ഉണ്ണീ….
ഞാൻ ഞെട്ടി അച്ഛനെ നോക്കി…
എന്തുപറ്റി….?
എന്താ?
എന്തുപറ്റി നിനക്കെന്ന്….
ഒന്നുമില്ല…..
എന്നാ ഇറങ്ങ് ….വീടെത്തി…
ഞാൻ പുറത്തേക്ക് നോക്കി…. വീട്ടുമുറ്റത്തെത്തിയിരിക്കുന്നു…. സുധയും ദിവ്യയും ചിരിയോടെ ഗ്ളാസ്സിൽ മുട്ടുന്നുണ്ട് …. .പെട്ടെന്നെന്റെ മുഖഭാവം കണ്ട് രണ്ടും ഒരടി പുറകോട്ട് വച്ച്… മുഖത്തെ ചിരി മാഞ്ഞു…. പെട്ടെന്നാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ച് വന്നത്…. അവരുടെ മുഖം ഇരുണ്ടിരിക്കുന്നു….. എന്റെ മുഖഭാവം അവരുടെ ഉള്ളിൽ എന്റെ പഴയ സ്വഭാവം ഓർമ്മിപ്പിച്ചു എന്ന് തോന്നുന്നു…. ങ്ഹാ…. ഒരു പണി കൊടുക്കാം…. ഞാൻ വാതിൽ തുറന്നു….
എന്താ… ഞാനവരോട് ചോദിച്ചു….
ഒന്നുമില്ല… അവർ ചുമൽ ചലിപ്പിച്ചു ….
പിന്നെ….
അവർ ഒന്നും മിണ്ടിയില്ല…. ഞാൻ എന്റെ ബാഗുമെടുത്ത് ബേക്കറിയിൽ നിന്ന് വാങ്ങിയ കവറുമായി അകത്തേക്ക് നടന്നു…. അവരുടെ രണ്ടുപേരുടെയും മുഖം മ്ലാനമായി…. സുധ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി… കൂടെ ദിവ്യയും…. പോയ പോക്കിന് ഉമ്മറത്തേക്ക് വന്ന ആന്റിയുടെ കൂട്ടിയിടിച്ചു ….
എന്താ പിള്ളേരെ ഇത്… നോക്കി നടന്ന് കൂടെ….
അമ്മക്കെന്താ കാണില്ലേ… സുധ തിരിച്ചടിച്ചു….
ആന്റി തരിച്ച് നിന്നുപോയി…. ഈ പെണ്ണിനിതെന്ത് പറ്റി ….
ഒന്നും പറ്റിയില്ല…. ഇനി പറ്റാതിരുന്നാ മതി … ദിവ്യ അതും പറഞ്ഞ് ചേച്ചിയുടെ പുറകെ പോയി…. ആന്റി അന്തം വിട്ട് ആ പോക്ക് നോക്കി നിന്നു ….. അവരുടെ മുറിയുടെ വാതിൽ ശക്തിയായി അടഞ്ഞു…. എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല…. എന്റെ ചിരി കേട്ട് ആന്റി തിരിഞ്ഞുനോക്കി …. ആന്റി എന്നെ അത്ഭുതത്തോടെ നോക്കി….. എന്റെ മുഖത്തെ ചിരി….
ഉണ്ണീ… എന്റെ ഉണ്ണീ നീയൊന്ന് ചിരിച്ച് കണ്ടല്ലോ…. അവർ അടുത്ത് വന്ന് കയ്യിൽ പിടിച്ചു …..ഉം…. വലിയ ചെറുക്കനായി …..
അത് ശരിയാണ് ആന്റിക്കിപ്പോൾ എന്റെ തോളൊപ്പമേ പൊക്കമുള്ളൂ….. ഈയിടെ ഞാൻ പെട്ടെന്ന് വളരുന്നുണ്ട്…. ഞാനോർത്തു….
ആന്റീ…