അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി]

Posted by

ഞാൻ ഫോൺ വെച്ചതും.. അടുത്ത കോൾ..
പരിചയമില്ലാത്ത നമ്പരാണല്ലൊ..

ഞാൻ ഫോണെടുത്തു..

“ഹലൊ”!..

” സാദിഖ് അലി അല്ലെ”?

“അതെ..”!!ആരാണു..”!

” ഇത് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനീന്നാണു..”

“ആ പറഞ്ഞോളു സർ”!!

” നാളെ കൃത്യം പത്ത് മണിയാവുമ്പൊ സ്റ്റേഷനിലേക്കൊന്ന് വരണം..”

“എന്താ സർ പ്രശ്നം”?

” ഒന്നൂല്ല്യടൊ.. തന്നെ ഒന്ന് വിളിപ്പിക്കണമെന്ന് ഡിവൈഎസ്പി കോശി കുര്യൻ സർ പറഞ്ഞിരുന്നു..”
ഹാജ്യാർ വധകേസ് അന്വോഷിക്കുന്നത് അദ്ധേഹമാണു.. അതിന്റെ കുറച്ച് കാര്യങ്ങളറിയാനാണു..”

“സാർ നാളെ പറ്റില്ല.. മറ്റെന്ന വന്നാമതിയൊ..”?

” ആയിക്കോട്ടെ.. പക്ഷെ തീർച്ചയായും വരണം..”

“ഓക്കെ സർ തീർച്ചയായും എത്തും..”

ഞാൻ ഫോൺ വെച്ചു..
ഇനിയെന്താണൊ അടുത്ത പുലിവാലു.. മൈരു.. മനുഷ്യനു ഒരു സമാധാനവും തരില്ല..” ഞാനിങ്ങനെ ഓരൊന്ന് പിറുപിറുത്തുകൊണ്ടിരുന്നു..

പിറ്റേന്ന് സജ്നയുടെ വീട്ടിലെക്കുമൊക്കെ പോയി..
പറഞ്ഞദിവസം പറഞ്ഞ സമയത്ത് തന്നെ ഞാൻ തൃശ്ശൂർ എത്തി. ഡിവൈഎസ്പി കോശി കുര്യൻ ന്റെ ഓഫീസിലേക്കെത്തി..

ഞാൻ അകത്തേക്ക് കയറി.

” ആ വാടൊ.. ഇരിക്കടൊ..” അദ്ധേഹം പറഞ്ഞു..

“താങ്ക്യൂ സർ” ഞാനിരിന്നു..

“ഹാജ്യാർ വധകേസിൽ കുറച്ച് കാര്യങ്ങൾ അറിയാനാ തന്നെ വിളിപ്പിച്ചത്”..

” ഓഹ്..”

“ഹാജ്യാരോട് വൈരാഗ്യം ഉണ്ടായിരുന്നു തനിക്ക് അല്ലെ?”

“വൈരാഗ്യമോ എന്തിനു’”
ദേഷ്യം ഉണ്ടായി എന്നുള്ളത് ശരിയാണു.. പക്ഷെ വൈരാഗ്യമൊന്നും അല്ല…”

“ഉം”
“നിന്റെ ബാക്ക്ഗ്രൗണ്ട് ഞാൻ പരിശോധിച്ചു.. തികഞ്ഞ ഒരു ഗൂണ്ടയായിരുന്നല്ലെ”!!??

” പ്രായത്തിന്റെ എടുത്തു ചാട്ട ത്തിൽ അങ്ങെനെയൊക്കെ ആയിരുന്നു..”!

“അതും ഈ ചത്തുപോയ ഹാജ്യാരുടെ വിശ്വസ്ഥൻ.. അല്ലെ??”

Leave a Reply

Your email address will not be published. Required fields are marked *