ആജൽ എന്ന അമ്മു 2 [അർച്ചന അർജുൻ]

Posted by

” തിരിഞ്ഞു പോകാൻ നിന്ന അവളോട് അവൻ പറയുവാ ” നടപ്പും കൊടുപ്പുമൊക്കെ ജൂനിയർസിനു മാത്രമേ ഉള്ളോ എന്ന്…. അത് കേട്ട് ഉടനെ പോയതാ അവൾ… ”

 

അത് കേട്ട മാത്രയിൽ എന്റെ രക്തം തിളയ്ക്കാൻ തുടങ്ങി….. കണ്ണൊക്കെ ചുവന്നു ഞാൻ മുഷ്ഠി മുറുക്കി പിടിച്ചു… എന്റെ ഭാവം കണ്ട് ചേച്ചി പേടിച്ചു….

 

” ടാ പ്രശ്നമൊന്നും വേണ്ട…. നിന്റെ ഭാവം കണ്ടിട്ട് തന്നെ പേടി തോന്നുന്നു….. ”

 

” ചേച്ചി ഇതാരെങ്കിലും കേട്ടോ അവൻ പറഞ്ഞത്…. ”

 

” ഇല്ല പിള്ളേർ കുറവായിരുന്നു ഉണ്ടായിരുന്നവർ ഒന്നും അങ്ങോട്ട് ശ്രദ്ധിച്ചില്ല….. ”

 

” ഹ്മ്മ് ചേച്ചി പൊയ്ക്കോ….തത്കാലം ഞാൻ ഇതറിഞ്ഞെന്ന് അവളോട് പറയണ്ട…. ”

 

ഞാൻ തിരിഞ്ഞു നടന്നു…. നടന്നതല്ല ഞാൻ ശെരിക്കും ഓടിയിരുന്നു…. ഭ്രാന്ത് പിടിച്ച നായെ പോലെ വിവേകിനെ തേടി ഞാനാ കോളേജിൽ  നടന്നു…..കോളേജ് ഗ്രൗണ്ടിലേ സൈഡിൽ കൂട്ടുകാർക്കൊപ്പം ഇരുന്നു ചിരിക്കുന്ന അവനെ ഞാൻ ഒടുവിൽ  കണ്ടുപിടിച്ചു….

 

അവന്റെ ആ ചിരികൂടി കണ്ടപ്പോൾ എന്നിലെ ഭ്രാന്ത്  അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു….

 

എനിക്ക് അങ്ങനെ പെട്ടന്നൊന്നും ദേഷ്യം വരാറില്ല… പക്ഷെ അമ്മുവിന്റെ കരച്ചിൽ മായാതെ നെഞ്ചിലിരുന്നു നീറുന്നുണ്ടായിരുന്നു…. എന്റെ ഭാവമാറ്റത്തിന്റെ കാരണവും അതുതന്നെ ആയിരുന്നു…. അവളുടെ കണ്ണുനീർ….. എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖത്ത് കണ്ണീരിന്റെ ചാലുകൾ കണ്ടത് എല്ലാമൊന്നൊന്നായി തെളിഞ്ഞു വന്നതോടെ എന്റെ ആ ദേഷ്യം പതിന്മടങ്ങായി……എനിക്ക് അങ്ങനെ പെട്ടന്നൊന്നും ദേഷ്യം വരാറില്ല… പക്ഷെ അമ്മുവിന്റെ കരച്ചിൽ മായാതെ നെഞ്ചിലിരുന്നു നീറുന്നുണ്ടായിരുന്നു…. എന്റെ ഭാവമാറ്റത്തിന്റെ കാരണവും അതുതന്നെ ആയിരുന്നു…. അവളുടെ കണ്ണുനീർ….. എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖത്ത് കണ്ണീരിന്റെ ചാലുകൾ കണ്ടത് എല്ലാമൊന്നൊന്നായി തെളിഞ്ഞു വന്നതോടെ എന്റെ ആ ദേഷ്യം പതിന്മടങ്ങായി……

 

അവനെ കണ്ടമാത്രയിൽ ഞാൻ അവന്റെ അടുത്തേക്ക് പാഞ്ഞു….

എന്റെ വരവ് അവൻ കണ്ടതുകൊണ്ടാവണം അവിടെ നിന്നുമവൻ എഴുനേറ്റു……എന്റെ വരവിന്റെ സ്പീഡും വരുന്ന ഭാവവുമൊക്കെ ഒക്കെ കണ്ടപ്പോൾ തന്നെ അവൻ അവിടിന്നു സ്കൂട്ട് ആവാൻ നോക്കി……

Leave a Reply

Your email address will not be published. Required fields are marked *