അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി]

Posted by

അന്ന് മുതൽ , ഇടക്കിടെ ചെന്നെയിൽ നിന്ന് വരുന്ന മരുമകനുമായി വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.

“ഈ മരുമകൻ എന്നുപറഞ്ഞത് ?.. ഹാജ്യാരുടെ പെങ്ങടെ മകനെയാണോ??..

“നീ കേൾക്ക്..”

ജബ്ബാർക്ക് തുടർന്നു..

കഴിഞ്ഞ ദിവസം നാദിയാടെ ഉമ്മാക്ക് പറ്റിയ ആ ആക്സിഡന്റ്.. അതിനു പകരം നീയെടുത്ത ഉസ്മാന്റെ തല.. ഇതൊക്കെ ഞാനറിഞ്ഞത് എങ്ങെനെയെന്ന് നീ ആലോചിച്ചു ബുദ്ധിമുട്ടണ്ട.. ആ കേസിൽ ജോർജ്ജിനെ ഞാൻ രക്ഷിച്ചത് തലനാരിഴക്ക് … അതും നിനക്ക് വേണ്ടി. ഹും.. തെളിയാത്ത കേസുകളുടെ കൂട്ടത്തിൽ ഒരെണ്ണം കൂടെ.., അത്രെയുള്ളു.. പക്ഷെ, സത്യം നീയറിയണം..

“നാദിയാടെ ഉമ്മ വിപത്തിൽ പെട്ട അന്ന് രാത്രി,

മരക്കാർ വീടിന്റെ ഉമ്മറത്തെ ചാരുകസേരയി ഇരിക്കുന്ന ഹാജ്യാരുടെ മുന്നിലൂടെ, മൂന്നാലു കാറുകളുടെ അകമ്പടിയിൽ ബെൻസ് കാറിൽ വന്നിറങ്ങിയ മുസാഫിർ..

“നീയൊന്ന് നിന്നെ,”!..

മുസാഫിർ നിന്നു..

ഹാജ്യാർ: ഈ നാട്ടിലും ഈ വീട്ടിലും മരക്കാർഹാജി പറയുന്നതിനപ്പുറത്ത് ഒരു വാക്കുമില്ല ചെയ്തിയുമില്ല.. അങ്ങനെയുള്ളപ്പോൾ , നീ ആരോട് ചോദിച്ചിട്ടാ ഞാൻ വേണ്ടന്ന് പറഞ്ഞ കാര്യം ചെയ്തത്??”

“വയസ്സും പ്രായൊം ഒക്കെ ആയില്ലെ.. ഇനി അടങ്ങിയൊതുങ്ങി അവിടെയെവിടെങ്കിലും ഇരുന്നൊ.. ഭരണം ഇനി വേണ്ടാ..”

“എടാാ.. ” എന്നലറികൊണ്ടി മുസാഫിർ നെ അടിക്കാൻ കൈയ്യോങ്ങിയ ഹാജ്യാരുടെ കയ്യിൽ കയറിപിടിച്ച് മുസാഫിർ..

“ഒരിക്കൽ കൂടി പറയുവാ അടങ്ങിയൊതുങ്ങി ഇരുന്നൊ.. ഇനിയിവിടെ ഞാൻ തീരുമാനിക്കും.. അത് കേട്ടാമതി.. ആരും..” എന്ന് പറഞ്ഞുകൊണ്ട് ഹാജ്യാരെ പിടിച്ച് ചാരുകസേരയിലേക്ക് തള്ളി.. കസേരയിൽ മലർന്ന് വീണ ഹാജ്യാർ.. കസേരയുടെ കൈപിടിയിൽ കാൽ കയറ്റി വെച്ച് ഒന്ന് കുനിഞ്ഞ് ഹാജ്യാരുടെ മുഖത്തേക്ക് നോക്കി മുസാഫിർ

“വളർത്തുപുത്രൻ വന്ന് പറഞ്ഞപ്പൊ നിങ്ങൾ വീണുപോയിരിക്കാം.. പക്ഷെ അത് എന്റെടുത്ത് വേണ്ടാാ കൊന്നുകളയും ഞാൻ…”

“ഒന്ന് പറഞ്ഞു കൊടുക്കടൊ.. ശുക്കൂറെ..” എന്ന് പറഞ്ഞ് അവൻ അകത്ത് പോയി..

ജബ്ബാർക്ക”; പിന്നീട് നീ ഹാജ്യാരെ തകർക്കാൻ അയാൾടെ ബിസിനെസ്സുകളും മറ്റും പൊലീസിനെ കൊണ്ട് റൈഡ് ചെയ്യിച്ചു.. നീയാണു അത് ചെയ്തതെന്ന് മുസാഫിർ അറിഞ്ഞിരുന്നില്ല. എല്ലാം മാനേജ് ചെയ്തുവന്നത് മുസാഫിർ ആയിരുന്നു.. നീയടിച്ച ആ അടി അറിയാതെയാണെങ്കിലും കൊണ്ടത് മുസാഫിർ നാണു.. പക്ഷെ,
അവസാന കാലത്ത് മനം മാറ്റം വന്ന ഹാജ്യാരുടെ മേൽ ആയിരുന്നു മുസാഫിർ ന്റെ സംശയം.. മരിക്കുന്ന തി ന്റെ തലേന്ന് മുസാഫിർ ഹാജ്യാരെ അടിച്ചുവീഴ്ത്തുന്നത് കണ്ട് നിന്നത് ഈ ശുക്കൂർ മാത്രം.. ഹാജ്യാരെ വിഷം കൊടുത്ത് കൊന്നത് മുസാഫിർ തന്നെയാണു സാദിഖെ,…

“ഇതൊക്കെയാണെങ്കിലും നീ ചെയ്തതെന്താാ… നാദിയാടെ ഉമ്മാക്ക് പറ്റിയത് ഹാജ്യാർ ചെയ്യിച്ചതാണെന്ന് നീ വിചാരിച്ചു.. ഒരു കാലത്ത് നിന്നെ സ്വന്തം മകനെ പോലെയല്ലെ ഹാജ്യാർ കൊണ്ട് നടന്നത്.. ഹാജ്യാർക്ക് വേണ്ടി നീ പല

Leave a Reply

Your email address will not be published. Required fields are marked *