പ്ലീസ്……. ലച്ചുസേ…… അത് വേണ്ട എന്നെ കൊണ്ടൊന്നും വയ്യാ ഇനി പഠിക്കാൻ
പിന്നെ എന്തു ചെയ്യാൻ ആണ് എന്റെ മോന്റെ പ്ലാൻ?
(വീണ്ടും ലച്ചു ഗൗരവം അവഹിച്ചു )
ഞാൻ പറയാം പക്ഷേ ചേച്ചി…. സമ്മതിക്കണം
നീ…. ആദ്യയാം കാര്യം പറ………
അത്…… ഞാൻ ഇപ്പോൾ അത്യാവശ്യം നല്ലത് പോലെ ഡ്രൈവിങ് ഒക്കെ ചെയ്യുന്നുണ്ട്
അങ്ങനെ വരുമ്പോൾ ഒരു ലൈസൻസ് എടുക്കുവാണെങ്കിൽ എവിടെയെങ്കിലും പെട്ടെന്ന് തന്നെ ജോലിയും കിട്ടും
എനിക്കാണങ്കിൽ ഈ ജോലിയോട് വലിയ താല്പര്യം ആണ് ചേച്ചി…….
എന്തു പറയുന്നു?
അയ്യോ….. വണ്ടി ഓടിക്കാൻ പോകാനൊ അത് വേണമോ അച്ചു…..
(ലച്ചുവിന് അവൻ ബൈക്ക് ഓടിക്കുന്നതുപോലും പേടിയാണ് പിന്നെയാണ് കാറിന്റെ കാര്യം വേറെയൊന്നും കൊണ്ടല്ല വല്ല അപകടം പറ്റുമോ എന്നാ ആധിയാണ് പാവത്തിന് )
അയ്യോടാ…… ഈ ചേച്ചി ഇത്രക്കും പേടിത്തൊണ്ടി ആയിപോയല്ലോ…
അങ്ങനെയൊക്കെ നോക്കിയാൽ ഈ ലോകത്ത് വേറെ ആരും വണ്ടിയോടിക്കാതെ ഇരിക്കുവാണോ എന്റെ പൊന്നുച്ചേച്ചി…..
(അച്ചു അവളെ കളിയാക്കി )
പിന്നെ…….. പിന്നെ…… എനിക്ക് അത്രയ്ക്കും പേടിയൊന്നും ഇല്ല പിന്നെ……….. ചെറിയ ഒരു ഇത്….
അതിനു തന്നെയാണ് പച്ചമലയാളത്തിൽ പേടി…… എന്നു പറയുന്നത് (അച്ചു പൊട്ടിച്ചിരിച്ചു )
ഡാ…. ഡാ…… നീ എന്നെ കളിയാക്കാൻ മാത്രം അയോട….
അങ്ങനാണെങ്കിൽ നീ ലൈസൻസ് എടുക്കുന്നത് എനിക്ക് ഒന്ന് കാണണം
(ലച്ചു അവനെ നോക്കി കുശുമ്പ് കുത്തി )
അയ്യോ…… ചേച്ചി അങ്ങനെ പറയരുത് പ്ലീസ്…… പ്ലീസ്….. എന്റെ ചക്കര ചേച്ചിയല്ലേ പ്ലീസ്……
ഹ്മ്….. അങ്ങനെ വഴിക്കുവട ചെക്കാ……
(ലച്ചു വലിയ ആളെപ്പോലെ ഇടുപ്പിൽ രണ്ടു കൈകുത്തി നിന്ന് ചെറുതായി അടി)
അപ്പോൾ എങ്ങനെയാണ് മറ്റേ കാര്യം? (അച്ചുവിൽ നിന്ന് മറുചോദ്യവും ഉയർന്നു )
എന്തു…… കാര്യം !
അല്ല നാളെ ചേരാൻ പോകുകയാണെങ്കിൽ അവിടെ എന്തങ്കിലും അതിനു ചില്ലറ വല്ലതുമുണ്ടോ?
( അവൻ അൽപ്പം ജാളിതോയോടുകൂടി ചോദിച്ചു )
ഞാൻ ജോലിക്ക് പോകുന്നതിന് മുൻപേ നീ ഏണിയിച്ചില്ലെങ്കിൽ ചായപ്പൊടി പാത്രത്തിൽ വച്ചേക്കാം പോരെ……
അപ്പോൾ ചേച്ചി നാളെ തൊട്ട് ആ ജോലിക്ക് പോകാൻ തീരുമാനിച്ചോ? ( അച്ചുവിന്റെ മുഖത്തു ദയനീയ ഭാവം )