എന്നൽ ഞാൻ പോലും അറിയാതെ എനിക്ക് എതിരെ ഉള്ള തെളിവുകൾ ആ ഗ്രൂപ്പിലെ മാറ്റ് ബോർഡ് മെംബേർസ് നിരത്തി.
അതിന് കാരണം ഒരു കണക്കിന് ഞാൻ തന്നെ ആയിരുന്നു.!
‘ആരെയും വീഴ്‌ത്തുന്ന അവന്റെ സംസാരം എന്നെയും അവനിൽ കൂടുതൽ അടുപ്പിച്ചു ജസ്റ്റ് ഫ്രണ്ട്ഷിപ്പ് അത്രമാത്രം അങ്ങനെ ഷോപ്പിൽ അവനുമായി ഉള്ള എന്റെ അടുപ്പം അവരിൽ സംശയം ജനിപ്പിച്ചു കാണും’
അതോടുകൂടി എനിക്കും പണിക്കിട്ടി….( ഗീതു…. പൊട്ടിച്ചിരിച്ചു )
അപ്പോൾ ഈ സത്യം എല്ലാം ആര് തെളിയിച്ചു? (മിനിയിൽ അത്ഭുതം ആ നിമിഷം ഗീതുവിൽ പൊട്ടിച്ചിരിയും )
” നീ…. ഇരുന്ന് കിണിക്കാതെ കാര്യം പറ പെണ്ണേ മിനിയുടെ കുരു പൊട്ടി”…
എനിക്ക് പണികിട്ടിയപ്പോൾ തന്നെ അവിടെ മാറ്റ് ചിലർക്ക് ഉള്ള പണി ‘ആദി’…. സർ തുടങ്ങി കഴിഞ്ഞിരുന്നു.
അന്ന് രാത്രിയിൽ തന്നെ ആദി സാറിന്റെ ആളുകൾ അവനെ പൊക്കിക്കൊണ്ട് പോയി പൂശി…..
അതോടെ അവന്റെ വായിൽ നിന്ന് സത്യങ്ങൾ എല്ലാം പുറത്ത് വന്നു അതോടുകൂടി ഞാനും ലച്ചുവും നിരപരതയാണ് ആണന്നു തെളിവോടെ കൂടി തന്നെ സർ മനസിലാക്കി……
അതോടുകൂടി ഞങ്ങൾ സേഫ്….
എങ്ങനെ ഉണ്ട് ! ഇതെലാം എന്നോട് മറിയാമ്മ മാഡം പറഞ്ഞ കഥയാണ് (വളരെ കൂൾ അയി ഗീതു പറഞ്ഞു )
ഏതായാലും നിങ്ങൾ രണ്ടുപേർക്കും തെറ്റിദ്ധാരണയുടെ പേരിൽ ചിത്തപ്പേരും കിട്ടിയില്ല ജോലിയും പോയില്ല അത് തന്നെ വലിയ കാര്യം (മിനി ഒരു നെടുവീർപ്പോടെ പറഞ്ഞു )
“ഏതായാലും നിന്റെ സാറിനെ പൂവിട്ട് പൂജിക്കണം അയാൾ കരണമാണല്ലോ നിങ്ങളുടെ നിരപരാധിത്യം തെളിഞ്ഞത് ”
ഹും….. എന്നാലും മിനി…… എനിക്ക് ഇപ്പോഴും ചില സംശയങ്ങൾ ഉണ്ട് ചിലപ്പോൾ എല്ലാം എന്റെ തോന്നൽ മാത്രം ആയിരിക്കും…
എന്താടി… കാര്യം പറ നീ…….. ?
മറിയാമ്മ മാഡത്തിന്റെ സംസാരത്തിൽ നിന്ന് ഇതിന്റെ പിന്നിൽ ആരൊക്കെയോ കളിച്ചപോലുരു തോന്നൽ !
എനിക്കും ഇപ്പോൾ അങ്ങനെ ഒരു തോന്നൽ ഉണ്ടാകാതിരുന്നില്ല ഗീതു പക്ഷേ ആര് ? എന്തിനുവേണ്ടി ?
ഹ….. ആർക്ക് അറിയാം എല്ലാം വിധിപോലെ വരട്ടേ….. പിന്നെ വേറൊരു കാര്യം നിന്നോട് പറയാൻ ഞാൻ വിട്ടുപോയി….