അത് ഇവൻ ഒരു ആവിശ്യത്തിന് ടൗണിൽ പോകുന്നുണ്ട് അപ്പോൾ ഒരുമിച്ചു ഇറങ്ങാം എന്നുകരുതി അത്രേയുള്ളൂ…….
(ലച്ചു ഗീതുവിനേ നോക്കി ചിരിയോട് കൂടി പറഞ്ഞു )
അപ്പോൾ ഇവിടെ അമ്മയുടെ കാര്യം….? (ഗീതു സംശയത്തോടെ ചോദിച്ചു )
അതിന് മിനിചേച്ചിയുടെ അമ്മ ഇപ്പോൾ ഇങ്ങോട്ട് വരും പുള്ളിക്കരുത്തി നോക്കിക്കോളും അമ്മേയെ……. (ലച്ചുവിന്റെ മറുപടി വന്നു )
അച്ചുവിന് മൂന്നുവരെ ഇരുത്തി വണ്ടിയോടിക്കാൻ അറിയാമെങ്കിൽ കവല വരെ നമുക്ക് ഒരുമിച്ച് പോകാം എന്തുപറയുന്നു
(ഗീതു ചോദ്യഭാവത്തിൽ അച്ചുവിനെ നോക്കി ഒരു വഷളൻ ചിരി പാസാക്കി )
അയ്യോ…… അതു വേണ്ട ഗീതു അവൻ നടന്നു പൊക്കോളും “ലച്ചു ഇടക്ക് വീണു ”
എന്നാൽ ശരി……. ” ഗീതു പറഞ്ഞു ”
(അവർ അവനോട് യാത്ര പറഞ്ഞു ഷോപ്പിലേക്ക് തിരിച്ചു. )
“അവർ അവിടെ പോയി മാനേജരെ ആദ്യമേ കണ്ടു അദ്ദേഹം അവരെ മാഡത്തിന്റെ അടുത്തേക്ക് കൂട്ടികൊണ്ടുപോയി
ഹാ……. രണ്ടുപേരും എത്തിയോ അവരെ കണ്ടതും “മാറിയമ്മയിൽ നിന്ന് ചോദിയം ഉയർന്നു ”
വരൂ……. നമുക്ക് മറ്റേ റൂമിലേക്ക് പോകാം ആദി നിങ്ങളെ കാണണം എന്ന് എന്നോട് പ്രതേകം പറഞ്ഞിരുന്നു “ഒരു ചിരിയോടെ മറിയാമ്മ മുന്നിൽ കയറി നടത്തം തുടർന്നു ”
(ലച്ചു അവരുമായി നടന്നു. അന്നു കണ്ട ആ വലിയ വാതിലിന്റെ മുൻപിൽ എത്തി)
” മറിയാമ്മ ആ വാതിൽ തുറന്നുകൊണ്ട് അവരെ അകത്തേക്ക് ക്ഷണിച്ചു”
റൂമിൽ ആരേയും കാണാതെ വന്നപ്പോൾ ഗീതുവും, അച്ചുവും മറിയാമ്മയെ നോക്കി നിന്നു “ആളു വന്നിട്ടില്ല ”
ഞാൻ വിളിച്ചിരുന്നു ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങി എന്ന് എന്നോട് പറഞ്ഞിരുന്നു ഇപ്പോൾ വരും നിങ്ങൾ ഇരിക്ക്
(അവർ ഇരുവരും ആ വലിയ ടേബിളിന്റെ അടുത്ത് കിടന്ന കസേരയിൽ ഇരുന്നു)
“മറിയാമ്മ അവിടെ നിന്നും ഒരു കസേര എടുത്ത് അവരുടെ എതിർവശം നോക്കി അൽപ്പം മാറിയിരിന്നു അവരോട് വെറുതെ ഓരോ വിശേഷങ്ങൾ തിരക്കി”
(സംസാരത്തിന് ഇടയിൽ ലച്ചു ആ റൂം വിശദമായി തന്നെ തന്റെ കണ്ണുകൾ കൊണ്ട് വിലയിരുത്തി )
” ഒരു ഭാഗത്തു ഭിത്തിയിൽ ചെറിയ CC ടിവികളും മറ്റൊരു ഭാഗത്തു അങ്ങ് ഇങ് അയി ചില വിലകുടിയ വലിയ പെന്റിങ്ങുകൾ
പിന്നെ മുറിയുടെ പല ഭാഗങ്ങളിൽ പഴയ മോഡൽ മേശകൾ, സ്റ്റൂളുകൾ അതിന്റെ മുകളിൽ പലതരം പൂച്ചെടികൾ, പൂച്ചട്ടികൾ, വലിയ ഒരു ബുക്ക് ഷെൽഫ് പഴയ ‘മോഡൽ ‘,