അപ്പോഴേക്കും മഞ്ജുസ് പെണ്ണിനെ എടുത്തുകൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റു .
“നീ പോവാ ?”
ഞാൻ അവളെ നോക്കി പയ്യെ ചോദിച്ചു .
“ആഹ് ..ഞാൻ പെണ്ണിനുപാല് കൊടുത്തിട്ട് വരാം . തപ്പി നോക്കുന്നുണ്ട് ”
മഞ്ജുസ് ചെറു ചിരിയോടെ എന്നെ നോക്കി പറഞ്ഞു .
“ആഹ്..എന്ന ചെല്ല്..”
ഞാൻ ചിരിച്ചു . പിന്നെ ആധിയെ എടുത്തു മുറ്റത്തേക്കിറങ്ങി .
“നീയെങ്ങോട്ടാടാ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
“ഇപ്പൊ വരാം . കടയിലൊന്നു പോകാൻ ഉണ്ട് ”
ഞാൻ അവളെ നോക്കി കണ്ണിറുക്കി ആദിയേയും കൊണ്ട് ബൈക്കിനടുത്തേക്ക് നീങ്ങി .
“ദേ കവി..ഞാൻ നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് പിള്ളേരേം എടുത്തു ബൈക്കിൽ പോവരുതെന്നു ”
എന്റെ നീക്കം മനസിലായതോടെ മഞ്ജുസ് ഉമ്മറത്ത് നിന്ന് പല്ലിറുമ്മി .
“ഒന്ന് പോ മിസ്സെ..എടോ ഇവനിത് വല്യ ഇഷ്ടാ ”
ഞാൻ മഞ്ജുവിനോടായി പയ്യെ പറഞ്ഞു ആദിയെ നോക്കി . ചെറുക്കന്റെ മുഖത്തും ഒരു ചിരിയുണ്ട് .
“പിന്നെ പിന്നെ ..”
മഞ്ജുസ് ഉമ്മറത്ത് നിന്ന് കണ്ണുരുട്ടി .
“അതേടി …വണ്ടി നീങ്ങിയ ചെക്കൻ ചിരിയും കളിയും ഒക്കെ ആണ് …”
ഞാൻ പയ്യെ പറഞ്ഞു ആദിയെ ബൈക്കിലേക്ക് ഇരുത്തി . തൊട്ടു പിറകെയായി ഞാനും കയറി ഇരുന്നു സ്റ്റാൻഡ് തട്ടി . എന്റെ കാലിന്റെ തുടകൾക്കിടയിൽ ആദികുട്ടനെ ലോക് ചെയ്തുപിടിച്ചു ഞാൻ മഞ്ജുസിനെ നോക്കി .
“നീ പേടിക്കണ്ട മഞ്ജുസേ ..ഞാൻ പതുക്കെ പോവത്തേ ഉള്ളൂ ”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
അപ്പോഴേക്കും ആദി ഹാപ്പി മൂഡ് ആയിരുന്നു . ബൈക്കിന്റെ ടാങ്കിലേക്ക് കമിഴ്ന്നുകൊണ്ട് അവൻ ടാങ്കിൽ കൈകൊണ്ട് അടിച്ചു ചിരിക്കാനൊക്കെ തുടങ്ങി . യാത്ര ഇപ്പൊ പോകുമെന്ന് അവനും തോന്നി തുടങ്ങിയിട്ടുണ്ട് ! ബൈക്ക് നീങ്ങി കാറ്റടിച്ചു തുടങ്ങിയാൽ ആദികുട്ടന് പിന്നെ സ്വർഗം കിട്ടിയ പോലെയാണ് !
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തതും ആദിയുടെ മുഖം വിടരുന്നത് ഞാൻ പുഞ്ചിരിയോടെ ശ്രദ്ധിച്ചു .വളരെ കുറച്ചു ദിവസങ്ങളെ ആയുള്ളൂ ഈ കലാപരിപാടി തുടങ്ങിയിട്ട് . ഒരു ദിവസം ചെറുക്കൻ കരഞ്ഞപ്പോൾ ചുമ്മാ ബൈക്കിലിരുത്തി ഒന്ന് കറങ്ങിയതാണ് . അന്ന് സ്വിച്ച് ഇട്ട പോലെ അവന്റെ കരച്ചിലും നിന്നു! അതോടെ ഇത് നല്ളൊരു ഐഡിയ ആണെന്ന് എനിക്കും തോന്നി .
“എന്ന പോട്ടെ ടീച്ചറെ …”
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .എല്ലാം നോക്കിക്കണ്ടു അവളുടെ ഒക്കത്തു റോസ് മോളും ഉണ്ട് . ഞാൻ ആദിയോടൊപ്പം ബൈക്കിലിരിക്കുന്നത് റോസ് മോള് പുരികം ചുളിച്ചു നോക്കുന്നുണ്ട് .
“ചാ ച്ചാ…”
അവൾ മഞ്ജുസിന്റെ ഒക്കത്തിരുന്നു സ്വല്പം ഉറക്കെ എന്നെ വിളിച്ചു .
“മിണ്ടല്ലെടി …”