കാര്യങ്ങളായിരുന്നു അതിൽ കണ്ടത്….
ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ എന്തിന് എന്ന് തോന്നി പോയ നിമിഷങ്ങൾ… ഞാൻ തുടക്കം മുതൽ ഓരോന്നായി വായിക്കാൻ തുടങ്ങി…
വായിച്ച് കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അവരുടെ പ്രണയം വായിച്ചറിഞ്ഞ എനിക്ക് അത്രക്ക് വിഷമം ഉണ്ടായി എങ്കിൽ ഇക്ക എത്ര ഉരുകിയിട്ടുണ്ടാകും… ആളോട് ആദ്യമായി ഒരു ബഹുമാനമൊക്കെ തോന്നിയ നിമിഷം… അത്രക്ക് പ്രണയമായിരുന്നു അവരുടെ ഉള്ളിൽ… വിരഹമായിരുന്നു വാക്കുകളിൽ… നിർവചിക്കാനാവാത്ത ഒരു തരം നിർവികാര ആത്മബന്ധം…”
“അല്ല… അതിനും മാത്രം എന്താ അതിൽ ഉണ്ടായിരുന്നേ??”
ഞാൻ ഇടക്ക് കയറി ഒന്നിടപെട്ടു…
“നിന്റെ ഇക്കാന്റെ ഉമ്മാന്റെ അതായത് നിന്റെ മാമിയുടെ വീടിനടുത്ത കുട്ടിയാണ് ഈ ജംഷീറ… ഇക്കാന്റെ കളിക്കൂട്ടുകാരി… പാവപ്പെട്ട വീട്ടിലെ ആയത് കൊണ്ട് നിന്റെ മാമൻ കല്യാണം കഴിപ്പിച്ച് കൊടുക്കില്ല എന്ന് പറഞ്ഞു… കാല് പിടിച്ചു കരഞ്ഞിട്ടും സമ്മതിച്ചില്ല.. ദുരഭിമാനവും പൈസയുടെ ഹുങ്കും… ഇന്നത്തെ നിന്റെ അവസ്ഥ തന്നെ ആയിരുന്നു ഇക്കാക്ക്… അനുസരിക്കാതെ വേറെ വഴി ഇല്ലായിരുന്നു… ഇതിനിടക്ക് നിന്റെ മാമൻ മുൻ കൈയ്യെടുത്ത് ജംഷീറാന്റെ കല്യാണം നടത്തിച്ചു. ഏതോ ഒരു ഗൾഫുകാരൻ.. കണ്ണെടുക്കാൻ കഴിയാത്ത മൊഞ്ചുള്ള അവളെ ആരാ കൊത്തി കൊണ്ടു പോവാത്തത്… ജാസിർക്ക ഇതിനിടയിൽ നിസ്സഹായനായി നിന്നു… മരിച്ചാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്…
ജംഷീറാന്റെ കല്യാണം കഴിഞ്ഞതോടെ നിന്റെ മാമൻ ഇക്കാക്ക് കല്യാണം നോക്കാൻ തുടങ്ങി… സൗന്ദര്യത്തിൽ ജംഷീറാനെ വെല്ലുന്ന ഒരുത്തി വേണം എന്നായിരുന്നു വാശി… എന്നാൽ ജാസിർക്ക സ്നേഹിച്ചിരുന്നത് ജംഷീറാന്റെ മനസ്സായിരുന്നു അല്ലാതെ അവളുടെ ശരീര സൗന്ദര്യമായിരുന്നില്ല എന്ന് നിന്റെ മാമാക്ക് അറിയില്ലാലോ… അങ്ങനെ നാടു മുഴുവൻ അരിച്ച് പെറുക്കുമ്പോഴാണ് ആ നറുക്ക് എനിക്ക് വീഴുന്നത്… അതാടെ നിന്റെ മാമ തന്നെ എല്ലാം ഉറപ്പിക്കുകയായിരുന്നു…
പക്ഷേ ഇതിന്റെ ഒക്കെ ഇടയില് മനുഷ്യൻ മറന്നു പോവുന്ന ഒരു സത്യം ഉണ്ട്… ദൈവം എന്ന് പറഞ്ഞ സത്യം… യഥാർത്ഥ പ്രണയം അത് ദൈവീകമാണ്… നിന്നെ എനിക്ക് കിട്ടിയ പോലെ… മനുഷ്യൻ എത്രയൊക്കെ പൊളിച്ചടുക്കാൻ ശ്രമിച്ചാലും അത് കൂടി ചേരുക തന്നെ ചെയ്യും…
ജഷീറാന്റെ കല്യാണം കഴിഞ്ഞിട്ടും അവര് തമ്മിലുള്ള ബന്ധത്തിന് ഒരു മാറ്റവും വന്നില്ല.. പ്രണയം വിരഹമായും… വിരഹം പ്രണയമായും മാറി മറിഞ്ഞു… അവരുടെ പ്രണയ ദിനങ്ങൾക്ക് മാറ്റേകാൻ ആ പഴയ ദിനങ്ങളിലെ വസന്തവും ഋതുഭേതങ്ങളും പൂക്കാലമായി പൊഴിഞ്ഞു വസന്തമേകി… പൂമ്പാറ്റകളെ പോൽ അവർ പാറി പാറി നടന്നു.. അവരുടെ സ്വകാര്യതയായി ആ പൂക്കാലത്തെ അവർ മറച്ചു പിടിച്ചു….
ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് അടങ്ങാത്ത സന്തോഷം ഉണ്ട്… അത് പോലെ അസൂയയും… പക്ഷേ ഒരു ഭാര്യ എന്ന നിലയിൽ എന്റെ അവകാശമല്ലേ അവൾ കട്ട് എടുക്കുന്നത്… എനിക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു…. ഞാൻ ഇക്കാനോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു… ഒന്നും അറിയാത്ത ഒരു പൊട്ടിയായി എനിക്ക് തുടരാനാകുമായിരുന്നില്ല…