ഞാൻ കുറച്ചു നേരം ഒഴിഞ്ഞ ഒരിടം കണ്ടെത്തി അവിടെ ഇരുന്നു… കുറെ നേരം അങ്ങനെ ഇരുന്നിട്ട് അവളടുക്കലേക്ക് തന്നെ തിരികെ പോയി….
ആ തിരിച്ചുപോക്കായിരുന്നു എല്ലാത്തിനും തുടക്കം……. !!!!!!!!!
ഞാൻ ഒരുവിധം ഓക്കേ ആയിരുന്നു എന്നു വേണെമെങ്കിൽ പറയാം…. എന്നിരുന്നാലും എവിടെയൊക്കെയോ ഒരു നീറ്റൽ അവശേഷിച്ചിരുന്നു……
അത് വക വെയ്ക്കാതെ ഞാൻ അമ്മുവിനെ തേടി നടന്നു…..
എന്നാൽ പതിവ് സ്ഥലങ്ങളിൽ ഒന്നും കാണാനില്ല അവളെ …. എനിക്ക് എന്തോ വല്ലാതെ ആയി……ഞാൻ പോയി വന്ന അരമണിക്കൂറിൽ എന്ത് സംഭവിച്ചു എന്നറിയില്ല …..
അപ്പോഴേക്കും ഇന്റർവെല്ലും തീർന്നു ക്ലാസും ആരംഭിച്ചിരുന്നു ……
അവളുടെ ക്ലാസ്സിൽ പോയി നോക്കി ടീച്ചർ ഉണ്ടായിരുന്നെങ്കിലും വളരെ പാടുപെട്ട് ടീച്ചർ കാണാതെ അവളുടെ സീറ്റിലേക്ക് നോക്കിയ എനിക്ക് പിന്നെയും നിരാശയായിരുന്നു ഫലം…..
അമ്മുവിന് കൂട്ടുകാർ വളരെ കുറവായിരുന്നു …. എന്നു വെച്ചാൽ ആകെ ഒരു 3 പേര് മാത്രമാണ് അവളുടെ കൂട്ടുകാർ….എല്ലാം പഠിപ്പിസ്റ് ടീംസ് ആണ്………
അവർ അവിടെ ഉണ്ടോന്നു നോക്കി അവരൊക്കെ കൃത്യമായി അവരവരുടെ ഇരിപ്പിടത്തിൽ ഇരിപ്പുണ്ട്……
എനിക്ക് ആകെ പ്രാന്തായി തുടങ്ങിയിരുന്നു …… എന്നോട് പറയാതെ ഒരിടത്തും പോകാത്തവൾ ആണ്….
“മൈര് എവിടെ പോയി കിടക്കുന്നു…”
എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ നടന്നു …..
അവസാനമായി ക്യാന്റീനിൽ കൂടി കേറി നോക്കാം എന്നൊരു ചിന്ത മനസ്സിൽ വന്നു …..
എന്ത് മൈരോ ആവട്ടെന്നു കരുതി അവിടെ കൂടി നോക്കിക്കളയാം എന്ന് വിചാരിച്ചു നേരെ ക്യാന്റീനിലേക്കു വെച്ച് പിടിച്ചു……
ക്യാന്റീനിൽ അവിടവിടെ ആയി പിള്ളേർ ഗ്യാങ് ഉണ്ടായിരുന്നു…പ്രണയജോഡികളും അല്ലാത്തവരും എല്ലാം ഉണ്ടായിരുന്നു അവിടെ……