ആജൽ എന്ന അമ്മു 2 [അർച്ചന അർജുൻ]

Posted by

“ആഹ്‌ മമ്മി പിന്നെ ഈ അടിപിടി ഒന്നും അവൾ അറിഞ്ഞിട്ടില്ല…പറയാൻ പോണ്ടാട്ടോ…… ഇനി അതുമതി അവൾക്കു എന്നെ നിർത്തി പൊരിക്കാൻ….. ”

 

” ഞാൻ പറഞ്ഞിട്ട് വേണം അവളെന്നെ കൊല്ലാൻ അല്ലെ…… മോനെ സപ്പോർട്ട് ചെയ്യണ മമ്മി എന്ന് പറയിപ്പിക്കാൻ അല്ലെ പോടാ ചെക്കാ… നീ വല്ലോം കഴിച്ചോടാ മോനെ…… ”

 

” ഇല്ല മമ്മി നല്ല വിശപ്പുണ്ട് അതല്ലേ നേരെ ഇങ്ങോട്ട് പോന്നേ….. മമ്മി ആദ്യം എന്തേലും തന്നെ……. ”

 

” നീ അമ്മൂമ്മേടെ അടുത്ത് പൊക്കോ…. ഞാൻ കൊണ്ട് തരാട്ടോ…… ”

 

” ഓക്കെ…. ”

 

ഞാൻ നേരെ എന്റെ പുന്നാര അമ്മൂമയുടെ അടുക്കൽ പോയി മടിയിൽ കിടന്നു . …..

 

പെട്ടന്നു ആ റൂമിലേക്ക് പാഞ്ഞു വന്ന  അമ്മു എന്നോട് ചോദിച്ചു….

 

” എടാ നീയവനെ തല്ലിയല്ലേ……? ‘

 

 

ഞെട്ടി എണീറ്റു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ശെരിക്കും പേടിച്ചു… അതുവരെ കാണാത്ത ഒരു  ദേഷ്യംപിടിച്ച ഭാവമായിരുന്നവൾക്ക്…… !!!!!!!!!!

 

(തുടരും)……..

Leave a Reply

Your email address will not be published. Required fields are marked *