“അതിനെന്താ മൈരേ ..അത് സക്സസ് അല്ലെ ..മാത്രല്ല പുള്ളിക്കാരി ഇപ്പോ കിടുക്കൻ ഫാഷൻ ഡിസൈനർ
കൂടിയല്ലേ ”
ശ്യാം ചെറിയ ചിരിയോടെ പറഞ്ഞു .
“അതൊക്കെ ശരി തന്നെ. പക്ഷെ നീ കൂടുതൽ ഇളിക്കണ്ടാ …എന്റെ മഞ്ജുസിനില്ലാത്ത ദെണ്ണം ആണല്ലോ നിനക്ക് ?”
ഞാൻ അവന്റെ ഇളി കേട്ട് ചൂടായി . പക്ഷെ ശബ്ദം ഒന്ന് താഴ്ത്തിക്കൊണ്ടാണ് ഞാൻ സംസാരിച്ചത് .
“പിന്നെ ..എനിക്കൊരു കോപ്പും ഇല്ല . പക്ഷെ അവളോടുള്ള നിന്റെ സോഫ്റ്റ് കോർണർ എനിക്കത്ര ഇഷ്ടമല്ല ”
ശ്യാം തീർത്തു പറഞ്ഞു .
“ആണോ…നന്നായി . അവളും ഇത് തന്നെയാ എന്നോട് പറയാറ് ”
ഞാൻ പയ്യെ ചിരിച്ചു .
“എന്തോന്ന് ?”
ശ്യാം അമ്പരപ്പോടെ ചോദിച്ചു .
“ആ ശ്യാമിനോട് എന്തിനാ ഈ സോഫ്റ്റ് കോർണർ എന്ന് റോസമ്മയും ഇടക്കു ചോദിക്കും ”
ഞാൻ ചിരിയോടെ പറഞ്ഞു .
“എന്ന നീ എന്നെ ഡിവോഴ്സ് ചെയ്യടാ ..”
ഞാൻ പറഞ്ഞത് കേട്ട് ശ്യാം ചൂടായി .
“കിടന്നു തുള്ളല്ലേ മൈ ….”
എന്റെ ശബ്ദം ഉയർന്നതും മടിയിലിരുന്ന റോസ് മോള് എന്നെ നോക്കി അമ്പരന്നു ഇരിപ്പുണ്ട് .അതുകൊണ്ട് തന്നെ പറയാൻ വന്നത് ഞാൻ വിഴുങ്ങി .
“ഡാ ഹോൾഡ് ചെയ്യ്…ഇപ്പൊ വരാം ..”
ഞാൻ റോസിമോളെ നോക്കി ചിരിച്ചു ഫോണിൽ കൂടി പറഞ്ഞു .
പിന്നെ അവളെ എടുത്തു പിടിച്ചു കൊണ്ട് എഴുനേറ്റു .
“എന്തേടി ചുന്ദരി ..ചാച്ചനു ഉമ്മ തന്നെ ..”
ഞാൻ പെണ്ണിനെ നോക്കി ചിണുങ്ങി കവിളിൽ തൊട്ടു കാണിച്ചു . കാര്യം മനസിലായ റോസ് മോള് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് എന്റെ കവിളിൽ പയ്യെ ഉമ്മവെച്ചു .
“ചാ..ചാ ..മ്മം മ്മം മ്മം ”
പെണ്ണ് എന്റെ കവിളിൽ ചുണ്ടു ചേർത്തു “ഉമ്മ” എന്ന് പറയുകയാണ് ! ഈ രീതിയിൽ ആണ് പുറത്തു വരിക എന്നുമാത്രം !
ഞാൻ അവളെ തിരിച്ചും ഉമ്മകൊടുത്തുകൊണ്ട് ചെരിപ്പിട്ടു മുറ്റത്തേക്കിറങ്ങി . പിന്നെ വീടിന്റെ ഒരു വശത്തേക്ക് മാറി അങ്ങോട്ടുമിങ്ങോട്ടും നടന്നു ഫോൺ വീണ്ടും ചെവിയോട് ചേർത്തു .
“ആഹ്..പറ അളിയാ..”
ഞാൻ വീണ്ടും തിരക്കി .
“പറയാൻ എന്താ , ഞാനിപ്പോ എന്താ വേണ്ടേ ? നിന്റെ റോസമ്മക്ക് ക്യാഷ്