“പിന്നെ ജോലി ഉപേക്ഷിക്കുന്ന കാര്യം അപ്പോൾ ആലോചിച്ചാൽ പോരെ.
ഇപ്പോയെ അതിനേ കുറിച്ച് വേവലാദി പിടിക്കേണ്ട വല്ലാ.. ആവിശ്യം ഉണ്ടോ…. ലക്ഷ്മി…..? എന്തായാലും ഇപ്പോൾ മോളൂ…. വീട്ടിൽപോയി ഒന്ന് റെസ്റ്റ് എടുക്കൂ.
എന്നിട്ട് നാളെ നല്ല കുട്ടിയായി വന്നു ജോയിൻ ചെയ്തോണം കേട്ടോ….. ചെല്ലൂ……. ( അവൾ അവനെ നോക്കി ഒരു ചെറിയ കള്ളപരിഭാവം ചുണ്ടിൽ കൊരുത് കൊണ്ട് തിരികെ നടന്നു അകന്നു )
(ആദി ലച്ചുവിന്റെ പിന്നിൽ നിന്നുളള അന്നനാടയിൽ മതിമറന്നു നിന്ന് കൊണ്ട് ആ ദേവതയുടെ രൂപത്തെ തന്റെ മനസിന്റെ തായ്‌വരയുടെ കോണിൽ എഴുതി ചേർത്തു.
” ‘ഇങ്ങനെ ‘ അഞ്ചര അടിയിൽ കൂടുതൽ ഉയരം പഴയ സിനിമ നടി പാർവ്വതിയുടെ (കിരീടം) എന്നാ സിനിമയിലെ അതേ ബോഡിഷേയ്പ്പ്. പിന്നെ മുഖം പഴയ മലയാളത്തിലെ മോനിഷയുടെ തനി പകർപ്പ് ബട്ട് അവരേക്കാളും നിറമുണ്ട് ലക്ഷ്മിക്ക് പിന്നെ അതേ കാർകൂന്തലുകൾ കാൽമുട്ടിന്റെ പകുതിയിൽ ചെന്ന് കടലിലെ തിരമാലകളെ പോലെ അവ അങ്ങനെ ഓളംതള്ളുന്നു.
സഖി…… നീ……. എൻ…………… ദേവതയോ………
പെട്ടെന്ന് ആദിയുടെ ചിന്തകളെ ഉണർത്തി കൊണ്ട് ജോണിന്റെയും മറിയാമ്മയുടെയും ചിരി അവിടെ ഉയർന്നു പെട്ടെന്ന് ഉണ്ടായ ചമ്മൽ മറക്കാനാന്നോണം ആദി മറിയാമ്മയെ ഒന്ന് സൂക്ഷിച്ചുനോക്കി.
“ഇപ്പോൾ ആദി ആ പഴയ ആദിയായി Mc ഗ്രൂപ്പിന്റെ ഗർജ്ജിക്കുന്ന സിംഹം ”
പിന്നെ ജോണിനോട് ഗൗരവത്തിൽ തുടർന്നു )
ഇന്നത്തെ ബോർഡ് മീറ്റിങ് ബോർഡ് മെംബേഴ്സിനെ അറിയിച്ചോ?
യെസ് സർ എല്ലാവരെയും വിളിച്ചു പറഞ്ഞു.
ഹും……
ബട്ട്…. സർ ഒരു പ്രോബ്ലം……. (അയാൾ പറയാൻ മടിച്ചുകൊണ്ട് ആദിയെ നോക്കി )
ങും….. കാര്യം പറയു അച്ചായാ
അത് പിന്നെ കാവ്യാ മാഡത്തെ കാര്യം അറിയിക്കാൻ വേണ്ടി വിളിച്ചായിരുന്നു ദുബായിലേക്ക്. വീഡിയോ ചാറ്റിങ്ങിലൂടെ പങ്കെടുത്താൽ മതിയെന്ന് വരെ ഞാൻ പറഞ്ഞു. പക്ഷേ പുള്ളിക്കാരി പറ്റില്ലാന്ന് പറഞ്ഞു.
പിന്നെ എന്നെ….. കുറേ ചിത്തയും വിളിച്ചു ……
(അയാൾ മുഖം തായ്തി ദയനിയമായി പറഞ്ഞു )
ഈ പെണ്ണിന് ഇത് എന്തിന്റെ കേടാ… എന്റെ കർത്താവെ…….. ഇത് ഇപ്പോൾ മൂന്നാം തവണയാണ് തുടർച്ചയായി അറ്റന്റ് ചെയ്യാതിരിക്കുന്നത് (മറിയാമ്മ ആരോടെന്നില്ലാതെ പറഞ്ഞു )
അവളുടെ കേടു.. ഞാൻ മാറ്റികൊടുക്കാം (ആദി ഒന്ന് ആലോചിച്ചു എന്നിട്ട് മറിയാമ്മയെ നോക്കി )
ചേട്ടത്തി….. ഇന്ന് മെംബേർസ് എല്ലാവരും മീറ്റിങ്ങിൽ പങ്കെടുക്കണം. അത് എങ്ങനെയായാലും.
പിന്നെ ഇതിൽ പങ്കെടുക്കാതെ ഇരിക്കുന്നവക്ക് മീറ്റിംഗ് കഴിയുമ്പോൾ ഒരു മെസ്സേജ് പാസ്സ് ചെയ്തിരിക്കണം.