ആളുകളെ മറ്റെല്ലായിടത്തെയും പോലെ ഞങ്ങളുടെ ക്ഷേത്രത്തിലേക്കും ആനയിക്കുന്നുണ്ടാവും…. അതായിരിക്കും ഈ വികസനങ്ങളുടെ പിറകിൽ ഞാൻ വിചാരിച്ചു …..
ഇവിടെന്താ വേണ്ടേ …. എന്താ സ്വപ്നം കാണുകയാണോ…? കടക്കാരന്റെ വിളി എന്നെ ഞെട്ടിച്ച്…
ഏഹ് ….
അല്ല ഞാൻ രണ്ട് തവണ വിളിച്ചിരുന്നു…. അതാ…
ഓഹ് … ഞാൻ ദീർഘനിശ്വാസം വിട്ടു… ചേട്ടാ എനിക്ക് ഐസ്ക്രീം…. ഫാമിലി പാക്ക്…
ഏതാ വേണ്ടേ…. വാ നോക്കിക്കോ… അയാൾ അകത്തേക്ക് വിളിച്ച്….
അകത്തേക്ക് തിരിയവേ… ഞാൻ ഞെട്ടിപ്പോയി …… അവൾ അതേ …. അതവൾ തന്നെ…. അതേ നീണ്ട മുടി …. മെലിഞ്ഞ് നീണ്ട ശരീരം…. ഒരല്പം നീണ്ട മുഖം…. അല്പം തെളിഞ്ഞ കവിളെല്ലുകൾ…. തിളങ്ങുന്ന വലിയ കണ്ണുകൾ… ഞാൻ നോക്കി നിന്നുപോയി…. ഒരു നിമിഷം അവളെന്റെ നേരെ നോക്കി…. എന്തോ ഒരു അവിശ്വസനീയതയോടെ എന്നെ തുറിച്ച് നോക്കി…. പിന്നെ സ്വാഭാവികമായി ഉണ്ടായ നാണത്തോടെ മുഖം കുനിച്ച് എന്നെ കടന്ന് പോയി…. ഞാൻ അവളെ തന്നെ നോക്കി നിന്നു …. അവൾ റോഡിലെത്തി ഒന്ന് തിരിഞ്ഞ് നോക്കി…. ഒരൊറ്റ നിമിഷം….. എന്റെ ശരീരമാകെ കുളിർ കോരി… . ചുറ്റുമുള്ളതെല്ലാം ഞാൻ മറന്ന് പോയി…. അവൾ നോട്ടം തിരിച്ച് പോയി… ഞാൻ അങ്ങിനെ തന്നെ നിന്ന് പോയി…
ഹെയ്…. ഹാലോ… കടക്കാരന്റെ ശബ്ദം…. നിങ്ങളെന്താ.. പെൺകുട്ടികളെ കണ്ടിട്ടില്ലേ….
ഇല്ല…
ങ്ഹേ …
അല്ല അതല്ല…
ഉം…… അയാളൊന്ന് ഇരുത്തി മൂളി… ഐസ്ക്രീം ഏതാ വേണ്ടത്…
ഒരു സ്ട്രോബറിയും…ഒരു ചോക്ക്ലേറ്റും ഞാൻ പറഞ്ഞു…
രണ്ടും ഫാമിലി പാക്കാണോ …?
അതെ….
ഐസ്ക്രീമും മറ്റ് ചില സാധനങ്ങളും വാങ്ങി ഞാൻ മടങ്ങി…. പിന്നീടുള്ള യാത്രയിൽ ഞാൻ നിശ്ശബ്ദനായിരുന്നു… എന്തോ അച്ഛനും ഒന്നും മിണ്ടിയില്ല…. എന്റെ മനസ്സിൽ ആ പെൺകുട്ടിയുടെ രൂപം ആയിരുന്നു….. ആരാണവൾ…. ഇവളെ അല്ലേ രൂപ സ്‌കൂൾ മുഴുവൻ തേടിയത് …. .അവളിവിടെ …. ആരായിരിക്കും …. ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു…. ഒപ്പം ഒരു ഞടുക്കവും … അവളിവിടുത്ത്കാരിയാണോ… എന്റെ പൂർവ്വകാലം അറിയുവാൻ കഴിയുന്നവൾ …. എന്റെ മനസ്സ് ആകുലതയാൽ നിറഞ്ഞു…..