എന്തായാലും കാര്യങ്ങൾ ഇവിടെ വരെ എത്തിയ സ്ഥിതിക്ക് ഇനി എല്ലാം വാരുന്നിടത് വെച്ച് കാണാം അത്രതന്നെ !
നീ…വിഷമിക്കണ്ട ഞാനുണ്ട് നിന്റെ കൂടെ എല്ലാം നമുക്ക് നേരെയാക്കാം ‘ അതു വരെ ആരോടും ഒന്നും പറയേണ്ട’…. !പിന്നെ ഒരു കാര്യം?
ഹും..
നീയും അവനുമായിട്ടുള്ള കയറു പൊട്ടിയ പോലുള്ള കറക്കം ഉണ്ടല്ലോ അത് തല്ക്കാലം നിർത്തിക്കൊള്ളണം അതായിരിക്കും നിങ്ങൾക്ക് നല്ലത്.
“ഞാൻ തന്നെ പലയിടത്തും വച്ചു നിങ്ങളെ കണ്ടിട്ടുണ്ട് പിന്നെ നിന്നോട് ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതി ചോദിച്ചില്ലനെ ഉള്ളു
“ബാക്കി ഞാൻ ഏറ്റു”….. എന്തു പറയുന്നു……..?
ഹും…… ഒക്കെ
എന്നാൽ എന്റെ മോള് ഒന്ന് മുഖമൊക്കെ കഴുകി ഒന്ന് റിലാക്‌സ് അയാ ശേഷം എന്നെ ഒന്ന് വിളിക്ക്.
എനിക്ക് നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ ഉണ്ട് ഈ മൂഡിൽ സംസാരിച്ചാൽ ശരിയാകില്ല അതാ…. !
അപ്പോയെക്കും ഞാൻ ഒരു ചായ കുടിച്ചിട്ട് ഇരിക്കാം ഒക്കെ
ഹും….. ഒക്കെ
പത്തുമിനിറ്റിന് ശേഷം മിനി വിളിച്ചു.
ഹലോ……. എന്താ നിനക്ക് പറയാൻ ഉണ്ടെന്നു പറഞ്ഞത്…..? (അവൾ പഴയ പോലെ നോർമൽ അയി കൊണ്ട് ചോദിച്ചു )
അത് മറ്റൊന്നും അല്ല നമ്മുടെ ലച്ചുവിന്റെ ജോലിയുടെ കാര്യം ആണ്
അവൾ വരാൻ സമ്മതം അറിയിച്ചു . പിന്നെ നിന്റെ അഭിപ്രായം കൂടി തിരക്കാം എന്നു കരുതി നീ എന്തു പറയുന്നു….
അത് വേണ്ട ഗീതു നമുക്ക് ഇനിയും ആ പാവത്തിനെ അവിടെ കൊണ്ടുപോയി അപമാനിപ്പിക്കേണ്ട
എടീ……. മിനി… അതെല്ലാം ചെറിയ ഒരു തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണ്
‘എല്ലാത്തിനും കാരണം ആ മനോജാണ് അവൻ മറ്റുചില ജോലിക്കാരുമായി ചേർന്ന് കമ്പനിയെ ചതിച്ചു മറ്റൊരു കമ്പനിക്ക് വേണ്ടി ……. (മിനി ഇടക്ക് കയറി )
അതിന്….. “അതും ഇതും തമ്മിൽ എന്തു ബന്ധം ” ‘അവനും ലച്ചുവും തമ്മിൽ എന്തു ബന്ധം ‘
എല്ലാം ഞാൻ പറയാം നീ തോക്കിൽ കയറി വെടിവെക്കല്ലേ…….. (ഗീതു പരിഭവപ്പെട്ടു )
എടീ…. മിനി ലച്ചു ഇന്റർവ്യൂവിന് പോയില്ലേ അന്ന് നമ്മൾ ആരും അറിയാത്ത ഒരു കാര്യം അവിടെ സംഭവിച്ചിരുന്നു……
എന്താണ്……. (അൽപ്പം ആശങ്കയോടും ആദിയും കൂടിക്കലർന്ന ചോദ്യം മിനിയിൽ നിന്നും ഉയർന്നു )
“താൻ അറിഞ്ഞ കാര്യങ്ങൾ ഓർക്കും പോലെ ഗീതു തുടർന്നു ”
ഹും….. ഇന്റർവ്യൂ നടന്ന ആ ദിവസം G.M.മറിയാമ്മ മാഡം മറ്റൊരു ബിസ്സിനെസ്സ് ആവിശ്യം കാരണം കൊണ്ട് സ്ഥാലത് ഇല്ലായിരുന്നു.
അങ്ങനെ ഇന്റർവ്യൂ ചുമതലകൾ മാനേജരും മാറ്റ് ഫ്‌ളോർ മാനേജർമ്മാരും ചേർന്ന് ഏറ്റെടുത്തു നടത്തി.
ലിസ്റ്റിൽ ലച്ചുവിന്റെ പേര് അവസാനം ആയിരുന്നു.
അവളുടെ ഊഴം വരും മുൻപേ വേക്കന്സി ലിസ്റ്റിന് ആവിശ്യമുള്ളവരെ തിരഞ്ഞു എടുത്ത് കഴിഞ്ഞിരുന്നു
പിന്നെ ഉള്ളവരെ എല്ലാം ഒരു ചടങ്ങ് പോലെ മാത്രമാണ് ഇന്റർവ്യൂ ചെയ്തത്.
അപ്പോൾ ആണ് നമ്മുടെ ലച്ചു ഫ്‌ളോർ മാനേജർ ആയിരുന്നു മനോജിന്റെ ശ്രെദ്ധയിൽ പെടുന്നത് അവളെ കണ്ടമാത്രയിൽ തന്നെ അവന് ബോധിച്ചു കാണും!
അങ്ങനെ അവന്റെ അപേക്ഷക്കും നിര്ബദ്ധത്തിനും വഴങ്ങി മാനേജർ സർ മറ്റൊരാൾക്ക് പകരം അവൾക്ക് ജോലിനൽകി അതും അവന്റെ മേൽനോട്ടമുള്ള ഫ്ലോറിൽ തന്നെ കാഷ്യർ അയി…..
‘മാനേജർ സർ അവനും അവളുമായി അടുത്ത പരിചയമോ? ബന്ധമോ? ഉണ്ടെന്നും കരുതിക്കാണും ……”അല്ലങ്കിൽ അവൻ അങ്ങനെ പറഞ്ഞു കാണും”
അതിന് മുൻപ്പ് പലരെയും മനോജ് കമ്പനിയിൽ ജോലിക്ക് കയറ്റിട്ടുണ്ട് അവരെല്ലാം ചേർന്ന് കൊണ്ടാണ് കമ്പനിയെ ചതിച്ചത്
അപ്പോൾ അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ലച്ചുവും കയറിയിരിക്കുന്നത് കമ്പനിയെ ചതിക്കാൻ ആയിരിക്കും എന്ന് അവർ തെറ്റിദ്ധരിച്ചു
അങ്ങനെ ഉണ്ടായ പുകിലാണ് ഇത് മുഴുവനും
അപ്പോൾ അതിനു നിന്നേ എന്തിന് പുറത്താക്കി ?…… (മിനിയിൽ നിന്ന് അത്ഭുതത്തോടെ അടുത്ത ചോദ്യവും വന്നു )…….
അങ്ങനെ ചോദിക്ക്….. അത് കൊണ്ടല്ലെടീ…… നിന്റെ ലച്ചുവിനും കൂടി പോയ ജോലി തിരിച്ചു കിട്ടാൻ കാരണമായത്
അത് എങ്ങനെയെന്ന് ഒന്ന് പറ…….. (മിനി അക്ഷമയായി കൊണ്ട് പറഞ്ഞു )
എല്ലാം ഞാൻ പറയാം നീ ഒന്ന് സമാധാനപ്പെട്
എടീ….. മിനി…. ഞാൻ ഇങ്ങനെ ഒരു ചതിക്ക് കൂട്ട് നിൽക്കില്ലായെന്നു സാറിനും മാഡത്തിനും നല്ലതുപോലെ അറിയാമായിരുന്നു.