് എത്തുന്നതിന്റെ ഇരുന്നൂറ് മീറ്റർ മുമ്പ് വെച്ച് ഞാൻ കണ്ടിരുന്നു ആ ക്വാളിസ് വാഹനം ഗേറ്റ് കടന്ന് പുറത്തുപോകുന്നത്.. അതിൽ നാദിയ ഉണ്ടായിരുന്നെന്ന് എനിക്ക് മനസിലായിരുന്നില്ല. ” ഞാനോർത്തു..
‘പുഴയോരത്തെ ആ ഗോഡൗണിൽ ജോർജ്ജ് എത്തിയശേഷമുള്ള സീൻ..’
ബുള്ളെറ്റിൽ ജോർജ്ജ് വന്നിറങ്ങി.. ജോർജ്ജിനടുത്തേക്ക് ജോർജ്ജ് പറഞ്ഞേൽപ്പിച്ച പയ്യൻ വന്നു പറഞ്ഞു..
“ജോർജ്ജേട്ടാ.. ഒരു പത്ത് മിനിറ്റ് ആയിക്കാണും വന്നിട്ട്.. സംഗതി അനക്കമൊന്നുമില്ല. ”
അങ്ങനെ പറഞ്ഞ് നിക്കുമ്പൊ പെട്ടന്ന് നാദിയാടെ കരച്ചിൽ പുറത്തുവന്നു.. അതിനുള്ളിൽ കരയുന്ന നാദിയ.. അവിടെയുള്ള സാധനങ്ങളും മറ്റും തട്ടിമറിഞ്ഞ് വീഴുന്നതിന്റെ ഒച്ചയും.. ജോർജ്ജ് അടഞ്ഞ് കിടന്നിരുന്ന ആ ഷട്ടർ വലിച്ച് മേൽപ്പോട്ടാക്കി.. രണ്ടുപേർ ചേർന്ന് നാദിയായെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു.. രണ്ടുമൂന്ന് പേർ തൊട്ട് മദ്യം ഒഴിച്ച് കഴിക്കുന്നു.. ജോർജ്ജിനെ