( ലച്ചു വീണ്ടും ട്രാക്കിൽ എത്തിയിരുന്നു )
അതിനു ഇക്ക എന്തു ചെയ്തു എന്നാ ചേച്ചി ഈ പറയുന്നേ?
ഇത് ഇപ്പോൾ കേൾക്കാൻ തുടങ്ങിട്ട് കുറേ കാലമായല്ലോ ചോദിച്ചാൽ ഒട്ടും പറയത്തുമില്ല ഇത് വല്ലാത്ത കഷ്ട്ടം തന്നെ !
(അച്ചു അരിശത്തോട് കൂടി ലച്ചുവിനെ നോക്കി )
ഛേ……. അത്……. ഞാൻ…… എങ്ങനെ നിന്നോട് പറയും
(അറപ്പോടുകൂടി താൻ കഴിച്ചോണ്ടിരുന്ന പാത്രത്തിന്റെ നടുവിൽ കൈകൾ കൊട്ടി ഏച്ചിൽ കളഞ്ഞുകൊണ്ട് ഏണിയിക്കാൻ ഭാവിച്ചു )
ചേച്ചി…….. ഞാൻ ചോദിച്ചതിന് ഒന്ന് മറുപടി പറഞ്ഞട്ട് പോ…. പ്ലീസ്……..
ഒരു ചേച്ചി എന്നാ നിലയ്ക്ക് എനിക്ക് നിന്നോട് അത് തുറന്ന് പറയാൻ പറ്റില്ലാ അച്ചു……..
അയാൾ ശരിയല്ല നമുക്ക് ആ കമ്പിനിവേണ്ട മോനു ……. ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ…….
(ലച്ചു ദയനിയമായി തന്റെ അനിയനെ നോക്കി )
“അപ്പോൾ ആണ് അച്ചു ആ ഓർമ്മയിലേക്ക് സഞ്ചരിച്ചത്.
ഇതിന് മുൻപ് പല വെട്ടം ലച്ചുവും മിന്നൂസും (അതായത് നമ്മുടെ മിനി തന്നെ ആൾ )
ഇതേ…. കാര്യം തന്നോട് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് അങ്ങനെ വരുമ്പോൾ ഇതിൽ എന്തോ വലിയ ഒരു രഹസ്യം ഇവർ എന്നിൽ നിന്നും മറക്കാൻ ശ്രെമിക്കുന്നുണ്ട്.
ലച്ചു എന്തായാലും ഒന്നും തുറന്നു പറയില്ല അത് ഉറപ്പാണ് പിന്നെ ഉള്ള ഏകമാര്ഗം മിന്നൂസ് ആണ് അവളെ ഒന്ന് ചൊറിഞ്ഞു നോക്കാം ചിലപ്പോൾ പറഞ്ഞേക്കും
” ഇനി ആ ചെറ്റ എങ്ങാനും എന്റെ പിള്ളേരെ കയറി പിടിച്ചോ ആ നാറി അതിനും മടിക്കില്ല തനിക്ക് അറിയാവുന്നതല്ലേ നല്ലപോലെ അവനെ
അങ്ങനെ വല്ലതും ആണെങ്കിൽ ഞാൻ അവനെ കൊല്ലും അച്ചു തന്റെ പല്ലുകൾ കടിച്ചു കൊണ്ട് മനസ്സിൽ മുരണ്ടു ”
(അച്ചുവിന്റെ ഭാവമാറ്റം കണ്ടുകൊണ്ട് ലച്ചു അവന്റെ മനസ് വായിക്കുന്ന പോലെ അവന്റെ താടിയിൽ പിടിച്ചു പതിയെ കൊഞ്ചിച്ചു കൊണ്ട് അൽപ്പം ഗൗരവത്തിൽ ചെറുചിരിയോടെ നോക്കി കൊണ്ട് തുടർന്നു )
അങ്ങനെ വല്ലതും അവൻ എന്റെ അടുത്ത് വന്നാൽ അവന്റെ തല ഞാൻ എടുക്കും
കൂടുതൽ കടന്ന് ചിന്തിച്ചു എന്റെ മോൻ സങ്കടപെടേണ്ടാ കേട്ടോ വേഗം വാരികയിച്ചു പോയി കിടക്കാൻ നോക്ക്
” അത്രയും പറഞ്ഞു അവൾ അടുക്കളയിലേക്ക് നടന്നു ”
അതു കേട്ടതോടെ അച്ചുവിന്റെ മനസിലേക്ക് എവിടുന്നോ ആശ്വസം ഇരമ്പിയെത്തി.
എന്നാൽ അതിലുപരി തന്റെ മനസ് പോലും വായിക്കാൻ കഴിയുന്ന സഹോദരിയുടെ സ്നേഹം ഓർത്ത് കൊണ്ട് അവന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു.