” കല്യാണം നടന്നു… ”
” അവളെ കേറി കണ്ടില്ലേ….?? ”
ഞാൻ മിണ്ടാതെ നിന്നതേ ഉള്ളു……
” ചോദിച്ചത് കേട്ടോ നീ….അവളെ നീ കണ്ട് സംസാരിച്ചില്ലേ എന്ന്….? ”
ഞാൻ തലതാഴ്ത്തി….
” ഓഹോ പിന്നെന്തിനാ അങ്ങോട്ട് പോയത്….? ”
” അമ്മൂ എനിക്കത് കണ്ട് നില്കാൻ ആയില്ല ഞാൻ…. ഞാൻ….
എനിക്ക് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു……
” ഇങ്ങോട്ട് നോക്കെടാ കൊരങ്ങെ….
അവൾ വല്ലാണ്ട് സ്നേഹം വരുമ്പോളാണ്
“കൊരങ്ങെ “എന്നെന്നെ വിളിക്കുന്നത്….
ഞാൻ തലയുയർത്തി നോക്കി….
” അത് തീർന്നല്ലോ…. അത് കഴിഞ്ഞു അതിന് വേണ്ടിട്ട നിന്നെ ഞാൻ പറഞ്ഞു വിട്ടത്…. ഇപ്പൊ തീർന്നില്ലേ ആ ചാപ്റ്റർ ഇതോടെ വലിച്ചു കീറി കളഞ്ഞേക്ക്… മനസ്സിലായോ… ”
” ഹ്മ്മ്… ”
അങ്ങനെ പറഞ്ഞെങ്കിലും എന്റെ ഉള്ളിലൊരു കനൽ എരിഞ്ഞു നീറുന്നുണ്ടായിരുന്നു….
സാധരണ ഞങ്ങൾ ഒരുമിച്ചാണ് ഫുഡ് കഴിക്കുന്നത്..അന്ന് പക്ഷെ അവളെന്നെ തനിച് വിട്ടു…അമ്മു എപ്പോഴും അങ്ങനെ ആണ്… ഞാൻ മൂഡ് ഓഫ് ആയി ഇരിക്കുന്നത് ഒട്ടും ഇഷ്ടമില്ലെങ്കിലും എന്നെ ഒരിക്കലും അവൾ ഇറിറ്റേറ്റ് ചെയ്തിട്ടില്ല… എന്നെ കുറച്ചു നേരം തനിച് വിടും…. ഓക്കേ ആയെന്ന് ഉറപ്പായാൽ മാത്രമേ അവൾ കാര്യം എന്താണെന്ന് തിരക്കു….