“കുറെ പാവപെട്ടവരെ ഉപദ്രവിച്ചിട്ടുള്ളതല്ലെ.. പിന്നെ തന്നെയല്ല, ബിസിനെസ്സിൽ തന്നോളം പോന്ന ശത്രുക്കളും ഉണ്ടല്ലൊ.. അവരൊ മറ്റൊ..” ജോർജ്ജ് പറഞ്ഞു..
അങ്ങനെ സംസാരിച്ച് നിക്കവെ ബോഡിയുമായി ആമ്പുലൻസ് എത്തി. ഉള്ളിലേക്ക് കടന്നു. ആളുകാലുടെ തിക്കും തിരക്കും.
ആവലിയ മുറ്റത്ത് വലിയ പന്തൽ… അതിൽ കട്ടിലിൽ ബോഡി കിടത്തി.. വന്നവർക്കൊക്കെ കാണാനുള്ള സൗകര്യമൊരുക്കികൊടുത്തു.. തിരക്ക് ഒന്ന് ഒഴിഞ്ഞ് ഞാനും ജോർജ്ജും കേറി കണ്ടു.. ഒരു വലിയ ജനസാഗരം തന്നെയുണ്ടായിരുന്നു അവിടെ.. അങ്ങിങ്ങ് ചിലർ കൂട്ടം കൂടി അടക്കം പറയുന്നതും ഞാൻ ശ്രദ്ധിച്ചു.. ഞാനും ജോർജ്ജും അവിടെയുള്ള മരത്തണലിൽ ഇരുന്നു.
അങ്ങനെ കുറച്ച് നേരമിരുന്ന് ഞാൻ വണ്ടിയെടുത്ത് തിരിച്ചു പോന്നു..
വീട്ടിലെത്തി..
മൊത്തത്തിലൊരു അസ്വസ്ഥത എന്നെ അലട്ടിയിരുന്നു.. എന്തൊ വലിയ ഒരു പ്രശ്നം വരാൻ പോകുന്ന പോലെ ഒരു തോന്നൽ..
ഹാളിൽ സഫ്നയും നാദിയയും സജ്നയും ഇരിക്കുന്നുണ്ടായിരുന്നു..
ഞാൻ റൂമിൽ പോയി ഡ്രെസ്സ് മാറി സോഫയിൽ വന്നിരുന്നു..
“ഇക്കാക്കാ എവിടെ പോയതായിരുന്നു..?
” ഞാൻ ഒരു മരിപ്പ് കാണാൻ പോയതാ”..
“ആരായിരുന്നു..മരിച്ചത്”?
” നിങ്ങളറിയില്ല.. തൃശ്ശൂർ ഉള്ളതാ “!!
” എന്നാലും പറയ്.. ” സഫ്ന പിന്നേം പിന്നേം ചോദിച്ചുകൊണ്ടിരുന്നു..
“” മരക്കാർ ഹാജി”! നീയറിയൊ”?
“അറിയാലൊ”!.. അന്ന് ഇവിടെ വന്നയാളല്ലെ”??
ഒഹ്.. ശരിയാണല്ലൊ.. അയ്യാളിവിടെ വന്നിട്ട് ഇവർ കണ്ടിട്ടുണ്ടല്ലെ”.. ഞാൻ ഓർത്തു.
” എന്ത് പറ്റീതാ ഇക്കാക്കാ”..
“പ്രായമായി മരിച്ചതാ”
കൊലപാതകമാണെന്ന് ഞാൻ പറഞ്ഞില്ല.
“പ്രായമായിട്ടൊ”??..
” ആ.. അതെ”..!!
“മുപ്പത് മുപ്പത്തഞ്ച് ഒക്കെ ഒരു പ്രായമാണൊ ഇക്കാക്കാ.. “?
” മുപ്പത്തഞ്ചൊ..?.. നീയെന്തൊക്കെയാ സഫ്ന പറയണെ..
“പതെഴുപത് വയസ്സുള്ളയാൾ നിന്റെ കണ്ണിൽ മുപ്പത്തഞ്ച് കാരനാണല്ലെ”?.
” പിന്നെ,.. അന്ന് ഇവിടെ വന്നയാളാണു മരക്കാർ ഹാജിയെങ്കിൽ അയാൾക്ക് മുപ്പതൊ മുപ്പത്തഞ്ചൊ.. അതിൽ കൂടുതൽ പറയില്ല.. ഉറപ്പ്”!..
“അന്ന് വന്നയാൾ മരക്കാർ ഹാജിയാണെന്ന് തന്നെയാണൊ നിന്നോട് പറഞ്ഞത്”?..
” അതെ..”