അച്ഛമ്മ ഇന്നലെയും കൂടി നിന്നേ തിരക്കി
ഞാൻ രണ്ടു ദിവസം കഴിഞ്ഞു വന്നേക്കാം എന്ന് പറഞ്ഞേക്ക് തിരക്കിയാൽ.
അപ്പോൾ ശരി നീ വിട്ടോ…
ഒക്കെ അണ്ണാ…… ശരി….. ബൈ ( അലി പുറത്തേക്ക് പോയി )
“ആദി വീണ്ടും പോയി അവിടെ ഇരുന്നു ”
അച്ചായാ….. ഈ ലക്ഷ്മിയുടെ ഡീറ്റെയിൽസ് ഇവിടെ ആഡ് ചെയ്തിട്ടുണ്ടോ? (ആദി ചോദിച്ചു )
യെസ്, സർ…….
ഒന്ന് കാണിച്ചേ……..
ഒരു മിനിറ്റ് സർ…
(മാനേജർ ആ ടേബിളിൽ ഇരുന്ന കംപ്യൂട്ടറിൽ നിന്ന് ഒരു ഫയൽ പ്രിന്റ് എടുത്തു
ആദിക്ക് നൽകി അവൻ അത് പരിശോധിച്ചു ഇടക്ക് ഇടക്ക് ലച്ചുവിനെയും നോക്കി….. )
അച്ചായാ….. പിരിച്ചു വിട്ടവർക്ക് പകരം എത്ര വേക്കൻസി ഉണ്ട് ഇപ്പോൾ ?
(അയാൾ വീണ്ടും കംപ്യൂട്ടറിൽ ഒന്ന് നോക്കി )
ഇവിടെ ലോക്കൽ സെക്ഷനിൽ 5, ഓഫീസിൽ 1, സബ് ഓഫീസിൽ 3, സർ…..
ഒക്കെ….. അപ്പോൾ ഒരു കാര്യം ചെയ്യൂ…..
(മറിയാമ്മയെ നോക്കി കൊണ്ട് ആദി തുടർന്നു )
ഗീതുവിനേ സബ് ഓഫീസിലേക്ക് പ്രമോഷൻ കൊടുത്തേക്ക്.
പിന്നെ ലക്ഷ്‌മിക്ക് ഇവിടെ ഓഫീസിലും കൊടുത്തേക്ക് . പിന്നെ രണ്ടുപേരെയും C-പ്ലസ് ക്യാറ്റഗറിയിലേക്ക് മാറ്റിയെക്ക് ……
(മാറിയമ്മ ഒരു ചെറുചിരിയോടെ ഒക്കെ എന്ന് ആദിയോട് പറഞ്ഞു)
“അപ്പോൾ ഇന്നു മുതൽ നിങ്ങൾ രണ്ടുപേരും’ mc ഗ്രൂപ്പിന്റെ’ സ്ഥിരം ജീവനക്കാർ ആണ്…….
സന്തോഷം ആയല്ലോ രണ്ടുപേർക്കും അവരെ നോക്കി ഒരു ചെറുചിരിയോട് കൂടി മറിയാമ്മ പറഞ്ഞു”
‘അതു കേട്ടതും പെട്ടെന്ന് ഗീതുവും ലച്ചുവും ചാടി എഴുന്നേറ്റു നിന്ന് കൈകൂപ്പി കണ്ണുനീർ പൊഴിച്ച് കൊണ്ട് ഒരുപോലെ പറഞ്ഞു’
താങ്ക്സ് സർ…..
(അതിന് ആദി അവർക്ക് ഒരു ചിരി സമ്മാനമായി നൽകി എന്നിട്ട് ഗീതുവിനേ… നോക്കി തുടർന്നു )
ഇന്ന് രണ്ടുപേരും ലീവ് എടുത്തൊള്ളൂ.