ഉം… ചില കാര്യങ്ങളുണ്ട്….. വർഷം കുറച്ചായി തറവാട്ടിൽ പോയിട്ട്…. അമ്മയുടെ മരണത്തിന് ശേഷം അങ്ങോട്ട് പോയിട്ടില്ല…. ബലിയിടാൻ ഉണ്ണിയെ അനുവദിക്കില്ല എന്ന ശ്രീനിവാസന്റെ കടുംപിടുത്തം എന്നെ വേദനിപ്പിച്ചു…….. അതുകൊണ്ടാണ് പിന്നങ്ങോട്ട് പോകാതിരുന്നത്…. പോകാൻ തോന്നിയില്ല…. എന്നാലും പത്മിനിയുടെ വരവ് …. രാമകൃഷ്ണൻ അളിയനോട് ചിലതെല്ലാം സംസാരിക്കണം…. നിങ്ങൾ അമ്പലത്തിൽ പോയിട്ട് അങ്ങോട്ട് വാ നമുക്ക് ഒന്നിച്ച് പോരാം….
അവരുമായി സാവിത്രിക്കെന്താണ് ബന്ധം…..?
സാവിത്രിക്കോ…? ആര് പറഞ്ഞു….? അച്ഛന്റെ ശബ്ദത്തിൽ ഞെട്ടലിന്റെ ആകാംഷ നിറഞ്ഞു…..
അത് പത്മിനി തന്നെ…. അവരിവിടെ വരാൻ കാരണം ആ ജയദേവൻ പത്രത്തിൽ കണ്ട സാവിത്രിയുടെ ചരമ വാർഷിക അറിയിപ്പാണത്രേ ….
ഓഹ് …. അങ്ങിനെ… അച്ഛനൊരല്പം ആശ്വാസം കൊണ്ടു …. ചിലതൊക്കെയുണ്ട്… അത് നമുക്ക് പിന്നെ സംസാരിക്കാം…. ആദ്യം ഞങ്ങൾ അവിടെ പോയി വരട്ടെ…. അച്ഛൻ കഴിച്ചെഴുന്നേറ്റു…..
അത്താഴത്തിന് ശേഷം സുധയോടും ദിവ്യയോടും സംസാരിച്ചിരുന്നു എങ്കിലും എന്റെ മനസ്സ് ചിന്താകുലമായിരുന്നു…. അധികം വൈകാതെ ഞാൻ കിടക്കാനായി പൊന്നു…. കിടക്കുമ്പോഴും പലവിധ ചിന്തകൾ എന്നെ അലട്ടി…. അമ്മയും അവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് അഛനിലുണ്ടായ ഞെട്ടൽ എന്തിനായിരുന്നു…? പത്മിനി ആന്റിയുടെ സന്ദർശനവും സംസാരവും അച്ഛനെ വല്ലാതെ അലട്ടിയിരുന്നു…. ഒരു പരിചയക്കാരന്റെ അപകടം മാത്രമല്ല പ്രശ്‍നം … അമ്മയെയും തറവാടിനെയും ബന്ധിപ്പിക്കുന്ന എന്തോ ഒരു കഥ ഇതിന് പിന്നിലുണ്ട്… ചിലപ്പോൾ ആ കഥയാണോ അമ്മയുടെ മരണത്തിന് പിന്നിൽ…. ആവും…. അതാണ് കാരണം…. അച്ഛനെ അലട്ടുന്ന പ്രശ്‍നം അതാണ്…. എന്നെങ്കിലും ഈ കഥയൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിക്കുമോ…? എന്തിന് മനസ്സിലാക്കണം…. അതിലൊരു പ്രസക്തിയുമില്ല…. ‘അമ്മ മരിച്ചു… അതാണ് സത്യം …. ഇനിയതിന്റെ കാരണങ്ങൾക്ക് എന്താണ് പ്രസക്തി…. അത് വഴിയുണ്ടായ നഷ്ടങ്ങൾക്ക് എന്ത് കഥയും നൽകുന്ന ന്യായീകരണങ്ങൾ ഒരു പരിഹാരമല്ല…. അതിനാൽ തന്നെ ആ കഥകൾ അറിഞ്ഞാലും ഇല്ലെങ്കിലും ഒന്നുമില്ല…. എപ്പോഴെങ്കിലും വെളിപ്പെടുമെങ്കിൽ വെളിപ്പെടട്ടെ….. അതുവരെ തനിക്ക് ചുറ്റുമുള്ള ലോകത്തിലെ പ്രകാശത്തെ ആസ്വദിക്കുക തന്നെ…. പിന്നെ തന്റെ സ്വപ്നങ്ങൾക്കായി തയ്യാറെടുക്കുക….. മറ്റൊന്നും ഇപ്പോൾ അലട്ടേന്തതില്ല….. എന്റെ മനസ്സിലുറപ്പിച്ചു…. ചിന്തകൾ അകന്നു…. ഉറക്കം മെല്ലെ കണ്ണുകളെ തഴുകി…. വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ ചിന്തകൾ ഇല്ലാത്ത സുഖമായ ഉറക്കം……
*****
രാവിലെ ഉണർന്ന് ക്ഷേത്രത്തിലേക്ക് പോകാൻ റെഡിയായി…. വാച്ച് കെട്ടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ദിവ്യക്കുട്ടി വിളിക്കാനെത്തി…. ഞാനവളുടെ കൈ പിടിച്ച് താഴേക്ക് നടന്നു…. പട്ടുദാവണി ആണവളുടെ വേഷം അവളുടെ മെലിഞ്ഞ ശരീരത്തിന് അത് നന്നായി ചേരുന്നുണ്ട്…. താഴെ ചെല്ലുമ്പോൾ ആന്റിയും സുധയും റെഡിയായി നിൽക്കുന്നുണ്ട്….