” ആരൊ കൊന്നതാാ”..
“എന്താ സംഭവം “?
” അതൊന്നും അറിഞ്ഞിട്ടില്ല.. ബോഡി മൂന്ന് പീസായിട്ടാ കിട്ടീത്!!!”
“പൊലീസ് കേസെടുത്ത് അന്വോഷിക്കുന്നുണ്ട്”!!
” നീ.. നീയാണൊ”?
“ഹെയ്.. നീ അറിയാതെ ഞാൻ ചെയ്യൊ”?
” അങ്ങെനെ ചെയ്യണമായിരുന്നെങ്കിൽ എനിക്കെന്നെ ആകാമായിരുന്നു..”!
“ഉള്ളിലെവിടെയൊക്കെയൊ പൊള്ളുന്നപോലെ”!.. ആ നെറികെട്ടവനാണെങ്കിലും നമ്മളൊരു കാലത്ത് ചങ്കായി കൊണ്ട് നടന്നതല്ലെടാാ.. ആ നമ്മൾ തന്നെ അങ്ങനെ ചെയ്യൊ!?
” പിന്നെ ആരാണു..? എന്താണു സംഭവം”??
“നീ ഇപ്പൊ എവിടാാ.?
” ഞാൻ വീറ്റിൽ”!.
“ഞാനെന്തായാലും അങ്ങോട്ട് വരുന്നുണ്ട്.. അപ്പൊ ഞാൻ വിളിക്കാം.
” ഓകെടാാ.”!
ഞാൻ ഫോൺ വെച്ചു..
“മനസിലെവിടെയി ഇരു നീറ്റൽ..”
ഇപ്പോഴത്തെ എന്റെ ശത്രുവാണു മരിച്ചത്.. പക്ഷെ,
“എന്തായിരിക്കും?? ആരായിരിക്കും ??”
ഈ ചോദ്യങ്ങളെന്നെ അലട്ടി..”
പിന്നെയെനിക്കുറങ്ങാാൻ സാധിച്ചില്ല. ഞാൻ ഉമ്മറത്ത് പോയിരുന്ന് സിഗ്- കത്തിച്ച് വലിച്ചുകൊണ്ടിരുന്നു..
ഞാൻ ഓരൊന്നൊക്കെ ആലോചിച്ച് അങ്ങനെയിരുന്നു..
കുറകഴിഞ്ഞ് ഞാൻ ഫ്രെഷായി ഡ്രെസ്സ് മാറി ഇറങ്ങി.
ഹാജ്യാരുടെ വീട്ടിലേക്ക്..
മരക്കാർ ബൊഗ്ലാവിനു മുന്നിൽ ആളുകൾ അവിടവിടെയായി കൂട്ടം കൂടി നിക്കുന്നു.. പോലീസും ഒരുപാട് അവിടെയുണ്ടായിരുന്നു..
ഞാൻ വണ്ടി കുറച്ച് മാറി പാർക്ക് ചെയ്തു. വണ്ടിയിലിരുന്ന് തന്നെ ജോർജ്ജിനെ വിളിച്ചുവരുത്തി.
“ബോഡി വന്നില്ലാല്ലെ”?
ഞാൻ ചോദിച്ചു.
” ഇല്ല”..”പോസ്റ്റ്മോർട്ടം കഴിഞ്ഞ് പുറപ്പെട്ടിട്ടുണ്ട് ഹോസ്പിറ്റലിൽ നിന്ന്..”
“ആരായായിരിക്കും? എന്തായിരിക്കും കാരണം ജോർജ്ജേ!?”
ഞാൻ ചോദിച്ചു.