ഞാൻ ഫോൺ വെച്ച് ഹാളിലേക്ക് കടന്നു..
“ഹാ.. അളിയന്മാരെ പറ.. എന്താ പരിപാടി..”
“കുപ്പി പൊട്ടിക്കൽ” മൂത്ത അളിയൻ..
“എന്നാ വാ അളിയൊ..” എന്റെ കൈപിടിച്ച് രണ്ടാമത്തെ അളിയൻ..
“എന്നാ ശരി അങ്ങെനെയാകട്ടെ..” രണ്ട്മൂന്ന് കുപ്പിയും ഗ്ലാസ്സും ഒക്കെയായി ടെരസ്സിലേക്ക്.. മൊത്തത്തിൽ മൂടികെട്ടിയ ഒരു കാലവസ്തയായതുകൊണ്ട് വെയിൽ തീരെയില്ല എന്നാൽ ചെറിയൊരു തണുത്ത കാറ്റുണ്ട്. ഞങ്ങളവിടെയിരുന്നു അടി തുടങ്ങി..
“നല്ല ടീമാ ടെച്ചിങ്സ് എടുക്കാതെങ്ങനെയാ” ഞാൻ പറഞ്ഞു..
മൂത്ത അളിയൻ;: ഞാൻ എടുത്തിട്ട് വരാം..
ഞാൻ അളിയന്റെ കൈയ്യിൽ പിടിച്ച്..
“ഹാ.. അളിയനവിടിരി.. ഞാൻ പോയി എടുത്തിട്ട് വരാം..” ഞാൻ താഴെക്ക് പോന്നു.. അടുക്കളയിൽ സജ്നയും സഫ്നയും നിക്കുന്നു.. ഞാൻ പെട്ടന്ന് അവരെ ശ്രദ്ധിക്കാതെ ഒരു പാത്രമെടുത്ത് കൂറച്ച് ചിക്കെനും കുറച്ച് ബീഫും എടുത്തിട്ട് പോരാൻ തുടങ്ങവെ..
“ഇക്കാക്കാ.. ഒന്ന് നിന്നെ, ഒരു കാര്യം പറയട്ടെ,!.” സഫ്ന യാണത് പറഞ്ഞത്..
“എന്തെടി..”
“ഞാനന്ന് പറഞ്ഞില്ലെ സജ്നാടെ വിഷയം..”
“എന്ന് എന്തുട്ട്”?
” ഹാ.. അവൾ ടെ കെട്ട്യോന്റെ സംശയങ്ങളും നിർബദ്ധങ്ങളുമൊക്കെ..”?
“ആ.. അത് നീ പറഞ്ഞില്ലല്ലൊ”.. പിന്നെ പറയാന്ന് പറഞ്ഞില്ലെ നീ.. അന്ന്.”!
” ആ അത് പറയാനാണു..”!
“ഇപ്പഴാ.?.
“ആന്ന്.. ”
“ഹെയ്.. നീയൊന്നു പോയെ.. സഫ്നാ.. മുകളിൽ അടി നടക്കുവാ.. പെട്ടന്ന് ചെന്നില്ലെങ്കിൽ നിന്റെ കെട്ട്യോൻ കുപ്പി പോലും ബാക്കിവെക്കില്ല…”
“കുപ്പി തീരുന്നെങ്കിൽ തീരട്ടെ.. ഇത് കേട്ടിട്ട് പോയാമതി..”
“എന്നാ പറ പെട്ടന്ന് “..