“നിന്നെയൊന്ന് കാണണം.. ഞാൻ ഹൈവേ പാലസ് ബാറിലുണ്ടാകും നീ ഇപ്പൊ തന്നെ വരണം..”
“ഓകെടാ ദേ എത്തി..”
“സാദിഖെ, എന്താ നീ ചെയ്യാൻ പോണത്”?
” ജബ്ബാർക്ക.. ഓടിയാ എവെടെ വരെ ഓടും..?”
“എന്തായാലും എന്റെ അപ്പന്റെ ഗതി എനിക്ക് വരില്ല..”…
ഞാനും ജബ്ബാർക്കയും കൂടി ബാറിലേക്ക് കടന്നു.. ജോർജ്ജും അങ്ങോട്ട് വന്നു..
ഞാൻ മദ്യം പറഞ്ഞു.. ഞങ്ങൾ കഴിച്ചു തുടങ്ങി..
ജബ്ബാർക്ക ഞങ്ങളെ മാറിനിൽക്കാൻ നിർബദ്ധിച്ചുകൊണ്ടിരുന്നു.. പക്ഷെ എന്റെ തീരുമാനൻ മറ്റൊന്നായിരുന്നു.. പുലിയെ അതിന്റെ മടയിൽ നേരിടാൻ..
കണ്ണിൽ പകയുടെ തീകനലുമായി ഞാൻ എഴുന്നേറ്റു.. കൂടെ ജോർജ്ജും..
“ജോർജ്ജെ, എവിടെയുണ്ടവൻ?”
“വീട്ടിൽ”
“വാടാ.. ”
ബാറിൽ നിന്ന് പുറത്തിറങ്ങിയതും എന്റെ ഫോൺ ബെല്ലടിച്ചു.. നാദിയയായിരുന്നു.. അത്.
അവളുടെ പേരു കണ്ടപ്പൊ തന്നെ എന്റെ എല്ലാ ദേഷ്യവും പകയും കെട്ടടങ്ങി..
“ഹലൊ”.. ഇക്കാ.. ”
“ആ മോളെ”
“ഉച്ചക്കെത്തും ന്ന് പറഞിട്ട് വന്നില്ലല്ലൊ..”
“കുറച്ച് തിരക്കായി മോളെ..,
” വല്ലൊം കഴിച്ചൊ ഇക്കാ”..
“ഉം..കഴിച്ചു”..
” ആ പിന്നെ.. വരുമ്പൊ നിക്കൊരു സാനം കൊണ്ടുവരൊ.. ”
“എന്താ..”
“മസാലദോശ”!!
എന്റെ കണ്ണ് നിറഞ്ഞു..
” ഉം കൊണ്ടുവരാം..”
“പെട്ടന്ന് വരൊ ഇക്കാ”
“ഉം.. വരാം..” ഞാൻ ഫോൺ വെച്ച് പാർക്കിങ്ങിലേക്ക് നടന്നു.. വണ്ടീൽ കേറി സ്റ്റാർട്ട് ചെയ്തു..
ഞാൻ കാറിന്റെ ഡാഷ് ബോഡിൽ നിന്ന് ചെക്ക് ബുക്ക് എടുത്ത് അതിൽ ഒരു തുകയെഴുതി ജോർജ്ജിനെ നേരെ നീട്ടി.. ഒരു പേപ്പറിൽ ഒരു അഡ്രെസ്സും ഫോൺ നമ്പറും എഴുതി അതും ജോർജ്ജിനു കൊടുത്ത് ഞാൻ..
“നീ ഇന്ന് തന്നെ ഭാര്യയേയും പിള്ളാരേം കൂട്ടി ഇവിടം വിടണം..ഞാനും പോകുന്നു..”