സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]

Posted by

അവളുടെ മുഖത്ത് ഒരു തരം അമ്പരപ്പ് ഉണ്ട്. അത് പതിയെ നാണമായി മാറി. തോളിലേക്ക് കൈ ഇട്ട് ഇറുക്കെ പുണർന്ന് നെഞ്ചോട് ചേർത്ത് കിടക്ക ആണ് പെണ്ണ്.

ഞാൻ അവളെ ഒരു കൊച്ചു കുഞ്ഞിനെ പോൽ സൂക്ഷ്മതയോടെ കട്ടിലിലേക്ക് കിടത്തി. ടേബിളിൽ ഇരുന്നിരുന്ന വെള്ളം എടുത്ത് കുടിച്ചു അവൾക്കും കൊടുത്തു. കുറച്ച് വെള്ളം കവിളിൽ എടുത്ത് കുസൃതി ചിരിയോടെ എന്നെ കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ച് വിളിച്ചു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവളുടെ വായിലെ വെള്ളം എനിക്ക് പകർന്ന് തന്നു. ചുണ്ടുകൾ തമ്മിൽ ഇണ ചേർന്ന് വെള്ളം ഞങ്ങൾ പങ്കിട്ടു. ചുണ്ട് പിൻവലിച്ച് എന്നെ പിടിച്ച് അവളിലേക്ക് വലിച്ചിട്ടു. വീണ്ടും അരയന്നങ്ങളെ പോൽ പ്രണയ ഇണകളായി ഞങ്ങൾ ചേർന്നു കിടന്നു.

“അല്ല മോളേ ഉറങ്ങാനുള്ള ഉദ്ദേശം ഒന്നുമില്ലേ??”

“ഹ്മ്ഹും..”

അവൾ ചുമൽ കൂച്ചി

” അല്ല… എങ്ങനെ നേരം വെളുപ്പിക്കാനാ ഉദ്ദേശം??”

” നമ്മൾ ഇങ്ങനെ സംസാരിച്ചിരിക്കും… ഹി ഹി”

” അപ്പോ ഉറങ്ങണ്ടേ??”

“വേണ്ട”

അവൾ കുസൃതിയോടെ പറഞ്ഞു

” അതേ… നാളെ എന്റെ നിക്കാഹ് ആണ്.. വല്ല ഓർമയും ഉണ്ടോ??”

“അയിന്..??”

അവൾ തുറുപ്പിച്ച് എന്നെ ഒന്ന് നോക്കി

” അല്ല… ഉറങ്ങിയില്ല എങ്കിൽ നാളെ പണിയാകും..”

” ഒരു പണിയും ഇല്ല… ഇഷ്ടപ്പെട്ട് നിക്കാഹ് ചെയ്യുന്നതൊന്നും അല്ലാലോ… ഉറക്കം വന്നാലും പ്രശ്നം ഒന്നുമില്ല..”

” ഓഹ്.. എന്താ ഒരു സ്നേഹം.. ഹ ഹ”

“എന്താടാ പന്നീ നിനക്ക് ഒരു പുച്ഛം..”

അവള് കലിപ്പായി….

സീരിയസായിട്ടാണ്…

മുഖമൊക്കെ ചുവന്നു തുടത്തു

ഇത് എന്ത് കൂത്ത്?? ഇതിനും മാത്രം ഇപ്പോ എന്താ ഉണ്ടായെ??

ഈ പെണ്ണുങ്ങൾ എൽ ഇ ഡി ബൾബ് പോലെയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്… (ശരിക്കും പറഞ്ഞാൽ ‘ഓന്ത്’ എന്ന വാക്കാണ് കൂടുതൽ അനുയോജ്യം, ‘സ്ത്രീ അപമാനം’ എന്ന ഗണത്തിൽ വരുത്താൻ ആഗ്രഹിക്കാത്തത് കൊണ്ട് ഇങ്ങനെ മതി) എത്ര പെട്ടെന്നാ ഇവറ്റകളുടെ നിറങ്ങൾ മിന്നി മറയുന്നത്.. ഒരു പിടുത്തവും തരുന്നില്ല….

ഞാൻ നോക്കുമ്പോൾ കെറുവിച്ചു കിടക്കുകയാണ്. അവളുടെ താടിയിൽ പിടിച്ച് ഉയർത്തി നെറ്റിയിൽ ഉമ്മ വെച്ചു. അവളൊന്ന് ചിണുങ്ങി…

Leave a Reply

Your email address will not be published. Required fields are marked *