കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]

Posted by

നേരിട്ട് വന്നു  എന്നെ കാണാൻ അതായത്    ‘mc ഗ്രൂപ്പിന്റെ മാനേജിങ് ഡിറക്ടർറോഡ്  explanation തരാൻ ‘ഒക്കെ………

ശരി…….. ആദി……  (മറിയാമ്മ പറഞ്ഞു )

ഹും…….  എന്നാൽ നിങ്ങൾ  പൊയ്ക്കോളൂ (അവർ പോയ ശേഷം ആദി ആ റൂമിലേക്കു പോയി )

##############################

(വീട്ടിലേക്ക് ഉള്ള യാത്രയിൽ ഗീതുവിന്റെ തോളിൽ തലവച്ചു ഇരിക്കുകയാണ് ലച്ചു ഇടക്ക് അവൾ തല ഉയർത്തി നേരെ ഇരുന്നുകൊണ്ട് ചോദിച്ചു  )

ഗീതു…..  ഇന്ന്  നമ്മൾ ഓഫീസിൽ ഇരുന്നപ്പോൾ ഒരാൾ വന്നിലെ അതാരാണ്?

എന്താടി…..  പെണ്ണേ ഇഷ്ടപെട്ടോ നമ്മുക്ക് വേണമെങ്കിൽ ഒന്ന് ആലോചിക്കാം എന്തു പറയുന്നു? ( ഗീതു വണ്ടിയുടെ മിററിൽ കൂടി അവളെ നോക്കി കളിയാക്കി ചിരിച്ചു )

അയ്യടാ…… തന്നത്താൻ കെട്ടിയമതി എനിക്കൊന്നും വേണ്ട  (അവൾ പരിഭവിച്ചു കൊണ്ട് പറഞ്ഞു )

പിന്നെ എന്റെ മോൾക്ക് ആരെ വേണം ആദി സാറിനെ മതിയോ? (വീണ്ടും ഗീതു ആ മിററിലേക്ക് നോട്ടം പായിച്ചു ഇപ്പോൾ ലച്ചുവിന്റെ മുഖം ചുവന്നു തുടുക്കുകയാണ് )

അപ്പോൾ സാറ് ഇതുവരെ കല്യാണം കഴിച്ചില്ലേ?

ഇല്ല…. പക്ഷേ അവരുടെ കുടുബത്തിലെ തന്നെ ഒരു കുട്ടിയെ കൊണ്ട് സാറിന്റെ അച്ഛമ്മ വാക്ക് ഉറപ്പിച്ചിരിക്കുവാണ് എന്നാ കേട്ടെ…..
ഹാ.. അല്ലങ്കിൽ തന്നെ നമുക്കെല്ലാം ഇങ്ങനെ ഉള്ള ആണുങ്ങളെ കൊതിക്കാൻ മാത്രമാണ് വിധി…
കഴിക്കാനുള്ള യോഗം സൗന്തര്യവും  പണവും ഉള്ള വലിയ വീട്ടിലെ പെണ്പിള്ളേര്ക്കാണ്

(അത് കേട്ടതും ലച്ചുവിന്റെ മുഖത്തു വന്ന വെത്യാസം ഗീതു ശ്രെദ്ധിച്ചു )

ഹാ…   പിന്നെ നീ ചോദിച്ചയാൾ “അലി ” സാറിന്റെ വല്യച്ഛൻ  ചെറുപ്പത്തിൽ എടുത്ത് വളർത്തിയതാണ് അവനെ.
സാറ് സ്വന്തം അനിയനെപോലെയാണ് അവനെ കൊണ്ട് നടക്കുന്നത്.     ഇന്ന് തന്നെ കണ്ടില്ലേ സാറുപോകുന്നതിന് പകരം ആണ് അവൻ സിംഗപ്പൂരിലേക്ക് പോകുന്നത്
അവന്റെ യോഗം അല്ലാതെ എന്തു പറയാൻ…..  !

( ഗീതു ആരോടെന്നു ഇല്ലാതെ പറഞ്ഞു ലച്ചുവിനെ നോക്കി ഇപ്പോഴും വിഷാദഭാവും ആണ് പുള്ളിക്കാരിത്തിയുടെ മുഖത്തു  )

നീ…….  എന്താടി….  ലച്ചു   മരിപ്പുവീട്ടിലെ പെണ്ണുങ്ങളേ പോലെ മൂഡോഫ് ആയിഇരിക്കുന്നത്

(കാര്യം മനസിലായിട്ടും ഗീതു പുറത്ത് കാട്ടാതെ പുറകിലേക്ക് കണ്ണുകൾ വെട്ടിച്ചുകൊണ്ട്‌ ലച്ചുവിനെ നോക്കി പരിക്ഷിച്ചു )

ഹേയ്…… ഒന്നുമില്ല ചെറിയൊരു തലവേദന താൻ വേഗം വീട്ടിലേക്ക് വിട്….
(അൽപ്പം വിഷാദഭാവത്തിൽ ആണ് ലച്ചുവിന്റെ പറച്ചിൽ )

ഹും…..  ശരി       ( മനസ്സിൽ വന്ന പൊട്ടിച്ചിരി ഉള്ളിൽ ഒതുക്കിക്കൊണ്ട് ഗീതു തന്റെ സ്കൂട്ടറിന്റെ വേഗതക്കുട്ടി യാത്ര തുടർന്നു )…….

(അങ്ങനെ വലിയ സംഭാവവിഹാസങ്ങൾ ഇല്ലാതെ രണ്ടുമാസം കടന്ന്പോയി…….. ‘ ആദി ആ പ്രൊജെറ്റിന്റെ കാര്യത്തിന് സിംഗപ്പൂരിലേക്കും )………….

എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു  എന്ന്  നിങ്ങളുടെ സ്വന്തം ……………..

കലിയുഗ പുത്രൻ കാലി………………….  തുടരും…………………

Leave a Reply

Your email address will not be published. Required fields are marked *