ഇപ്പ നിങ്ങൾ ചിന്തിക്കും എന്നെ അവൻ എന്തുകൊണ്ട് എതിർത്തില്ലാന്നു…. അതിന് കാരണം മൂന്നാണ് ഒന്ന് അവനു അതിനുള്ള അവസരം ഞാൻ കൊടുത്തില്ല….. രണ്ട് അവനെക്കാൾ തണ്ടും തടിയും എനിക്കുണ്ട് ഞാനൊരു ജിമ്മൻ ആണ് കേട്ടോ പ്രേമ നൈരാശ്യം തീർക്കാൻ കള്ളുകുടിയൊന്നുമല്ല ശരീരം ഡെവലപ്പ് ചെയ്താണ് അതിന്റെ വിഷമമൊക്കെ തീർത്തിരുന്നത്….പിന്നെ മൂന്ന് എന്നെ തിരിച്ചെന്തെങ്കിലും ചെയ്താൽ പിന്നെ അവനു നേരെ നടക്കാൻ പറ്റില്ല എന്ന് അവനു തന്നെ അറിയാമായിരുന്നു… എനിക്ക് അതിന് മാത്രം ഹോൾഡ് ഉണ്ടായിരുന്നു….പാർട്ടി വഴിയും അല്ലാതെയും……..
ഞാൻ അവന്റെ കോളറിലേ പിടിത്തം വിട്ടതും അവൻ താഴേക്കു ഊർന്നു വീണു …
ഞാൻ നേരെ അമ്മുവിന്റെ അടുത്തേക്ക് പോയി…. അപ്പോഴേക്കും ക്ലാസ് ഒക്കെ തീർന്നിരുന്നു…… ഞാൻ അവളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി….അപ്പോഴേക്കും ഏറെ കുറെ അവൾ ഓക്കേ ആയിരുന്നു….. നേരെ ചെന്ന് അവളുടെ അമ്മേ കണ്ടു കാര്യം പറഞ്ഞു…. അവനെ ഇടിച്ചതുൾപ്പടെ……
പിന്നെ ഒരു കാര്യം പറയാല്ലോ അമ്മുന്റെ വീടുമായി എനിക്ക് അടുത്ത ബന്ധമാണ് എന്നു വെച്ചാൽ ഞാൻ അവർക്ക് സ്വന്തം മകൻ തന്നെയാണ്….. അതുകൊണ്ട് ഏത് നേരവും എനിക്ക് അവിടെ പ്രവേശനമുണ്ട്…..മാത്രമല്ല അമ്മുവിന്റെ അമ്മൂമ്മയ്ക്ക് ഞാൻ എന്നാൽ ജീവനാണ്…. അമ്മുമ്മയുടെ മടിയിൽ കിടന്നു ഓരോ കഥ കേൾക്കുക എന്നതാണ് അവിടെ ചെന്നുകഴിഞ്ഞാൽ എന്റെ പ്രധാന ഹോബി…..
അമ്മു ഒറ്റമോളാണ്… അതുകൊണ്ട് തന്നെ അവരുടെ എല്ലാം ചെല്ല പുത്രനാണ് ഞാൻ…..
മമ്മി ( അമ്മൂന്റെ അമ്മയെ ഞാൻ മമ്മി എന്നും അച്ഛനെ പപ്പാ എന്നുമാണ് ഞാൻ വിളിച്ചിരുന്നെ……)
മമ്മി എല്ലാം കേട്ടുകഴിഞ്ഞു എന്നോട് ചോദിച്ചു…..
” ടാ മക്കളെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ… അവൻ തട്ടിപോകുമോ….?? ”
” എന്റെ മമ്മി അതിന് ഞാൻ ചവിട്ടും ഇടിയും മാത്രേ കൊടുത്തോളു അതും നാലഞ്ച് എണ്ണം മാത്രം.. പിന്നെ ഞാൻ അവനെ വെറുതെ വിടണമായിരുന്നോ മമ്മിയെ….. അവളെ നമ്മൾ പോലും വേദനിപ്പിച്ചിട്ടില്ല പിന്നെ അതിനിടയിൽ കേറി ഒരുത്തൻ ഇങ്ങനെ ചെയ്ത ഇങ്ങനെയേ എനിക്ക് പ്രതികരിക്കാൻ പറ്റു….അവൾ വേദനിക്കുന്നത് എനിക്കിഷ്ടല്ല മമ്മിയ്ക്ക് അതറിയില്ലേ … ”
ഇതൊക്കെ പറയുമ്പോൾ അമ്മു അകത്തു ഡ്രസ്സ് മാറുകയായിരുന്നു…….ഇതൊന്നും ആള് കേട്ടിട്ടില്ല….