(ലച്ചുവിനെ നോക്കി കൈചൂണ്ടി കൊണ്ട് ആദി പറഞ്ഞു )
സർ….. ഞങ്ങൾ ആദ്യമേ…. ജോൺസറിനെ കണ്ടിരുന്നു (ഗീതു ചാടിക്കയറി പറഞ്ഞു )
അതിന് ഇപ്പോൾ നിന്നോട് ആരെങ്കിലും അഭിപ്രായം ചോദിച്ചോ?
(അവളെയും തറപ്പിച്ചു ഒന്നുനോക്കി ദേഷ്യത്തിൽ ആദി പറഞ്ഞു )
“ഗീതു….. ശരിക്കും ഒന്ന് ഭയന്നു ”
അല്പനിമിഷത്തിനുള്ളിൽ ആ മുറിയിൽ ഒരു കൂട്ടച്ചിരി…… നിറഞ്ഞു
ഗീതുവും, ലച്ചുവും അത്ഭുതത്തോടെ അവിടേക്ക് നോക്കുമ്പോൾ.
അവരെ നോക്കി നിന്ന് ചിരിക്കുന്ന ആദിയെയും മറിയാമ്മയെയും ജോണിനെയും ആണ് കണ്ടത്.
(ഇത് എന്തു കുത്ത് എല്ലാത്തിനും വട്ടായോ എന്റെ കൃഷ്ണ ലച്ചു പതിയെ പറഞ്ഞു )
ഹേയെ… വെട്ടൊന്നുമല്ല നിങ്ങളുടെ മനസ് ഒന്ന് കൂൾ അക്കാൻവേണ്ടി ചെയ്തതാ….
(ലച്ചുവിനെ നോക്കി കണ്ണുകൾ അടച്ചു ഒരു കള്ളചിരിയോട് കൂടി ആദി പറഞ്ഞു…..
അവൾ അതുകേട്ടതും ചെറിയൊരു ചമ്മലോടുകൂടി
അവനിൽ നിന്ന് നോട്ടം മാറ്റി )
(അപ്പോൾ അവിടേക്ക് വേഗത്തിൽ….. വാതിൽ തള്ളിത്തുറന്നു കൊണ്ട് മറ്റൊരാളും രംഗപ്രേവേഷം ചെയ്തു
കൈയിൽ ഒരു മൊബൈലും നീട്ടികൊണ്ടാണ് വരവ് )
‘എന്തുവാടാ…… അലി….. ഇങ്ങനെയാണോ…..?
ഒരു മുറിയിലേക്ക് കയറി വരുന്നത് മറിയാമ്മ അത് ഇഷ്ട്ടപ്പെടാത്ത പോലെ പറഞ്ഞു ‘
അതിന് ഞാൻ എന്തുചെയ്യാനാണ് മനുഷ്യനെ നിലത്ത് നിർത്തിയാൽ അല്ലെ അങ്ങനെ വരാൻ പറ്റൂ
(അവൻ അൽപ്പം ഗൗരവത്തിൽ പറഞ്ഞു )
അണ്ണാ….. കാൾ ഫോർ യൂ…..
(അലി ആ ഫോൺ ആദിക്ക് കൊടുത്തു അവൻ അതിൽ നോക്കിയ ശേഷം അടുത്തുള്ള റൂമിലേക്ക് നടന്നു ഡോർ അടച്ചു)
അഞ്ചു മിനിറ്റ് സംസാരിച്ചു കഴിഞ്ഞു പിന്നെ പുറത്തുവന്നു ഫോൺ അലിക്ക് കൊടുത്തു
ഡാ…… നീ ഉടനെ തന്നെ സിംഗപ്പൂരിലേക്ക് വിട്ടോ….
ഒരു പുതിയ പ്രൊജക്റ്റ് കിട്ടാനുള്ള ചാൻസ് ഉണ്ട്.
എനിക്ക് ഈ സാഹചര്യത്തിൽ ഇവിടുന്ന് മാറിനിൽക്കാൻ പറ്റില്ല എല്ലാം ഒന്ന് ശരിയാക്കണം ഇവിടെ !
പിന്നെ ഡീൽ ഒക്കെ ആണെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി അപ്പോൾ ഞാൻ വന്നോളാം…..
( ആദി അലിയെ നോക്കി പറഞ്ഞു )
പിന്നെ…..വൈകിയാലും തറവാട്ടിൽ കയറിയിട്ട് പുറപ്പെട്ടമതി .