ഇപ്പോൾ ആണ് ഞാൻ ഒരു കാര്യം ആലോചിച്ചത്. “എന്ധോ വലിയ കാര്യം കണ്ടുപിടിച്ചപോലെ ലച്ചു തുടർന്നു ”
ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം അച്ചു
എന്താ ചേച്ചി……….?
ഞാൻ അന്ന് അവിടെ ജോലിക്ക് പോയതും തുടർന്നുള്ള വിവരങ്ങളും നീ….. എങ്ങനെ അറിഞ്ഞു
(വീണ്ടും തന്റെ നാവിന് അബദ്ധം സംഭവിച്ചു എന്ന് അവൻ തിരിച്ചറിഞ്ഞു.
ഇനി എന്തു പറയും എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ )
മിനിചേച്ചി…… ആയിരിക്കും നിന്നോട് പറഞ്ഞത് അല്ലേ………
(ആ പറച്ചിൽ യാതൊരു അസ്വഭാവികതയും അച്ചുവിന് തോന്നിയിരുന്നില്ല അതിനാൽ തന്നെ അവൻ തലകുനിച്ചു നിന്ന് അതേ എന്ന് മൂളി… )
അതിന് നീ എന്തിനാണ് എങ്ങനെ കള്ളനെപ്പോലെ തലകുനിച്ചിരിക്കുന്നത് !
എനിക്ക് അപ്പൊയെ തോന്നിയിരുന്നു ഇത് ചേച്ചി ഒപ്പിച്ച പണിയായിരിക്കുമെന്ന്
‘ഒരു കള്ളചിരിയോടുകൂടി ലച്ചു പറഞ്ഞു ‘
(ലച്ചു തന്റെ അനിയന്റെ മുഖത്തു വാത്സല്യപൂർവ്വം നോക്കി തുടർന്നു )
ഈ ജോലി ചിലപ്പോൾ ഗീതു പറഞ്ഞപോലെ നമുക്ക് ഒരു അനുഗ്രഹം ആയിമാറിയാലോ അച്ചു?
അത് എങ്ങനെ ചേച്ചി……. (അവനിൽ സംശയഭാവം ഉടലെടുത്തു )
അവിടെ സ്ഥിരമായി കിട്ടിയാൽ പിന്നെ ബാങ്കിലെ കടവും മറ്റുചെറിയ കടങ്ങളും വേഗത്തിൽ തീർക്കാൻ നമുക്ക് സാധിച്ചാലോ? അതുകൊണ്ട് ഈ ജോലി തത്കാലം കളയണ്ടാ എന്നാണ് ഞാൻ തിരുമാനിച്ചിരുക്കുന്നത്
പിന്നെ….. ഇനി അഥവാ എന്നെകൊണ്ട് അവിടെ ഒട്ടും പിടിച്ചുനിൽക്കാൻ പറ്റിയില്ലെങ്കിൽ !
അപ്പോൾ തന്നെ ഈ ജോലി നമ്മൾ ഉപേക്ഷിക്കുന്ന എന്താ ഒക്കെ അല്ലേ ………?
ഹും………. ശരി. …….. (അച്ചു മൂളി )
എന്നാൽ ചേച്ചിയുടെ അച്ചു കിടന്നോ രാവിലെ ഏണിയിച്ചിട്ട് ഒത്തിരി പണികൾ ഉണ്ട് അതെല്ലാം തീർത്തിട്ടുവേണം അവിടേക്ക് പോകാൻ ചേച്ചി ഒന്ന് പോയി കിടക്കട്ടെ അപ്പോൾ “ഗുഡ് നൈറ്റ് ”
(അത്രയും പറഞ്ഞു അച്ചുവിന്റെ നെറുകയിൽ ഒരു മുത്തം ചാർത്തിയ ശേഷം ലച്ചു തന്റെ മുറിയിലേക്ക് പോയി )
“രാവിലെ തന്നെ മിനിയുടെ കാൾ ലച്ചുവിന് വന്നിരുന്നു മിനി കാര്യങ്ങൾ എല്ലാം ലച്ചുവിനോട് വിവരിച്ചു പിന്നെ ഗീതു ഓഫീസിൽ പോകാൻ വിളിക്കാൻ വരുന്ന കാര്യവും അറിയിച്ചു ”
‘ 9.30 ആയപ്പോൾ ഗീതുവിന്റെ ഹോണ്ട ആക്ടിവ സ്‌കൂട്ടർ ലച്ചുവിന്റെ വീടിനു മുൻപിൽ വന്നു നിന്നു അവളെ കത്ത് എന്നപോലെ അച്ചുവും, ലച്ചുവും വീടിന്റെ ഉമ്മറത്ത് നില്പോണ്ടായിരുന്നു
ഇത് എന്താണ് ചേച്ചിയും അനിയനും ഒരുമിച്ചു നിൽക്കുന്നത്