ഞാനെൻറെ വേദനയും, വിഷമവും, വിരഹവും എനർജി ആക്കി കൺവേർട്ട് ചെയ്തു. എന്റെ ഉള്ളിലെ ആ എനർജിയാണ് എന്റെ കോൺഫിഡൻസ്.. അതാണ് എൻറെ വിജയരഹസ്യവും..
എപ്പോഴെങ്കിലും നിങ്ങൾക്ക് ഒരു വിഷമം ഉണ്ടാവുകയാണെങ്കിൽ ഹേർട്ട് ബ്രേക്ക് ഉണ്ടാവുകയാണെങ്കിൽ ജീവിതം അവസാനിച്ചു എന്ന് തോന്നുകയാണെങ്കിൽ ഒരു ദീർഘനിശ്വാസം എടുക്കുക നിങ്ങൾ മനസ്സിൽ ഉറപ്പിക്കുക അതാണ് നിങ്ങളുടെ ജീവിതത്തിൻറെ ടേണിങ് പോയിൻറ് എന്ന്…
പരിശ്രമിക്കുക കഠിനാധ്വാനം ചെയ്യുക വിജയം നിങ്ങളെ സന്തോഷിപ്പിച്ചിരിക്കും…
എന്നെ സന്തോഷിപ്പിച്ച പോലെ…”
അവൻ വിജയശ്രീലാളിതനേ പോൽ പുഞ്ചിരിച്ചു.
എല്ലാവരുടെയും മനസ്സിൽ പ്രതിക്ഷയുടെ പ്രത്യാഷയുടെ തിരിച്ചറിവിന്റെ വിത്തുകൾ പാകി എല്ലാവർക്കും നന്ദി പറഞ്ഞ് വേദി വിട്ട് ഇറങ്ങിയപ്പോൾ മനസ്സ് നിറഞ്ഞ് എല്ലാവരും കൈയ്യടിച്ചു…
അവസാനമായി നന്ദി പ്രസംഗത്തിന് എന്നെ ക്ഷണിച്ചപ്പോൾ എന്ത് പറയണം എന്നറിയാതെ ഞാൻ കുഴഞ്ഞു… പറയാൻ വിചാരിച്ച് വെച്ച ഒന്നിനും ഇപ്പോൾ പ്രസക്തിയില്ല… മുൻ കരുതി വെച്ച വാക്കുകൾക്ക് പ്രസക്തിയില്ല… മനസ്സിന്റെ ഉള്ളറകൾ തൊട്ടറിഞ്ഞ വാക്കുകൾക്കേ ഈ ഒരവസരത്തിൽ പ്രസക്തിയുള്ളൂ… മൈക്ക് ചുണ്ടോട് ചേർത്ത് എന്റെ ശബ്ദ തരംഗം പുറത്തേക്ക് വന്നു… പരിപാടിയിൽ പങ്കെടുത്ത ഗസ്റ്റുകളോടൊപ്പം അണിയറയിൽ പ്രവർത്തിച്ച വിദ്യാർത്ഥിക്കൾക്കും അധ്യാപകർക്കും ഔദ്യോഗികമായി തന്നെ നന്ദി പ്രശംസിച്ചു…
സദസ്സിലിരുന്ന് എന്നെ തന്നെ വീക്ഷിച്ച് കൊണ്ടിരിക്കുന്ന അവന്റെ കണ്ണുകളിൽ എന്റെ ശ്രദ്ധ പതിച്ചപ്പോൾ ഞാൻ അറിയാതെ ആ നോട്ടത്തിൽ ലയിച്ച് നിന്നു പോയി… ചുണ്ടുകൾ യാന്ത്രികമായി ചലിച്ച് കൊണ്ടിരുന്നു… ഞാനെന്താണ് സംസാരിക്കുന്നതെന്നോ എന്തിനേ കുറിച്ചാ സംസാരിക്കുന്നതെന്നോ തിരിച്ചറിവില്ലാത്ത സ്ഥിരകാലബോധമില്ലാഴ്മ…. പക്ഷേ ഒന്നെനിക്ക് ബോധ്യമുണ്ടായിരുന്നു ആത്മവിശ്വാസത്തോടെയായിരുന്നു എന്റെ വാക്കുകളത്രയും… കയ്യടി ശബ്ദമാണ് എന്റെ ഉൾബോധ മനസ്സിന് ഉണർവേകിയത്… ഡയസ്സ് വിട്ട് പിരിയുന്നതിന് മുമ്പ് ഞാനൊന്ന് കൂടെ ആ മുഖത്തേക്ക്, ആ കണ്ണുകളിലേക്ക് നോക്കി… കണ്ണുകൾ കൊണ്ട് ഞാനെന്റെ നന്ദി അവനോട് പ്രകടമാക്കി…
പരിപാടി പര്യവസാനിച്ചതോടെ എല്ലാവരും എഴുന്നേറ്റ് പുറത്തേക്കിറങ്ങി… ഞാനാ തിരക്കുകൾക്കിടയിലും ആ രണ്ടു കണ്ണുകൾ തിരയുകയായിരുന്നു… സുനിതാ മാഡവും മറ്റു അദ്ധ്യാപകരും ഏതാനും വിദ്ധ്യാത്ഥികളും അവനെ വളഞ്ഞിട്ടുണ്ട്.. അവർ കൂട്ടമായി ഓഡിറ്റോറിയത്തിന് വെളിയിലേക്ക് ഇറങ്ങി. അവർക്ക് പുറകെയായി ഞാനും അസ്നയും…
ഓഡിറ്റോറിയത്തിന് പുറത്ത് ചായയും സ്നാക്സും ഒരുക്കിയിട്ടുണ്ടായിരുന്നു. സുനിതാ മേഡവും മറ്റു അധ്യാപകരും ഷാജഹാൻറെ കൂടെ ചുറ്റിലും കൂടിനിന്ന് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. കൂട്ടിനായി ചൂടു പറക്കുന്ന ചായയും ഉഴുന്നു വടയും….
ഓരോരുത്തരായി പിരിയാൻ തുടങ്ങിയപ്പോയാണ് ഞങ്ങളുടെ കോളേജ്