ആ ഒരൊറ്റ ചോദ്യത്തിൽ അമ്മുവും അവിടിരുന്ന പിള്ളേരും എന്തിനു ആ കാന്റീൻ മൊത്തത്തിൽ ഞെട്ടിതരിച്ചു….
കാര്യമെന്തെന്നറിയാൻ എല്ലാരും അങ്ങോട്ടേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു……
എന്നെ അറിയാവുന്നവർ ” എന്താടാ സീൻ എന്ന് ചോദിച്ചു…. ”
പെട്ടന്ന് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത ഞാൻ ഒന്നുമില്ലന്നവർക്കു മറുപടി കൊടുത്തു..
ഇനിയുമവിടെ നിന്നാൽ കൂടുതൽ കുഴപ്പമാകുമെന്നതുകൊണ്ട് ഞാനവളുടെ കൈയും പിടിച്ചു അവിടെനിന്നുമിറങ്ങി….
നേരെ വെച്ച് പിടിച്ചത് ആ കോളേജിലെ തന്നെ ഏറ്റവും ശാന്തമായുള്ള ഒരു സ്ഥലത്തായിരുന്നു….
അവിടത്തെ വല്യ മരചോട്ടിൽ……….
അതിന്റെ ചോട്ടിൽ അവളെ പിടിച്ചിരുത്തി അരികെ ഞാനും ഇരുന്നു… അവൾ എന്റെ തോളിൽ തലചായ്ച്ചു…
ക്ലാസ് ടൈം ആയതിനാൽ പിള്ളേരൊക്കെ നന്നേ കുറവ്… എന്നാലും അവിടവിടെ കുറച്ചു പേരൊക്കെ നിൽപ്പുണ്ട് ….
അതൊന്നും വകവെയ്ക്കാതെ ഞാനവളോട് ചോദിച്ചു…
” അമ്മൂ എന്നാടാ നിനക്കു പറ്റിയെ… നിന്നെ ഇങ്ങനെ കാണാൻ വയ്യ…. ഞാൻ പോയതില്പിന്നെ എന്തുണ്ടായി… നിന്നെ ഇത്രമാത്രം വിഷമിപ്പിച്ചതെന്താടാ….. പറയ്….”
അവൾ ദീർഘമായി നിശ്വസിച്ചു…..വാക്കുകൾക്കായുള്ള പരതൽ ആണെന്ന് തോന്നി…..കരച്ചിലൊക്കെ ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു….
” ഒരാണും പെണ്ണും അടുത്തിടപഴകിയാൽ എന്താണ് അതിനർത്ഥം…..? ”
എനിക്ക് കൺഫ്യൂഷൻ ആയി…
” നീയെന്താ ഇങ്ങനൊക്കെ….. ”
” ചോദിച്ചതിന് ഉത്തരം താടാ എന്താ അതിനർത്ഥം……”