അതിനൊരു പരിഹാരം എന്നതാണ് ഞങ്ങളുടെ റിസർച്ച്…
ജൈവ വിഘടനം നടക്കുന്ന പ്ലാസ്റ്റിക്ക് അധവാ ബയോഡീഗ്രേഡബിൾ ആയിട്ടുള്ള പ്ലാസ്റ്റിക് അതാണ് ഞങ്ങളുടെ ഈ പ്രൊജക്റ്റിന്റെ ഉദ്ദേശം…
ബയോഡീഗ്രേഡബിൾ ആയിട്ടുള്ള പ്ലാസ്റ്റിക് മെറ്റീരിയൽ വളരെ വിലയേറിയത് കൊണ്ട് സാധാരണക്കാരന് ഒരിക്കലും താങ്ങാവുന്നതല്ല… പിന്നെ ഉള്ള സൊല്യൂഷൻ നമ്മൾ സാധാരണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ ബയോഡീഗ്രേഡബിൾ ആക്കുക എന്നതാണ്….
സ്റ്റാർച്ച് ഉപയോഗിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട് എങ്കിലും കോമേഴ്ഷ്യലീ പ്രാക്ടിക്കൽ അല്ല… ഞങ്ങൾ പരിഹാരമായി മുന്നോട്ട് വെക്കുന്ന ഉപാധി മെറ്റൽ ഓക്സൈഡ്സ് ഇൻ കോർപ്പറേറ്റ് ചെയ്യുക ഡീഗ്രഡേഷൻ റിയാക്ഷൻ പ്രൊപ്പഗേറ്റ് ചെയ്യാൻ വേണ്ടി സെല്ലുലോസ് കൂടി കോമ്പോസിറ്റ് ചെയ്യുന്നതോടുകൂടി, സാധാരണ ഉപയോഗിക്കുന്ന പ്ലാസ്റ്റികളായ പോളിഎഥിലീൻ പോളിപ്രോപ്പിലിൻ തുടങ്ങിയ തെർമോപ്ലാസ്റ്റിക് മെറ്റീരിയലുകൾ ഡീഗ്രേഡബിൾ ആകാൻ സാധിക്കും..
ആറുമാസം കാലയളവിൽ ഈ പ്ലാസ്റ്റിക്കുകൾ മണ്ണിൽ അലിഞ്ഞു ചേരും…
മണ്ണിലെ ഓക്സിജൻ സർക്കുലേഷൻ തടസ്സപ്പെടുത്താതെ പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ നമുക്ക് പ്ലാസ്റ്റിക് ഉപയോഗിക്കാൻ സാധിക്കും…
പ്ലാസ്റ്റിക്കിനെ ശരിയായ രീതിയിൽ സംസ്കരണം ചെയ്യുന്നതും റീസൈക്കിൾ ചെയ്യുന്നതും തന്നെയാണ് അനുയോജ്യം… ഈ വക കാര്യങ്ങളിൽ ബോധവാന്മാർ അല്ലാത്തവരുടെ അശ്രദ്ധ പ്രകൃതിക്ക് കോട്ടം വരുത്തരുത്. അത്തരം പ്രവണതകൾ ഈ ടെക്നോളജിയിലൂടെ ചെറുക്കണം എന്നതാണ് ഞങ്ങളുടെ ഉദ്ദേശം… നല്ലൊരു നാളേക്കായി, അടുത്ത തലമുറകൾക്കായി പ്രകൃതിയെ നമുക്ക് കാത്തുസൂക്ഷിക്കാം….”
ഓരോ സ്ലൈഡും വളരെ വിശദമായി എക്സ്പ്ലൈൻ ചെയ്തു. എല്ലാവരും ആകാംക്ഷയോടെ അവന്റെ വാക്കുകൾ കാതോർത്തിരുന്നു. അനുവദിച്ച സമയത്തിനുള്ളിൽ തന്നെ വളരെ ഭംഗിയായി, വിശദമായി അവൻ കാര്യങ്ങളെല്ലാം അവതരിപ്പിച്ചു. അവശേഷിക്കുന്ന സമയത്ത് സംശയ ദൂലികരണവും നടത്തി. അവസാനമെന്നോണം ക്രോഡീകരണം പറഞ്ഞു നിർത്തിയപ്പോൾ സദസ്സിൽ കയ്യടി മുഴങ്ങി… കളിയാക്കിയവരെ കൊണ്ടും കല്ലെടുത്തെറിഞ്ഞവരെ കൊണ്ടും കയ്യടിപ്പിച്ച ചരിത്ര സംഭവങ്ങൾ ഓർമ്മിപ്പിക്കും വിധം സുന്ദരം. അവൻറെ കോൺഫിഡൻസ് മുഖത്ത് പുഞ്ചിരിയായി തെളിഞ്ഞു നിന്നു.
“എനിക്ക് സദസ്സിനെ നേരിടുന്നതിനു മുമ്പ് പേടിയായിരുന്നു… ഗീതാ മേമിന് കൊടുത്ത വാക്ക് പാലിക്കാൻ സാധിക്കുമോ എന്ന പേടി… നിങ്ങളുടെ കൈയ്യടി ആയിരുന്നു അതിനുള്ള മറുപടി…
എന്നെ ഇങ്ങോട്ട് പറഞ്ഞു വിടുന്നതിനു മുമ്പ് മേഡം എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം…