” അതിനെന്ത് അർത്ഥം പലതും ഉണ്ടാവാം നമ്മളെപ്പോലെ നല്ല സുഹൃത്തുക്കൾ ആവാം കമിതാക്കൾ ആകാം….ന്തേ…. ”
” പക്ഷെ അങ്ങനെ കണ്ടാൽ ആഹ് പെണ്ണ് പോക്ക് കേസായിരിക്കും എന്നങ്ങു തീരുമാനിക്കുമല്ലേ… ”
എനിക്ക് ആകെ കൺഫ്യൂഷൻ ആയി…
” അമ്മു നീയിതെന്തൊക്കെയാ പറയണേ എന്താ ഉണ്ടായേ….. അതൊന്നു പറയ് ചുമ്മാ ഇട്ട് വട്ടാക്കല്ലേ…”
” ടാ പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്നെനിക്കു ഉറപ്പ് താ….. ”
” കാര്യം പറയടി ആദ്യം… പിന്നെയാവാം ഉറപ്പും അറപ്പും ഒക്കെ… ”
എന്റെ ഭാവമാറ്റം അവളിൽ നേരിയ നിരാശ പടർത്തി എങ്കിലും അവൾ പറഞ്ഞു….
” വിവേക് ഇല്ലേ ഞാൻ കൈകഴുകി തിരിച്ചു പോകുമ്പോ…. അവൻ… അവൻ….
ബാക്കി പറയാതെ അവളെന്റെ തോളിൽ കിടന്നു തേങ്ങി കരയാൻ തുടങ്ങി…….
എന്റെ നില വീണ്ടുമെന്റെ കൈവിട്ടു പോകാൻ തുടങ്ങി…….
എന്തോ കാര്യമായി നടന്നിട്ടുള്ളത് ഉറപ്പാണ്…….. ഈ വിവേക് ആരാന്നു പറഞ്ഞില്ലാലോ….അവനും എന്റെ സീനിയർ തന്നെ ആണ്… കക്ഷിക്ക് അമ്മുനോട് ഒരിഷ്ടവും ഒണ്ട്…. പക്ഷെ അവൾ എപ്പോഴും എന്റെ കൂടെ ആയതിനാൽ അവനു എന്നോട് നല്ല കലിപ്പുണ്ടായിരുന്നു…… അവന്റെ ഭാഗത്തുനിന്നും മോശമായി ഒന്നും ഇതുവരെ ഉണ്ടാവത്തത് കൊണ്ട് എനിക്ക് ഇടപെടേണ്ടി വന്നിട്ടില്ല…ഇതിപ്പോ ആദ്യമാണ്…..
എനിക്കാകെ പെരുത്ത് കയറാൻ തുടങ്ങി…
കാര്യം എന്താണെന്നു അവളോട് ചോദിക്കുക ഇനി ബുദ്ധിമുട്ടാണ്….. എനിക്കാണേൽ കലി കയറി ഇരിക്കുവാണ്……
ദൈവനിയോഗം പോലെയാണ് അപ്പൊ ബെല്ലടിച്ചത്…..