പക്ഷെ പാഞ്ഞു ചെന്ന ഞാൻ തിരിഞ്ഞോടാൻ നിന്ന അവന്റെ കോളറിന് പിടിച്ചു പുറകിലോട്ട് വലിച്ചു…. അവൻ നിലത്തു വീണു…..
‘നായിന്റെമോനെ.. ‘ എന്നൊരലർച്ചയോടെ വീണുകിടന്ന അവന്റെ നെഞ്ചിലേക്ക് 3 4 ചവിട്ട് ആഞ്ഞു ചവിട്ടി….
കോളേജ് ഗ്രൗണ്ട് വളരെ വിശാലമായിരുന്നു…അതിന്റെ സൈഡിലൊക്കെ നിറയെ മരങ്ങളും ചെടികളും ഉണ്ടായിരുന്നതിനാൽ ഞങ്ങൾ നിന്ന ഭാഗം മറഞ്ഞു നിന്നു…. ആർക്കും പെട്ടന് കാണാൻ പറ്റില്ല…..
അവന്റെ നാല് കൂട്ടുകാർ അല്ലാതെ വേറെ ആരുമവിടെ ഇല്ലായിരുന്നു……
അവന്മാർക്ക് എന്നെ നന്നായി അറിയാം കാരണം കോളേജിലെ യൂണിയനിൽ ഞാൻ സജീവ സാന്നിധ്യം ആയിരുന്നു… പോരാത്തതിന് നല്ല ഒന്നാന്തരം സഖാവാണ് ഞാൻ… അങ്ങനെ അവരൊക്കെ ആയി നല്ല ബന്ധം പുലർത്തിയിരുന്നു….
അവനെ നിലത്തിട്ട് ചവിട്ടുന്ന കണ്ടിട്ട് അവന്മാരൊക്കെ എന്നെ പിടിച്ചു മാറ്റി….
” നീരജേ എന്താടാ എന്തിനാ അവനെ അടിക്കണെ.”
പക്ഷെ എന്നെ ഒന്ന് മാറ്റി പുറകോട്ട് കൊണ്ട് പോകാനേ അവർക്ക് കഴിഞ്ഞുള്ളു… അവരെ പൂർവാധികം ശക്തിയോടെ തട്ടിമാറ്റി ഞാൻ അവനടുത്തേക്ക് പോകുമ്പോൾ നിലത്തുനിന്നുമവൻ എഴുന്നേറ്റിരുന്നു……
അവന്റെ കോളറിൽ പിടിച്ചുയർത്തി കോമ്പൗണ്ട് മതിലിനോട് ചേർത്ത് മൂക്കിന് തന്നെ 3 ഇടി ഇടിച്ചു…. എന്റെ രണ്ടാമത്തെ ഇടിക്ക് തന്നെ അവന്റെ മൂക്ക് പൊട്ടി ചോര ഒലിച്ചു…..എന്റെ കലി അടങ്ങിയിട്ടില്ലെങ്കിലും ഇനിയും അടിച്ച അവനു കാര്യമായി എന്തെങ്കിലും പറ്റുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു …..എന്നെ പിടിച്ചു മാറ്റാൻ വന്ന അവന്റെ കൂട്ടുകാർ ഞാൻ ഇടി നിർത്തിയ കണ്ടിട്ട് കാര്യം എന്തെന്ന് അറിയാൻ വേണ്ടി ഞങ്ങളുടെ ചുറ്റും നിന്നു……..
അവന്റെ കോളറിലെ പിടുത്തം വിടാതെ തന്നെ ഞാൻ പറഞ്ഞു…
” എടാ പൊലയാടി മോനെ കൊടുപ്പ് അവൾക്കല്ല എനിക്കാ നിനക്ക് ഇപ്പ തന്നില്ലേ അതുതന്നെ ഇനി നിന്റെ നോട്ടം പോലും അവളുടെ നിഴലിൽ പതിയാൻ പാടില്ല….ഇനി അങ്ങനെ വല്ലതും നടന്നാൽ… ബാക്കി അന്നേരം നിന്നെ ഞാൻ കണ്ടോളാം…..”