‘നിനക്കുള്ള സ്വീകരണം കളിയാക്കലുകളോ കയ്യടികളോ ആയേക്കാം… പക്ഷേ നീ ആ സദസ്സ് വിടുന്നത്, കയ്യടികൾ മാത്രം നേടി കൊണ്ടാവണം… ഷാജഹാൻ ആയല്ല നീ അവിടെ പോകുന്നത്.. ഡോക്റ്റർ ഗീത വിശ്വനാഥനെ റെപ്രസൻറ് ചെയ്തുകൊണ്ടാണ്…’
നിങ്ങളുടെ കൈയ്യടി ഗീത മേമിനുള്ള അംഗീകാരം ആണ്… നിങ്ങളുടെ സ്നേഹത്തിന്, അംഗീകാരത്തിന്, പിന്തുണക്ക് എല്ലാം എൻറെ ഹൃദയത്തിൻറെ ഭാഷയിൽ നന്ദി…”
കൂപ്പു കൈകളോടെ അവൻ പറഞ്ഞു… അവൻറെ കണ്ണുകളിൽ ഒരു കണ്ണുനീർ തിളക്കം… എന്തുകൊണ്ടോ അവൻറെ ഇരു നയനങ്ങളും നിറഞ്ഞിരിക്കുന്നു… സന്തോഷമോ അതോ അഭിമാനമോ?? അവിസ്മരണീയമായ പക്വത… ആരാധന തോന്നുന്ന സംസാരം… ലയിച്ചിരുന്നു കൊണ്ട് അവൻറെ വാക്കുകൾക്കായി കാതോർത്തു…
നിങ്ങൾ ഇതുവരെ എന്നോട് ചോദിക്കുകയാണ് ഉണ്ടായത് ഇനി ഞാൻ നിങ്ങളോട് ചോദിക്കട്ടെ
“ഒരു ടീച്ചറിന്റെ ഏറ്റവും വലിയ സമ്പാദ്യം എന്താണ്??”
ടീച്ചിംഗ് സ്റ്റാഫുകളെ നോക്കി അവൻ ആരാഞ്ഞു
“സ്മിത മാഡം… മേഡത്തിന്റെ കാഴ്ചപ്പാട് എന്താണ്??”
” നല്ലൊരു ടീച്ചർ എന്ന മതിപ്പ്…. ലഭിക്കുന്ന റെസ്പെക്റ്റ്..”
സ്മിത മേഡം അഭിമാനത്തോടെ പറഞ്ഞു
“ഒരു ടീച്ചർക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്പാദ്യം അവരുടെ സ്റ്റുഡൻസ് ആണ്… ലോകത്തിനു മുന്നിൽ ഉയർത്തി കാണിക്കാവുന്ന ഒരു ജനതയെ പടുത്തുയർത്തുക എന്നത് സാധ്യമാവുക രണ്ടു വിഭാഗക്കാർക്ക് ആണ്… ഒന്ന് മാതാപിതാക്കൾക്കും… മറ്റൊന്ന് ഗുരുനാഥൻമാർക്കും…
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നിയ നിമിഷത്തിൽ കൈപിടിച്ചുയർത്തിയത് ഒരു അധ്യാപികയാണ്… ജീവിത സത്യങ്ങൾ തിരിച്ചറിയാൻ എന്നെ പ്രാപ്തനാക്കിയത് എൻറെ മാതാപിതാക്കളും ഇതുവരെ എന്നെ പഠിപ്പിച്ച ടീച്ചർമാരും ആണ്… അവർ കാരണമാണ് ഞാൻ ഇന്ന് നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്…
അതേ പോലെ ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ഗിഫ്റ്റ് എന്താണെന്ന് അറിയോ??
ആൻ ഇൻസ്പെയറിങ് ടീച്ചർ…
ഒരു വിദ്യാർത്ഥിയുടെ സന്തോഷത്തെയും സങ്കടങ്ങളെയും ദേഷ്യത്തെയും വിരഹങ്ങളേയും എനർജി ആക്കി കൺവെർട്ട് ചെയ്യാൻ കെൽപ്പുള്ളൊരു ടീച്ചർ…
ഞാനൊരു സയന്റിസ്റ്റ് ആവുമെന്ന് എന്നെ ഏഴാം ക്ലാസ്സിൽ പഠിപ്പിച്ച ലത ടീച്ചർ പറഞ്ഞിരുന്നു. എന്നാൽ എന്നെ ബിടെക്കിന് പഠിപ്പിച്ച ഒരു സാർ പറഞ്ഞത് ഞാനൊരു കൂലിപ്പണിക്കാരനാവുമെന്നാണ്. സ്നേഹത്തിന്റെയോ ദേഷ്യത്തിന്റെയോ പുറത്ത് പറഞ്ഞതാവാം.. പക്ഷേ പറഞ്ഞ രണ്ട് പേരും എൻറെ അധ്യാപകന്മാർ ആയിരുന്നു…