അതിനിടയിൽ തിരയവേ ഇത്തിരി മാറി അപ്പുറം അമ്മു കമിഴ്ന്നു ടേബിളിൽ തല വെച്ച് കിടക്കുന്ന കണ്ടു…….
അവളുടെ തല അടിച്ചു പൊട്ടിക്കാനുള്ള ദേഷ്യം ആയിരുന്നു അപ്പോൾ തോന്നിയത്…..മനസ്സിൽ രണ്ട് തെറി വിളിച്ചുകൊണ്ടു ഉള്ള ദേഷ്യം കഷ്ടപ്പെട്ട് നിയന്ത്രിച്ച് അവൾ ഇരിക്കുന്ന മേശയ്ക്കു എതിരെ ഒരു ഒഴിഞ്ഞ കസേരയിൽ ഞാനും ഇരുന്നു…….
” അമ്മൂ……”
ഉൾകൊള്ളിക്കാവുന്നതിന്റെ പരമാവധി ദേഷ്യം ആ വിളിയിൽ ഞാൻ നിറച്ചിരുന്നു…….
പതുക്കെ തലപൊക്കി നോക്കിയ അവളുടെ കോലം കണ്ട് എന്റെ സർവ നിയന്ത്രണവും വിട്ടു പോയിരുന്നു…..
എപ്പോഴും തിളക്കമുള്ളതാർന്ന അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങി ചുവന്നിരുന്നു….. നെറ്റിയിൽ എപ്പോഴും ഇടാറുള്ള കുറി മാഞ്ഞിരിക്കുന്നു……കണ്മഷി പടർന്നു ആകെ എന്റെ അമ്മു ഒരു പ്രേതക്കോലം പോലെ…..എപ്പോഴും ചിരിച് നടക്കുന്ന അവളെ ഒരിക്കൽ പോലും ഞാനങ്ങനെ കണ്ടിട്ടില്ല…. അങ്ങനെ കാണാൻ ഒട്ടും ആഗ്രഹവുമില്ലതാനും……
എന്റെ നെഞ്ചിൽ നോവ് പടരുന്നത് ഞാനറിഞ്ഞു….
” എന്താടാ..”
ആ ചോദ്യം കേട്ടതും അവളെന്റെ മുഖത്തേക്ക് നോക്കി പൊട്ടിക്കരഞ്ഞു……
എന്റെ സമനില ആകെ തെറ്റിപ്പോയി…..
അവളുടെ സങ്കടം കണ്ട് എനിക്ക് ദേഷ്യമിരച്ചു കയറി കരണമെന്തെന്നാൽ അവളുടെ വീട്ടുകാരോ ഞാനോ ഒന്നും അവളെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാറില്ല അതിനുള്ള ഇടപോലും അവൾ നൽകാറില്ല അത്രയും പെർഫെക്ട് പെണ്കുട്ടിയാണവൾ…. ആ അവളെ അങ്ങനെ കാണുമ്പോൾ ദേഷ്യമല്ലാതെ മറ്റെന്ത് വികാരമാണ് എനിക്ക് ഉണ്ടാവേണ്ടത്…….
മേശയിൽ ആഞ്ഞടിച്ചുകൊണ്ട് ഞാൻ ചാടി എഴുനേറ്റു ചോദിച്ചു…
” എടി കാര്യം പറയാൻ…..”