പിന്നെ അച്ചു അവിടെ ഇരുന്നില്ല പെട്ടെന്ന് കൈ കഴുകി തന്റെ മുറിയിൽ കയറി ലൈറ്റ് കെടുത്താതെ പതിയെ ഓർമ്മകളുടെ തായ്‌വരയിലേക്ക് കിടന്നു.
“താൻ മിന്നൂസിന്റെ അടുത്തായിരുന്നു എന്ന് അറിയാതെ.
തന്റെ വാക്ക് വിശ്വസിച്ചാണ് പാവം ലച്ചു ആ കരിംഇക്കയെ കുറ്റം പറഞ്ഞത്
” എന്ന് ഓർത്ത് അറിയാതെ കിടന്നു അവൻ പൊട്ടിച്ചിരിച്ചു……
എന്താ അച്ചു നിനക്ക് ഇന്ന് ഉറങ്ങാൻ ഒന്നും ഉദ്ദേശം ഇല്ലേ കിടന്ന് ചിരിക്കുന്നു…….
(പുച്ഛഭാവം ആണ് ഇപ്പോൾ ലച്ചുവിന്റെ മുഖത്തു പ്രകടമാക്കുന്നത് )
അവൻ പതിയെ ആ കട്ടിലിൽ എണിറ്റു ഇരുന്ന ശേഷം അവളുടെ നേർക്കു കൈകൾ നീട്ടി ലച്ചുവിനെ അടുത്തേക്ക് വിളിച്ചു……
അവൾ അവന്റെ അടുത്ത് വന്നു ആ കട്ടിലിൽ ഇരുന്നു പതിയെ അവന്റെ തലമുടിയിലൂടെ ആ വിരലുകകൾ തഴുകി നടന്നു
(“ലച്ചുവിന്റെ കണ്ണുകളിൽ ഇപ്പോൾ മാതൃസ്നേഹം വെട്ടിത്തിളങ്ങുന്നത് അച്ചു തന്റെ മനസ് നിറയെ കണ്ടുകൊണ്ട് ഇരുന്നു”
‘അവൻ പതിയെ സ്നേഹപൂർവ്വം തന്റെ തലയിൽ തഴുകിയിരുന്ന ചേച്ചിയുടെ കൈകളിൽ പിടിച്ചു’ )
നിങ്ങൾ രണ്ടുപേരും പറയുന്ന പോലെ തന്നെ നടക്കട്ടെ……കാര്യങ്ങൾ
ഇനി മുതൽ ഞാൻ ഇക്കയുടെ കൂടെ പോകുന്നില്ല പോരെ….
അതിന് അമ്മ എപ്പോളാണ് അയാളുടെ കൂടെ പോകരുത് എന്ന് നിന്നോട് പറഞ്ഞത്?
“അപ്പോൾ ആണ് അവന്റെ വായിൽ നിന്ന് വീണുപോയ അബദ്ധം അവൻ മനസിലാക്കുന്നത് ”
അത്……. പിന്നെ……. ലച്ചൂസ് ഇല്ലാത്തപ്പോൾ രണ്ടുമൂന്നു വെട്ടം രാധാമ്മു എന്നോട് പറഞ്ഞിട്ടുണ്ട് (വിക്കി….. കൊണ്ട് ചിരിയോടെ കൂടി പറഞ്ഞു )
ഹും…… അപ്പോൾ സല്പുത്രന് അമ്മ നല്ല ഉപദേശം ഒക്കെ തരാറുണ്ടല്ലേ…..
‘അവൾ പതിയെ പറഞ്ഞു ചിരിച്ചു ‘
ഇവിടെ ഈ വീട്ടിൽ കൃഷിയും മറ്റും മാത്രം നോക്കികൊണ്ട് ചടഞ്ഞിരിക്കുന്ന കാര്യം ഓർക്കുമ്പോൾ ഒരു ബുദ്ധിമുട്ട്.
ഹും…. സാരമില്ല ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം
അയ്യടാ….. അങ്ങനെ ഇപ്പോൾ എന്റെ മോൻ അഡ്ജസ്റ്റ് ചെയ്യണ്ട കൃഷി കാര്യം സമയം പോലെ ഞാൻ തന്നെ നോക്കിക്കൊള്ളാം
പിന്നെ ……..
നീ തുടർന്നു പഠിക്കണം അച്ചു…..”മാതൃവാൽസല്യത്തോടെ അവൾ പറഞ്ഞു ”
(ലച്ചു അച്ചുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു
കൊച്ചുകുട്ടികളെ കൊഞ്ചിക്കും പോലെ )
അയ്യോ…….. ഈ പ്രായത്തിലോ?
ഹും? …… എന്താ ഈ പ്രായത്തിന് കുഴപ്പം ഇരുപത് കഴിഞ്ഞതല്ലേ ഉള്ളു…….
(ലച്ചു നിസാരമട്ടിൽ പറഞ്ഞു )