“എന്താണു പറ കേൾക്കട്ടെ..”..
” ഒന്ന് പോകുന്നുണ്ടൊ..”
“നീ ഒന്ന് പറയ് മോളെ..”
“താഴെ നിക്കുന്ന ആളോട് ചോയിക്ക്..പറഞ്ഞുതരും”!
” ഞാൻ പോയിട്ട് വന്നിട്ട് ബാക്കി പറയണെ!!..
എന്ന് പറഞ്ഞ് അവൻ താഴെക്കിറങ്ങി..
“ആ.. അളിയാ.. പോവ്വാം..”
“ഉം.. വാ..”
ഞാനും അവനും ഇറങ്ങി..
കാറുമെടുത്ത് പുറപ്പെട്ടു..
“എങ്ങോട്ട അളിയാ നമ്മൾ പോകുന്നേ!?..
” വെറുതെ.. ഒരു ഡ്രൈവ്.. ”
“അളിയാാ..”
“ഉം..”
“അളിയൻ ജിം ഇൽ പോയിട്ടുണ്ടൊ..”
“ഉം..”
“മസ്സിലു പൊളിസാനം..”
അവനെന്റെ ബൈസിലും ട്രൈസെപ്സ് ഇലും പിടിച്ച് കളിക്കാൻ തുടങ്ങി..
“അളിയൻ സിക്സ് പാക്ക് ആണൊ”??
” നീയൊന്ന് മിണ്ടാതിരി ”
“പറയളിയാാാ” അവൻ കിണുങ്ങി..
“ആ സിക്സ് പാക്കാ..”
“എവിടെ നോക്കട്ടെ..”
അവനെന്റെ വയറിൽ പിടിച്ചു..
മിക്കവാറും ഇവനെന്റെ കൈ വാങ്ങിക്കും.. ഞാൻ മനസിലോർത്തു..
ഇനിയിവനോട് മറ്റേ കാര്യത്തെ കുറിച്ച് ചോദിക്കുമ്പോഴും ഇതുപോലെയൊക്കെ തന്നെയാവില്ലെ.. പന്നി.. ഞാൻ ഓർത്തു.
ഉം നോക്കട്ടെ..
ഞാൻ നേരെ നമ്മടെ ഷോപ്പിൽ കയറി.. അവിടെ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു.. കുറച്ച് കഴിഞ്ഞ്.. അവിടുന്നിറങ്ങി വണ്ടിയെടുത്ത് പോന്നു..
പോരുന്ന വഴി കുറച്ച് ബേക്കറി സാധനങ്ങളും മദ്യവും ഒക്കെ വാങ്ങി.. തിരിച്ച് വീട്ടിലേക്ക് പോന്നു..
വീട്ടിലെത്തി നാദിയാ ..
“എന്തായി”?
” എന്ത്”?