ചെറുതായി ഇടി കുടുങ്ങുന്നു.. ശക്തമായ മിന്നലും..
“ഹൊ.. ഇന്ന് ഒരുജാതു കാലവസ്തയാണല്ലൊ അളിയാാ.. ” ഞാൻ പറഞ്ഞു..
“ഇന്ന് രാത്രി തകർക്കും ന്നാ തോന്നണെ..”
കുറച്ച് നേരം ഞങ്ങളിവിടിരുന്നു.. കൂടുതൽ കുടിക്കുന്നതും അളിയൻ തന്നെയായിരിക്കും ഫിറ്റായി വീഴുന്നതും ആദ്യം അവൻ തന്നെയായിരിക്കും.. ഒന്നര പെഗ്ഗ് മാത്രമേ ഞാൻ കഴിച്ചുള്ളു.. ഫുള്ളിലെ ബാക്കി മുഴുവൻ കുടിച്ച് തീർത്ത് അവൻ സൈഡായി..
അവനേയും ചുമന്ന് ഞാൻ താഴെയിറങ്ങി.. അവന്റെ റൂമിൽ കൊണ്ട് കിടത്തി.. പിള്ളാരുടെയൊപ്പം അവൻ കിടന്നു.. കൂർക്കം വലിയും തുടങ്ങി..
ഞാൻ ഹാളിലേക്ക് വന്നു.. സഫ്നയും നാദിയയും എന്റെ റൂമിൽ ഉണ്ടായിരുന്നു..
“ഇക്കയെവിടെ ഇക്കാക്ക..” സഫ്ന ചോദിച്ചു..
“ഉള്ള കള്ള് മുഴുവൻ അടിച്ചുകേറ്റി ദേ അവിടെ കെടന്നൊറങ്ങുണു..”!
” ചോറൊന്നും കഴിച്ചിട്ടില്ല..”
“ആ ഇനിയിപ്പൊ നാളെ നോക്കിയാമതി അവനെ..”
“എന്തായാലും എനിക്ക് എടുത്തോ.. ” ഞാൻ പറഞ്ഞു..”
അങ്ങനെ ചോറൂണു കഴിഞ്ഞ് ഞങ്ങൾ മൂന്നുപേരും കുറച്ച് നേരം സോഫയിൽ ഇരുന്നു..
ഞാനും നാദിയയും ഇരിക്കുന്ന തി ന്റെ ഓപ്പൊസിറ്റ് ആണു സഫ്ന ഇരുന്നിരുന്നത്. ഇടിവെട്ടും മഴയും കനത്തു…
ശക്തമായ ഒരു ഇടിവെട്ടിൽ സഫ്നയും നാദിയയും നന്നായൊന്ന് ഞെട്ടി.. ചെറുതായി ഞാനും.. സഫ്ന എന്റെയടുത്ത് വന്നിരുന്നു..
“തേങ്ങ പേടിച്ചുപോയി..” സഫ്ന പറഞ്ഞു..
നാദിയയും സഫ്നയും എന്റെ രണ്ട് കൈകളിലായി അമർത്തി പിടിച്ചുകൊണ്ട് എന്റെ ഇടവും വലവും ഇരുന്നു..
“സഫ്നാ..”
“ഉം..” അവളൊന്ന് മൂളി
“നിനക്കോർമ്മയുണ്ടൊ..നമ്മടെ ചെറുപ്പത്തിൽ.. ഇതുപോലെ ഇടിയും മഴയും ഒക്കെ ഉള്ളപ്പൊ ,
ഉമ്മ കിടക്കുന്നതിനു തൊട്ട് ഞാൻ ഇരിക്കും എന്റെ മടിയിൽ സജ്ന.. ഇടവും വലവും നീയും അജിനയും.. ഓർമ്മയുണ്ടൊ അതൊക്കെ..”
“ഉം..” അവളൊന്ന് മൂളി..
“പേടിച്ചു വിറച്ച് ആ ഓലപ്പെരെടെ ഉള്ളിൽ ..”
എന്റെ കണ്ണൊന്ന് ചെറുതായ് നിറഞ്ഞു..
“അങ്ങനെ എത്ര നാൾ..”
എന്നിൽ നിന്ന് നീണ്ട ഒരു നിശ്വാസം പുറത്തുവന്നു..
“മഴക്കാലമായാൽ , മിക്ക ദിവസങ്ങളിലും ഞാൻ ഉറങ്ങാറില്ല.. !!.. ഉറക്കം വരാണ്ടല്ല.. കഴിയാതെ.., “