ഒരു വിധത്തിൽ ഞാനവളെ എഴുനേല്പിച്ചുകൊണ്ട്
” അമ്മൂ മുഖമൊക്കെ കഴുകി നേരെ ക്ലാസ്സിലോട്ട് പോടാ…..ഈ പീരിയഡ് കേറിയില്ലല്ലോ…. വന്നേ നമുക്കെ വൈകിട്ട് സംസാരിക്കാം…..”
ഞാൻ അവളെ കൊണ്ട് നിർബന്ധിപ്പിച്ചു മുഖമൊക്കെ കഴുകിച്ചു ക്ലാസ്സിലേക്ക് കൊണ്ടുവിട്ടു….
കാര്യം എന്താണെന്നു അറിയാനെന്താണ് വഴി എന്നാലോചിച്ച് തിരിഞ്ഞു പോകാൻ നിന്നപ്പോൾ പിന്നിൽ നിന്നൊരു വിളി……
” നീരജേ ഒന്ന് നിന്നെ….. ”
ഞാൻ തിരിഞ്ഞു നോക്കി
അമ്മുവിന്റെ കൂട്ടുകാരി ജെനി ആയിരുന്നു അത്…..
സീനിയർ ആയിരുന്നത്കൊണ്ട് തന്നെ അമ്മുവിനെ ഒഴികെ അവളുടെ കൂട്ടുകാരെ എല്ലാം ഞാൻ ചേച്ചി എന്നു തന്നെയായിരുന്നു വിളിച്ചിരുന്നത്……
” എന്താ ജെനിച്ചേച്ചി…..”
” നീരജേ….ആ വിവേക് ഞങ്ങളുടെ മുന്നിൽ വെച്ച് നിന്നേം ആജലിനേം പറ്റി വേണ്ടാത്തത് പറഞ്ഞു….. ”
പിന്നേം അതെ പെരുപ്പ്…..
” എന്ത് പറഞ്ഞൂന്ന്…. ”
” ഞങ്ങൾ കൈകഴുകി തിരിച്ചു പോകാൻ നേരം അവൻ ആജലിനെ തടഞ്ഞു…ഇഷ്ടമാണെന്നു അവൻ അവളോട് പറഞ്ഞപ്പോൾ അവൾക്കതിൽ താല്പര്യമില്ല ഇനി ഈ കാര്യം പറഞ്ഞു ശല്യപെടുത്തരുതെന്ന് പറഞ്ഞു….. ”
ചേച്ചി ഒന്ന് നിർത്തി…
” എന്നിട്ടെന്താ ഉണ്ടായേ….. ”
അക്ഷമനായി ഞാൻ ചോദിച്ചു…..