പെരുമഴക്ക് ശേഷം….3
Perumazhakku Shesham Part 3 | Author : Anil Ormakal
Previous Part | From the Author of അന്നമ്മ | കാട്ടുതേൻ
പ്രിയമുളളവരേ
നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി…. അഭിപ്രായങ്ങൾക്ക് മറുപടി എഴുതാത്തത് ജാഡ കൊണ്ടല്ല….. മുൻ അധ്യായത്തിൽ പറഞ്ഞതാണ് കാര്യം…. എല്ലാ പ്രോത്സാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി…. തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്…… അടുത്ത ഭാഗത്തിലേക്ക്….
ഇതിനിടെ വീട്ടിലേക്കുള്ള എന്റെ ബന്ധം ഹോസ്റ്റലിലെ ഫോണിലൂടെ വളരെ ഊഷ്മളമായിരുന്നു…. അച്ഛനോട് അടുത്ത് ഇടപഴകാൻ ഫോണിലൂടെ ആണെങ്കിലും കഴിഞ്ഞില്ല… ഒരു നേരിയ കുറ്റബോധം…. പക്ഷെ ആന്റിയും സുധയും ദിവ്യക്കുട്ടിയുമായെല്ലാം നല്ല ബന്ധം സ്ഥാപിച്ചു …. അതവർക്കെല്ലാം വലിയ സന്തോഷവുമായിരുന്നു…..
**** ***** *****
അങ്ങിനെ ആ സ്‌കൂൾ വർഷവും പരീക്ഷയും കഴിഞ്ഞു… ക്ലാസ് പിരിയുമ്പോൾ വലിയ വിഷമം ഉണ്ടായിരുന്നു…. കാത്തി മിസ്സിന്റെ ഏദൻ തോട്ടത്തിൽ രൂപയും ഞാനും മിസ്സും കൂടി ഒരു ദിവസം അടിച്ച് പൊളിച്ചിട്ടാണ് പിരിഞ്ഞത്…. അപ്പോഴേക്കും അച്ഛന്റെ നിർദ്ദേശാനുസരണം വീട്ടിലെത്തേണ്ട സമയം ആയിരുന്നു…. പിറ്റേന്ന് കൂട്ടിക്കൊണ്ട് പോകാൻ അച്ഛൻ തന്നെ നേരിട്ട് വന്നു…. ഒൻപത് കൊല്ലം താമസിച്ച ഹോസ്റ്റലിനും പഠിച്ച സ്‌കൂളിനും വിട …. എന്റെ ബാഗും കിടക്കയുമെല്ലാം കാറിൽ കയറ്റി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു…..
യാത്ര….. ഓർമ്മകളുടെ ഭൂതകാലത്തേക്ക്….. കുറച്ച് നാൾ വരെ ഓർമിക്കുമ്പോൾ ഭയമോ…. വിരക്തിയോ തോന്നിയിരുന്ന സ്വന്തം നാട്ടിലേക്കുള്ള യാത്ര….. ഇപ്പോൾ അത്തരം ചിന്തകൾ ഒന്നുമില്ല…. എന്തിനെയും നേരിടുവാനുള്ള കരുത്ത് ഈ ചെറിയ നാളുകൾ എനിക്ക് നൽകിയിരുന്നു…. ഒരിക്കലും കാരണമില്ലാതെ മുഖത്ത് പ്രത്യക്ഷപ്പെടാതിരുന്ന ചിരി എന്റെ മുഖത്ത് സദാ വിരിയുന്നുണ്ട് …. അത് മുൻപ് എന്നെ പരിചയമുണ്ടായിരുന്ന പലരെയും അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു….. മാത്രമല്ല എന്നോട് വിഷ് ചെയ്യുവാൻ പോലും മടിച്ചിരുന്ന പലരും ഇപ്പോൾ എന്റെ അടുത്ത് ഫ്രീ ആയി ഇടപെടുന്നു…. ഓർമ്മകൾ അതിന്റെ സ്വാഭാവിക കല്ലറയിൽ അടക്കം ചെയ്യപെട്ടിരുന്നു…. ഓരോ നിമിഷവും ഓരോരുത്തർ…. അവരുടെ കഥകൾ …. അവരുടെ സ്വഭാവങ്ങൾ… എല്ലാം എന്റെ ഭൂതകാലത്തിന് മീതെ സന്തോഷത്തിന്റെ ഒരു പരവതാനി വിരിച്ചു …… എന്റെ പതിവ് ദിനചര്യകളും പഠനവും വായനയും ഉറക്കവും ഒഴികെയുള്ള മിക്ക സമയങ്ങളിലും ആരെങ്കിലും എന്നോട് കൂടെ ഉണ്ടായിരുന്നു…. സ്‌കൂളിലെ ഫ്രീ സമയം മുഴുവൻ രൂപ എന്നെ പിന്തുടർന്ന്…. .അവളുടെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്…. എന്റെ സ്വപ്നത്തിലെ മുഖം തിരഞ്ഞ് നടക്കലാണിപ്പോൾ ജോലി…. സ്‌കൂളിലെ കാണാൻ കൊള്ളാവുന്ന എല്ലാ പെൺകുട്ടികളെയും അവൾ എനിക്ക് കാണിച്ച് തന്നു…. അതൊന്നുമല്ല എന്ന് പറയുമ്പോൾ അവൾ നിരാശയാകും…. പിന്നെ അതിന്റെ തമാശ ഓർത്ത് ഞങ്ങൾ പൊട്ടിച്ചിരിക്കും….
വീണ്ടും ഓർമ്മകളുടെ നാട്ടിലേക്ക്…. നാട്ടിൽ വലിയ പ്രശ്നമെന്താണെന്ന് വച്ചാൽ എനിക്ക് ഒറ്റ സുഹൃത്തുക്കൾ പോലുമില്ല എന്നതാണ്…. എട്ട് വയസ്സ് വരെ സ്വന്തം സഹോദരങ്ങൾ കൂടെ ഉണ്ടായിരുന്നതിനാൽ മറ്റ് ബന്ധങ്ങൾ ഒന്നും